എലിയറ മല ഖനന വിരുദ്ധ സമര സമിതി വൈസ് പ്രസിഡന്റ് ഷാജിക്ക് നേരെ വധശ്രമം: പ്രതിഷേധം




കോഴിക്കോട് ജില്ലയിലെ, ചേളന്നൂരിനടുത്ത് എലിയറ മല ഖനന വിരുദ്ധ സമര സമിതി വൈസ് പ്രസിഡന്റ് ഷാജിക്ക് നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ക്വാറി മാഫിയയെ നിലക്ക് നിർത്താൻ ആവശ്യപ്പെടും, ആക്രമണത്തിനെതിരെ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.


കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് മുൻവശത്ത് വെച്ച് ചൊവ്വാഴ്ച ഒക്ടോബർ 15ന് വൈകിട്ട് 4:30 മണിക്ക് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. വിവിധ പരിസ്ഥിതി - ജനകീയ അതിജീവന സംഘടനകൾ ഒത്ത് ചേർന്നാണ് സംഘാടനം.


ഷാജിക്ക് നേരെ വധശ്രമം, ക്വാറി മാഫിയ പിടിമുറുക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണിത്. നിയമം കയ്യിലെടുത്താലും സംരക്ഷിക്കാൻ ഭരണകൂടമുണ്ടെന്ന ധാർഷ്‌ട്യമാണ് ഷാജിക്കെതിരായ അക്രമത്തിന് പിന്നില്ലെന്ന് സംഘാടക സമിതി അറിയിച്ചു. 


ഷാജിയെ ക്വട്ടേഷൻ സംഘം വെട്ടി ഗുരുതരമായ പരിക്കേല്പിച്ചതിനെതിരെ പട്ടർപാലത്ത് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയുടെ പ്രതിഷേധ സംഗമം കഴിഞ്ഞ ദിവസം നടന്നിരുന്നു.


ബന്ധപ്പെടുക:

ടി നാരായണൻ വട്ടോളി, മലയോര സംരക്ഷണ സമിതി 8547146191, കെ.പി പ്രകാശൻ, ജില്ലാ പരിസ്‌ഥിതി കൺവെൻഷൻ സംഘാടക സമിതി 9745251876, ഷൗക്കത്ത് അലി എരോത്ത് ജനകീയ രാഷ്ട്രീയ മുന്നണി 9400381639

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment