കോ​വി​ഡ് മ​നു​ഷ്യ​നി​ല്‍​നി​ന്ന് കു​ര​ങ്ങു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​മെ​ന്ന് സം​ശയം: മുഖ്യമന്ത്രി




തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​നു​ഷ്യ​നി​ല്‍​നി​ന്ന് കു​ര​ങ്ങു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​മെ​ന്ന സം​ശ​യ​മു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​ര​ത്തി​ല്‍ ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ള്ള​താ​യി മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അതിനാല്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവർക്ക് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കണം. നിശ്ചിത ആളുകള്‍ മാത്രം ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്നും മുഖ്യമന്ത്രി നിർദേശിച്ചു. 


കാ​ടി​നോ​ട് അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ര​ങ്ങു​പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ കു​ര​ങ്ങി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ ആ​ളു​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment