വരന്തരപ്പിള്ളി മേഖലയില്‍ ചുഴലിക്കാറ്റ് ; വ്യാപക നാശ നഷ്ടം
തൃശൂര്‍: വരന്തരപ്പിള്ളി മലയോര മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. പ്രദേശത്ത് വലിയ തോതിൽ കൃഷിക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, വാഴ, റബ്ബര്‍ തുടങ്ങിയവ കടപുഴകി വീണു. തേക്ക്, മഹാഗണി മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു
ഒന്ന്, നാല്, ഒന്‍പത് എന്നീ വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടം സംഭവിച്ചിട്ടുള്ളത്. കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കാരിക്കുളം, വെട്ടിങ്ങപ്പാടം ഭാഗത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പോസ്റ്റുകള്‍ മറിഞ്ഞു വീണതിനാല്‍ മേഖലയില്‍ വൈദ്യുത ബന്ധം തടസ്സപ്പെട്ടു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment