ചെറുവയൽ രാമന് ആദരാഞ്ജലികൾ
First Published : 2026-10-16, 09:35:34am -
1 മിനിറ്റ് വായന

രാമേട്ടൻ എന്ന നെല്ലച്ഛൻ ഇനി ഓർമ്മയിൽ !
നെൽപ്പാടങ്ങളും അതിൻ്റെ കാർഷിക പ്രാധാന്യവും നിലനിർത്താൻ അര നൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വന്ന ചെറുവയൽ രാമൻ നമ്മെ വിട്ടു പിരിയുമ്പോൾ,അദ്ദേഹം ഉയർത്തിയ ആശയങ്ങൾ ഭക്ഷ്യ സുരക്ഷയിലും പ്രകൃതി സംരക്ഷണത്തിലും വലിയ പങ്കു വഹിച്ചു.
കേന്ദ്രസർക്കാരിന്റെ ജനിതക സംരക്ഷണ പുരസ്കാരവും പത്മശ്രീയും സംസ്ഥാന സർക്കാരിന്റെയും ഉമ്മൻചാണ്ടി അവാർഡ് മടക്കം എണ്ണമറ്റ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ചെറുവയൽ രാമൻ.
മറ്റു കർഷകർ ലാഭം ലക്ഷ്യമിട്ട് ഹൈബ്രിഡ് വിത്തുകളുടെ പിന്നാലെ പോയപ്പോൾ രാമൻ വംശനാശത്തിന്റെ വക്കിൽ ആയിരുന്ന 55 ലേറെ പൈതൃക നെൽവിത്തുകൾ കണ്ടെത്തി കൃഷി ചെയ്തു. ആദ്യകാലത്ത് രാമനെ അംഗീകരിക്കാതിരുന്നവർ പലരും രാമൻ കൃഷി ചെയ്ത കുത്തി ചിരയും കുന്നു കുളമ്പനും ഓണമൊട്ടനും പോലുള്ള വിത്തുകൾ തേടിയെത്തി.3 ഏക്കറോളം മാത്രം വിസ്തൃതി യിലുള്ള തന്റെ ചെറിയ പാടത്ത് കേട്ടറിവില്ലാത്ത നെൽവിത്തുകൾ വളർത്തി രാമൻ വഴികാട്ടിയായി.മറ്റു കർഷകരെ പോലെ രാസവള മിട്ട് ലാഭം കൊയ്യാൻ രാമൻ ശ്രമിച്ചില്ല.ജൈവകൃഷി കേരളത്തിൽ തിരികെ കൊണ്ടുവരുന്നതിൽ പ്രചോദനമായത് ചെറുവയൽ രാമന്റെ കാർഷിക രീതിയാണ്.
പത്മശ്രീ, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര് പുരസ്കാരം, ജനിതക സംരക്ഷണ പുരസ്കാരം,സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഭക്ഷ്യ ഭദ്രത അവാർഡ് ഉള്പ്പടെ ഒട്ടേറെ ബഹുമതികള്ക്ക് അർഹനായി. ഏഷ്യാനെറ്റ് ന്യൂസിന്റെ ടി എൻ ജി അവാർഡ് ചെറു വയൽ രാമന് ലഭിച്ചിട്ടുണ്ട്. ചെറുവയൽ രാമൻ വിട പറയുന്നതോടെ അനാഥമാകുന്നത് കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള അസാധാരണമായ ഒരു പോരാട്ടം കൂടിയാണ്.
പൈതൃക നെല്വിത്ത് സംരക്ഷകന് എന്ന വിലാസത്തിനപ്പുറം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞ് പോരുന്ന അവസാന കണ്ണികളിലൊരാള് കൂടിയായിരുന്നു രാമേട്ടന്.പാരമ്പര്യത്തനിമ പേറുന്ന,വൈക്കോല് മേഞ്ഞ വീട്ടില് താമസിക്കുന്ന രാമന് വയനാട്ടുകാര്ക്ക് 'നെല്ലച്ഛ'നായാണ് അറിയപ്പെട്ടത്.
നെൽവയലുകൾ നഷ്ടപ്പെട്ടു വരുന്ന കേരളത്തിൽ , മറ്റ് സംസ്ഥാന ങ്ങളെ ഭക്ഷ്യ സുരക്ഷക്കായി കൂടുതൽ കൂടുതൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.വയലുകളുടെ നികത്തൽ, കൃഷിക്കു മാത്രമല്ല കാലാവസ്ഥക്കും തിരിച്ചടിയാണ്.കാലാവസ്ഥ വ്യതിയാനത്തിൻ്റെ വലിയ ആഘാതം ഏറ്റുവാങ്ങിയ വയനാടിൻ്റെ കർഷക മാതൃകയായിരുന്നു ചെറുവയൽ രാമൻ്റെ പാരമ്പര്യ വിത്തുകളോടുള്ള താൽപ്പര്യവും അതിൻ്റെ സംരക്ഷണവും വരും തലമുറക്ക് പ്രചോതനമാണ്.
ചെറുവയൽ രാമന് ആദരാഞ്ജലികൾ ....
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment