വടക്കൻ കേരളത്തിൽ മഴ കനക്കുന്നു, വ്യാഴം വരെ മഴ തുടരും .




സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കന്‍ കേരളത്തിലും മഴ കനക്കും.ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചി ട്ടുണ്ട്.ഇടുക്കി,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ്  യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവില്‍ ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുള്ളത്.

 

തെക്കന്‍ കേരളത്തിൽ മഴക്ക് മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമര്‍ദ്ദവുമാണ് കേരളത്തില്‍ വിശേഷിച്ച് വടക്കന്‍ കേരളത്തില്‍ അതിശക്ത മഴയുടെ കാരണമാകു ന്നത്.നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

 


തിങ്കളാഴ്ച 7 to 11cm(heavy)12 to 20 cm(very heavy)മഴ ഉണ്ടാകും എന്ന അറിയിപ്പുണ്ടായിരുന്നു.ചൊവ്വ,ബുധൻ, വ്യാഴം ദിവസങ്ങളിൽ 7 to 11 cm മഴ വടക്കൻ ജില്ലകളിൽ പലയിട ത്തും പ്രതീക്ഷിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment