വർധിച്ച ഉഷ്ണത്തിൻ്റെ കാര്യ കാരണങ്ങൾ !


First Published : 2026-04-04, 10:03:18am - 1 മിനിറ്റ് വായന


കേരളത്തിൽ വർധിച്ച ചൂട് വ്യാപകമായി തുടരുന്നതിന് മഴക്കുറവ് പ്രധാന കാരണമാണ്.വേനൽ മഴയുടെ സ്വഭാവ ത്തിലെ മാറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നു.ഒറ്റപ്പെട്ട മഴ വൈകി എത്തുന്നു എങ്കിലും വർധിച്ച ചൂടിനെ ശമിപ്പിക്കാൻ കഴിയുമൊ എന്ന സംശയം തുടരുകയാണ്.


കേരളത്തിൻ്റെ മാർച്ച് മാസത്തിലെ ശരാശരി ചൂടിൽ 2 - 4 ഡിഗ്രിയുടെ വർധന ഉണ്ടാകാൻ നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ മനുഷ്യരുടെ ഇടപെടൽ പ്രധാനമാണ്.ഇവിടെ Wet Bulb Effect,Heat Dome Effect എന്നിവ ഘടകങ്ങളാണ്.


കടലും കരയും വ്യത്യസ്ഥമായി ചൂടാകുമ്പോൾ ഉണ്ടാകുന്ന വായു പ്രവാഹം കടലിൽ നിന്നും കരയിലേക്കും മറിച്ചും കാറ്റ് വീശുവാൻ സഹായിക്കും.ഇവ രണ്ടിൻ്റെയും ചൂടിൻ്റെ അളവിലും ഗുണത്തിലുമുള്ള മാറ്റം കാറ്റിൻ്റെ സ്വഭാവത്തിലും മാറ്റം വരുത്തും. 


സാധാരണ താപനിലയ്ക്കു പുറമെ , അന്തരീക്ഷ വായുവിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുന്ന ഉഷ്ണത്തെയാണ് Wet Bulb Effect കൊണ്ട് അർത്ഥമാക്കുന്നത്.ശരീരത്തിന് സംഭവിക്കുന്ന വിയർക്കൽ ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ സ്ഹായകരമാണ്.നമ്മുടെ തൊലിപ്പുറത്ത് എത്തുന്ന വിയർപ്പ് അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടണമെങ്കിൽ ,അന്തരീക്ഷത്തിൽ ഈർപ്പം കുറവാകണം.വായുവിൽ ജലാംശം കൂടുതലാണ് എങ്കിൽ വിയർപ്പ് അന്തരീക്ഷത്തിലെക്ക് അപ്രതീക്ഷമാകില്ല. അങ്ങനെ സംഭവിച്ചാൽ ശരീര ഊഷ്മാവ് കുറയാതെ നിൽക്കും.ഈ അവസ്ഥയിൽ ഉഷ്ണം വർധിക്കും. ക്ഷീണവും മറ്റും കൂടും. 


അന്തരീക്ഷത്തിൽ ജലകണികൾ വർധിക്കുന്നതിൽ മനുഷ്യരുടെ ഇടപെടൽ പ്രധാനമാണ്.എയർകണ്ടീഷനറു കളുടെയും ഫ്രിഡ്ജ് എന്നിവയുടെയും സാന്നിധ്യം,വർധിച്ച കടൽ ബാഷ്പീകരണം,നിർമാണ സാമഗ്രികൾ,വാഹന പുക മുതലായവ അന്തരീക്ഷത്തിൽ ജലകണങ്ങളുടെ സാനിധ്യം കൂട്ടിയിട്ടുണ്ട്.

Heat Dome Effect ൽ ,അന്തരീക്ഷത്തിലെ മർദ്ദം വർധിച്ച് നിന്നാൽ ചൂട് വായു മുകളിലെക്ക് ഉയർന്ന്,തണുത്ത വായു അവിടെ എത്തി തണുപ്പിക്കാൻ അവസരം ഉണ്ടാകില്ല. മുകളിലെക്കും താഴെക്കുമുള്ള വായു സഞ്ചാരം നിലക്കും ( Lid Effect). ഈ വിഷയവും മനുഷ്യരുടെ ശരീര ക്ഷമതയെ പ്രതികൂലമായി ബാധിക്കും.


ആകാശത്തിൻ്റെ വടക്കു-കിഴക്കൻ ദിശയിലുള്ള വായുവിൻ്റെ ഒഴുക്ക് (Jet stream)പതുക്കെ ആകുന്ന സാഹചര്യവും അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കും.കടലിൻ്റെ ഉയർന്ന ചൂടും മഞ്ഞുരുകലും എല്ലാം പ്രശ്നങ്ങളെ രൂക്ഷമാക്കി മാറ്റി.


കേരളത്തിൽ സംഭവിച്ചു വരുന്ന കാലാവസ്ഥ കുഴപ്പിക്കുന്ന തിൽ Uraban Heat Island നിർണ്ണായകമാണ്.നഗരങ്ങളിലെ കുറഞ്ഞ പച്ചപ്പും ഉയർന്ന ഊർജ്ജ ഉപഭോഗവും Wet Bulb effect , Heat Lid/ Dome Effect ൻ്റെ ആക്കം കൂട്ടുന്നു.


സംസ്ഥാനത്തിൻ്റെ ആരോഗ്യ- കാർഷിക-തൊഴിൽ -സേവന രംഗത്ത് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ വരുമാനത്തിലും പ്രതിഫലിക്കുക സ്വാഭാവികം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment