കുന്നിടിച്ച് മണ്ണ് കടത്തിയ ഒമ്പത് ടി​പ്പ​ര്‍ ലോ​റി​യും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പിടികൂടി




മലപ്പുറം: എ​ട​പ്പാ​ള്‍ ശു​ക​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച്‌ മ​ണ്ണ് ക​ട​ത്തു​ന്ന​തി​നി​ടെ ഒമ്പത് ടി​പ്പ​ര്‍ ലോ​റി​യും ഒ​രു മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ച​ങ്ങ​രം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച​യാ​യി​രു​ന്നു സം​ഭ​വം. 


മലപ്പുറം ജില്ലയിലെ പലയിടങ്ങളിലും നടന്ന് വരുന്ന അനധികൃത ഖനനങ്ങൾക്ക് എതിരെ നടപടികൾ ഉണ്ടാകുന്നത് വിരളമാണ്. പരാതികൾ വർധിക്കുമ്പോൾ മാത്രമാണ് പലപ്പോഴും ഇടപെടൽ ഉണ്ടാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. കൊറോണയുടെ മറവിൽ പലയിടങ്ങളിലും മണ്ണ് കടത്തുന്നത് വ്യാപകമാണ്.


സി.​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലിന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ അ​നു​രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ല്‍ സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ ചോ​ല​ക്ക​ല്‍, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment