ആനകളും ആനത്താരകളും


First Published : 2026-10-08, 11:55:08am - 1 മിനിറ്റ് വായന


ചി​​ന്ന​​ക്ക​​നാ​​ലി​​ൽ​​നി​​ന്ന് മ​​തി​​കെ​​ട്ടാ​​നി​​ലേ​​ക്കു​​ള്ള ആ​​ന​​ത്താ​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​ങ്ങ​​ളും വേ​​ലി​​ക​​ളും നീ​​ക്കം ചെ​​യ്ത​​തോ​​ടെ ഇ​​തു​​വ​​ഴി ആ​​ന​​ക​​ൾ സ​​ഞ്ച​​രി​​ച്ച്​ തു​​ട​​ങ്ങി​​യ​​താ​​യി വ​​നം​​വ​​കു​​പ്പ് വിശദമാക്കുന്നു.സ​​ഞ്ചാ​​ര​​പ​​ഥം തി​​രി​​കെ ല​​ഭി​​ച്ച​​തോ​​ടെ ച​​ക്ക​​ക്കൊ​​മ്പ​​ൻ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഈ ​​വ​​ഴി​​യി​​ലൂ​​ടെ മ​​തി​​കെ​​ട്ടാ​​ൻ ഭാ​​ഗ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ​​താ​​ണ്​ വ​​നം വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണം.


ആനകളുടെ സുരക്ഷിതമായ സഞ്ചാരത്തിനും നിലനിൽപ്പിനും ഒഴിച്ചുകൂടാനാവാത്ത ആനത്താരകൾ(Elephant Corridors) സംരക്ഷിക്കുന്നത് വന്യജീവി സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വനമേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പരമ്പരാഗത പാതകൾ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട പ്രധാന മാർഗ്ഗങ്ങൾ 

1. വന്യജീവി സങ്കേതങ്ങൾക്ക് നൽകുന്നതുപോലെയുള്ള വന്യജീവി (സംരക്ഷണ) നിയമം, 1972 പ്രകാരമുള്ള ശക്തമായ നിയമ പരിരക്ഷ ആനത്താരകൾക്കും ലഭ്യമാക്കുക.

    2. ആനകൾ നിരന്തരമായി ഉപയോഗിക്കുന്ന സഞ്ചാരപഥങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും അവ സംരക്ഷിത മേഖലക ളായി പ്രഖ്യാപിക്കുകയും ചെയ്യുക. 
3. കൈയേറ്റങ്ങളും നിർമ്മാണങ്ങളും തടയുക

ആനത്താരകളിൽ നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള റിസോർട്ടുകൾ,കെട്ടിടങ്ങൾ,കൃഷിയിടങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.

4. ആനകളുടെ സഞ്ചാരത്തെ ബാധിക്കുന്ന രീതിയിൽ വനമേഖലകളിലൂടെയുള്ള വലിയ റോഡുകൾ,റെയിൽവേ പാതകൾ, ഖനനം എന്നിവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക.

ഭക്ഷണവും വെള്ളവും ഉറപ്പാക്കൽ: ആനത്താരകളിൽ അവയ്ക്ക് ആവശ്യമായ കൈതച്ചക്ക, ഈറ്റ തുടങ്ങിയ ഭക്ഷണസാധനങ്ങളും ജലാശയങ്ങളും കൃത്രിമമായി ഒരുക്കുക.

5. വിദേശ സസ്യങ്ങൾ നീക്കം ചെയ്യൽ: കാട്ടുതീ തടയുന്നതിനൊപ്പം ആനകൾക്ക് തിന്നാൻ കഴിയാത്ത അക്കേഷ്യ, മഞ്ഞക്കൊന്ന തുടങ്ങിയ വിദേശ സസ്യങ്ങൾ വനത്തിൽ നിന്ന് നീക്കം ചെയ്ത് സ്വാഭാവിക വനം നിലനിർത്തുക.


വേ​​ലി​​ക​​ൾ നീ​​ക്കി​​യ​​തോ​​ടെ ച​​ക്ക​​ക്കൊ​​മ്പ​​ൻ സു​​ര​​ക്ഷി​​ത​​മാ​​യി പു​​റ​​ത്തു​​ക​​ട​​ക്കു​​ക​​യും പ​​ഴ​​യ സ​​ഞ്ചാ​​ര​​പ​​ഥ​​ത്തി​​ലൂ​​ടെ മ​​തി​​കെ​​ട്ടാ​​നി​​ലേ​​ക്ക് പോ​​വു​​ക​​യും ചെ​​യ്തു. ആ​​ന​​ത്താ​​ര പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്​ പ്ര​​ദേ​​ശ​​ത്തെ വ​​ന്യ​​ജീ​​വി സം​​ഘ​​ർ​​ഷ​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്നാ​​ണ്​ വ​​നം വ​​കു​​പ്പി​​ന്‍റെ അ​​വ​​കാ​​ശ വാ​​ദം.

ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 138 ആനത്താര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.നിരവധി സർക്കാറിതര വന്യജീവി സംരക്ഷണ, ഗവേഷണ സംഘടനകളുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.ഭൂമി ഏറ്റെടുക്കലും ആനത്താരകളിലെ കുടംബ ങ്ങളെ മാറ്റിപാർപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി പ്രതിക്ഷേധങ്ങളും നടന്നു വരുന്നു. കേരളത്തിൽ 12 ആനത്താര പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment