ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി അവാർഡ് ചൊവാഴ്ച്ച വി.എസ് അച്യുതാനന്ദന് കൈമാറും




ഡോ. കമറുദ്ദീൻ സ്മാരക പരിസ്ഥിതി അവാർഡ് ഡിസം: 29 ചൊവ്വാഴ്ച്ച രാവിലെ 10.30 മണിക്ക് കേരളാ യൂണീവേഴ്സിറ്റി കാര്യവട്ടം കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെൻറിൽ വെച്ച് അവാർഡ് ജേതാവ് ശ്രീ. വി.എസ് അച്യുതാനന്ദന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജനും KFBC യുടെ മാർഗദർശിയുമായ ഡോ: എസ്. ഫൈസി കൈമാറുന്നു.


2020 ലെ അവാർഡ്  ഈ വർഷം തന്നെ നൽകണമെന്ന താൽപര്യത്താൽ വേണ്ടത്ര പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ  കഴിഞ്ഞിട്ടില്ല.  ആ കുറവ് പരിഹരിക്കുന്നതിനുള്ള  ഉത്തരവാദിത്വം നാമൊരോരുത്തരം ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് ഡോ.കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഭാരവികൾ അറിയിച്ചു.

 


KFBC യുമായി സഹകരിക്കുന്നവർക്കിടയിൽ നിന്നും സംഭാവനകൾ ശേഖരിച്ചാണ് പരിപാടി നടത്തുന്നത്. സാമ്പത്തിക സമാഹരണം പുറത്ത് നിന്നും നടത്തിയിട്ടില്ല. 40000 ത്തോളം രൂപ ആകെ ചെലവ് വരുന്നുണ്ട്. വാഗ്ദാനങ്ങൾ നൽകിയവർ പ്രസ്തുത തുകകൾ ഉടനെ എത്തിക്കണമെന്നും സംഘാടകർ അറിയിച്ചു.


പ്രതിസന്ധികൾക്കിടയിലും ഡോ: കമറുദ്ദീൻ അനുസ്മരണ പരിപാടികൾ വിജയിപ്പിക്കുന്നതിനു എല്ലാവരും ഒത്തുകൂടണമെന്നും അഭ്യർത്ഥിക്കുന്നതായി ഡോ.കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ പ്രസിഡൻ്റ് ഡോ: ബി.ബാലചന്ദ്രൻ, സെക്രട്ടറി സാലി പാലോട് എന്നിവർ അറിയിച്ചു.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment