ചാ​ലി​യാ​റി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​ക്കു​ക​യാ​യി​രു​ന്ന 11 തോ​ണി​ക​ള്‍ പിടികൂടി




മലപ്പുറം: ചാ​ലി​യാ​റി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ലെ​ടു​ക്കു​ക​യാ​യി​രു​ന്ന 11 തോ​ണി​ക​ള്‍ വാ​ഴ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. മ​പ്രം ക​ട​വ്, ഇ​ര​ട്ട​മു​ഴി, ചെ​റു​വാ​ടി​ക്ക​ട​വ്, വെ​ട്ടു​പാ​റ, വാ​വൂ​ര്‍ ക​ട​വു​ക​ളി​ല്‍​നി​ന്നാ​ണ് വാ​ഴ​ക്കാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കു​ഞ്ഞി​മോ​യി​ന്‍ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം തോ​ണി​ക​ള്‍ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ മ​ണ​ല്‍ പൊ​ലീ​സ് പു​ഴ​യി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു.


വ്യാ​ഴാ​ഴ്ച രാ​ത്രി അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട​വു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍ മ​ണ​ല്‍​വേ​ട്ട പി​ടി​യി​ലാ​യ​ത്. വി​വി​ധ ക​ട​വു​ക​ളി​ല്‍ 11 അ​ന​ധി​കൃ​ത തോ​ണി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്‌ ന​ശി​പ്പി​ച്ചു. ആ​റെ​ണ്ണം പു​ഴ​യി​ലേ​ക്ക് താ​ഴ്ത്തി. 


എ​സ്.​ഐ സു​ധീ​ഷ് മോ​ന്‍, എ.​എ​സ്.​ഐ ബാ​ബു​രാ​ജ്, പൊ​ലീ​സു​കാ​രാ​യ കെ.​വി. മു​നീ​ര്‍, മ​ന്‍​സൂ​ര്‍, ബാ​ഗേ​ഷ്, നി​ധീ​ഷ്, ബോ​ട്ട് ഡ്രൈ​വ​ര്‍ അ​സ്ക​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​വു​ക​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് വാ​ഴ​ക്കാ​ട് ഇ​ന്‍​സ്പെ​ക്​​ട​ര്‍ പ​റ​ഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment