ആനത്താരകൾ സംരക്ഷിക്കുക അനിവാര്യമാണ് !
First Published : 2026-09-29, 10:08:15am -
1 മിനിറ്റ് വായന

സുപ്രീം കോടതി ഉത്തരവു നടപ്പാക്കുന്ന ഇടുക്കി ജില്ലാ കളക്ടർക്കെതിരെ നടക്കുന്ന കൊലവിളി അവസാനിപ്പിക്കണം.
വനം കൈയേറ്റക്കാരും ഭൂമാഫിയയും ചില മത സംഘടനകളും നിയമവിരുദ്ധമായി കൈയേറി കൈയടക്കി വെച്ചിരിക്കുന്ന സർക്കാർ റവന്യൂ ഭൂമിയിലെ അനധികൃത കമ്പിവേലികളും മതിലുകളും ആനത്താരകളിലെ മറ്റു പ്രതിബന്ധങ്ങളും പൊളിച്ചു കളയണമെന്ന സുപ്രീംകോടതിയുടെയും അഞ്ചു പഞ്ചായത്തു കളിലെ അനധികൃത നിർമ്മിതികൾ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ കർശന നിർദ്ദേശം നടപ്പാക്കാൻ ഉത്തരവിട്ട ഇടുക്കി ജില്ലാ കലക്ടർക്കെതിരെ നടന്നുവരുന്ന കുപ്രചരണങ്ങളും ഭീഷണിയും അവസാനിപ്പിക്കണമെന്ന് കേരളത്തിലെ 10 പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.
കലക്ടർക്കെതിരെ ഭീഷണി ഉയർത്തുന്ന എം.എൽ.എമാരും എം.പിയും ഇടുക്കി രൂപതയും മാർക്സിസ്റ്റ് പാർട്ടിയും അടക്കമുള്ള വർക്ക് എതിരെ കോടതി അലക്ഷ്യത്തിന് കേസ്സെടുക്കണമെന്നും കളക്ടർക്ക് മതിയായ സംരക്ഷണവും പിൻതുണയും നൽകണ മെന്നും പരിസ്ഥിതി സംഘടനകൾ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ – വനം വകപ്പ് സെക്രട്ടറിമാർ എന്നിവർക്ക് മെയിൽ സന്ദേശം അയച്ചു.
ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി(DDMA) ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ.ദിനേശൻ ചെറുവാട്ട് IAS 2026 സെപ്റ്റംബർ 23-ന് പുറപ്പെടുവിച്ച ഉത്തരവ്,കേരളത്തിലെ പരിസ്ഥിതി സുസ്ഥിരതയുടെയും നിയമവാഴ്ചയുടെയും വിധി നിർണ്ണയിക്കുന്ന ചരിത്രപരമായ ഒന്നാണ്.അത് തികച്ചും നിയമാനു സൃതമാണ്.വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തെ തടസ്സപ്പെടു ത്തുന്ന എല്ലാവിധ അനധികൃത നിർമിതികളും,വേലികളും,ഭീമൻ മതിൽക്കെട്ടുകളും നീക്കം ചെയ്യാനുള്ളതാണ് കളക്ടറുടെ ഉത്തരവ്. നിർഭയമായും സുതാര്യമായും നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന ജില്ലാ ഭരണകൂടത്തിനും കളക്ടർക്കുമെതിരെ,ഇടുക്കി രൂപതയു ടെയും സഭാ നേതൃത്വത്തിന്‍റെയും കർഷകരുടെ പേരു പറഞ്ഞു രംഗത്തിറങ്ങിയിരിക്കുന്ന പാർട്ടികളുടെയും ചില രാഷ്ട്രീയ സമിതി കളുടെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്ന ഭീഷണികളും സമ്മർദ്ദ തന്ത്രങ്ങളും തികച്ചും ആശങ്കാജനകവും ഭരണഘടനാ വിരുദ്ധവു മാണ്.അവർ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്.
ഹൈറേഞ്ചിലെ സാധാരണക്കാരായ കർഷകരുടെ ജീവനും സ്വത്തിനും സുരക്ഷ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, പ്രകൃതി ദുരന്തങ്ങൾ തടയാനും വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാനും ശാസ്ത്രീയമായ ഇടപെടൽ നടത്തുമ്പോൾ അതിനെ “കുരിശാരോഹണം”,“ജനദ്രോഹം”, “കർഷകരെ കുടിയിറക്കൽ” എന്നിങ്ങനെ വിലപിച്ചു വിശ്വസികളെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ വികാരം കൊള്ളിക്കുകയും കൂടാതെ അവരെ പരിചയാക്കി നിയമത്തെ നേരിടുന്നത് സഭാ നേതൃത്വത്തിന്‍റെ സ്ഥിരം ശൈലിയാണ്.
വന്യജീവി സഞ്ചാര പാതകൾ അടച്ചുകെട്ടി സ്ഥാപിച്ചിട്ടുള്ള വാണിജ്യ സ്ഥാപനങ്ങൾ,റിസോർട്ടുകൾ,അനധികൃത നിർമിതികൾ എന്നിവയുടെ നിയമസാധുത പരിശോധിക്കുമ്പോൾ, അതിനെ സാധാരണക്കാരായ വിശ്വാസികളുടെയും കർഷകരുടെയും മേൽ കെട്ടിയേൽപ്പിച്ച് രാഷ്ട്രീയ-സഭാ കൂട്ടുകെട്ട് ജനങ്ങളെ തെരുവിലിറക്കുകയാണ്.
ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുക,വോട്ട് ബാങ്ക് നിലനിർത്താൻ അവർക്കെതിരെ ഭീഷണി മുഴക്കുക, ജനങ്ങളിൽ ഭീതിയും വർഗ്ഗീയ വിഭജനവും വളർത്തുക എന്നിവയിലൂടെ ജനകീയ ഭരണകൂടങ്ങളെ വിരട്ടി ചൊൽപ്പടിക്കു നിർത്തുന്ന പതിവു തന്ത്രം ഇനിയും ഇടുക്കിയിൽ അനുവദിച്ചു കൊടുക്കരുതെന്ന് ഞങ്ങൾ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇടുക്കി രൂപതയോ പ്രദേശത്തെ രാഷ്ട്രീയ നേതാക്കളോ തെറ്റായി പ്രചരിപ്പിക്കുന്നത് പോലെ ജില്ലാ കളക്ടർ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതല്ല വിവാദ ഉത്തരവ്.പ്രേരണ സിംഗ് ബിന്ദ്ര വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസ്സിൽ 20206 ഓഗസ്റ്റ് 17-ന് സുപ്രീംകോടതി നൽകിയ വ്യക്തമായ വിധിയുടെ തുടർച്ചയാണിത്.
രാജ്യത്തെമ്പാടുമുള്ള ആനത്താരകളിലെ തടസ്സങ്ങൾ നീക്കണ മെന്നും, വന്യജീവികളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തിൽ ഭിത്തികളോ വേലികളോ നിർമ്മിക്കാൻ ഒരൊറ്റ സംസ്ഥാനത്തിനും അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനയുടെ ‘Article 14’ (നിയമത്തിന് മുന്നിലെ തുല്യത), ‘Article 48A’ (പരിസ്ഥിതി സംരക്ഷണം), ‘Article 51A(g)’ (ജീവികളോടുള്ള കരുണയും പരിസ്ഥിതി സംരക്ഷണവും)എന്നിവ ഏതൊരു സ്ഥാപനത്തിനും സഭയ്ക്കും ബാധകമാണ്.നിയമത്തിന് മുകളിൽ പറക്കാൻ ഒരു രൂപതയ്ക്കോ സഭാധ്യക്ഷനോ അവകാശമില്ല. ഇടുക്കി ജില്ല ഒരു റിസിക്കൊ സ്വതന്ത്രരാജ്യമോ അല്ലെന്ന് ഞങ്ങൾ ഓർമ്മിപ്പക്കുന്നു.
ചിന്നക്കാനൽ,ആനയിറങ്കൽ,ദേവികുളം മേഖലകളിൽ വർഷങ്ങ ളായി നടമാടിയ അശാസ്ത്രീയ ഭൂവിനിയോഗത്തിന്‍റെ ദുരന്ത ഫലമാണ് അവിടെ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ– വന്യജീവി സംഘർഷം.ആനകളുടെ പരമ്പരാഗത സഞ്ചാരപാത കളിൽ കൂറ്റൻ റിസോർട്ടുകളും,ടൂറിസം ഇൻഫ്രാസ്ട്രക്ചറുകളും, കോൺക്രീറ്റ് മതിലുകളും ഉയർന്നപ്പോൾ ആനകളുടെ വഴി അടഞ്ഞു. വഴി തടസ്സപ്പെടുമ്പോൾ മൃഗങ്ങൾ സ്വാഭാവികമായും കൃഷിയിടങ്ങളി ലേക്കും ജനവാസ മേഖലകളിലേക്കും തിരിയുന്നു.
ആനത്താരകളിലെ തടസ്സങ്ങൾ നീക്കാത്തിടത്തോളം ആനകൾ നിരന്തരം ജനവാസ പ്രദേശങ്ങളിൽ വന്നു കൊണ്ടിരിക്കും.ഈ ലളിതമായ യാഥാർത്ഥ്യം മനസ്സിലാക്കാൻ സഭാ നേതൃത്വവും രാഷ്ട്രീയക്കാരും തയ്യാറാകാത്തത് കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്.
ഇപ്പോൾ നടക്കുന്ന സർവേയും പരിശോധനയും പാവപ്പെട്ട കർഷകരുടെ വേലികൾ പൊളിക്കാനല്ല, മറിച്ച് ഹൈറേഞ്ചിലെ ഭൂമാഫിയയെയും അനധികൃത വാണിജ്യ നിർമിതികളെയും കണ്ടെത്താനാണ് എന്ന് വ്യക്തമാണ്.
നിയമപരമായ റവന്യൂ പട്ടയമുള്ള കർഷകരുടെയും പാവപ്പെട്ടവരു ടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാസ്ത്രീയമായ സോളാർ വേലികളും,തൂക്കു വേലികളും സർക്കാർ സ്ഥാപിക്കണം. എന്നാൽ വലിയ റിസോർട്ടുകൾ,വനഭൂമി കൈയേറ്റങ്ങൾ,സഭാ- രാഷ്ട്രീയ അധിനിവേശങ്ങൾ വഴി നിർമ്മിച്ച തടസ്സങ്ങൾ എന്നിവ യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊളിച്ചുനീക്കണം.ഇടുക്കി കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് IAS-നും സംഘത്തിനും പൂർണ്ണ സംരക്ഷണം സർക്കാർ നൽകണമെന്നും രാഷ്ട്രീയക്കാരുടെയും രൂപതയുടെയും സമ്മർദ്ദത്തിന് വഴങ്ങി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനോ ഉത്തരവ് മരവിപ്പിക്കാനോ ശ്രമിക്കരുതെന്നും അത്തരം നീക്കങ്ങളുണ്ടായാൽ നിയമപരമായി നേരിടുമെന്നും ഞങ്ങൾ കേരള സർക്കാരിനെ അറിയിക്കുന്നു
റവന്യൂ,ഫോറസ്റ്റ്,തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന സംയുക്ത പരിശോധനയുടെ വിവരങ്ങൾ സുതാര്യമായി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തണം.
പരിസ്ഥിതി വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് ശൈലിയിൽ നിന്നും സഭാ നേതൃത്വവും രാഷ്ട്രീയക്കാരും പിന്മാറണമെന്നും ശാസ്ത്രീയമായി ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം ജനവാസ മേഖലകളിൽ AI സർവൈലൻസ്, ഹാങ്ങിങ് ഫെൻസ് എന്നിവ സ്ഥാപിച്ച് കർഷകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു
നിയമം കയ്യിലെടുക്കാനും,നിയമ നിർവ്വഹണത്തെ ഭീഷണിപ്പെടുത്തി തടയാനും നോക്കുന്ന ശക്തികൾക്ക് മുന്നിൽ സർക്കാർ അടിയറവു പറയരുത്. ഇടുക്കിയിലേത് ഒരു കളക്ടറുടെ മാത്രം വിഷയമല്ല, കേരളത്തിലെ പരിസ്ഥിതിയുടെയും വരും തലമുറയുടെയും ഭാവി നിർണ്ണയിക്കുന്ന പോരാട്ടമാണ്.
1 – എൻ. ബാദുഷ ( വയനാട് പ്രകൃതി സംരക്ഷണ സമിതി )
2 – എം. എൻ. ജയചന്ദ്രൻ (എസ്.പി.സി.എ. ഇടുക്കി)
3 - ടി. സന്തോഷ് ( അനക് ട്രസ്റ്റ് )
4 – വീണ മരുതൂർ ( കോ എക്സിസ്റ്റൻസ് കളക്റ്റീവ്, കേരള )
5 – അൻവർ സാദത്ത് ( പ്രളയാനന്തര നിലമ്പൂർ )
6 – ശ്രീദേവി കർത്ത ( പി.എഫ്.എ.)
7 – കെ. എ. സുലൈമാൻ ( ഫയർ ഫ്രീ ഫോസ്റ്റ്)
8 – ടി.വി രാജൻ ( പശ്ചിമഘട്ട സംരക്ഷണ സമിതി )
9 ശശ്രീന്ദ്ര ബാബു ( സേവ് നെല്ലിയാമ്പതി കാമ്പയിൻ)
10- രമിത്ത് എം. ( സഹ്യാദ്റി കൂട്ടായ്മ )
കോഎക്സിസ്റ്റൻസ് കളക്ടീവ് കേരള (Coexistence Collective Kerala)
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment