LIFE 2023 അവലോകന യോഗം




ദേശക്കൂട്ടം LIFF2023 പരിപാടിയുടെ അവലോകനം നടന്നു.  നിർദ്ദേശങ്ങൾ പങ്കുവച്ചു.

LIFE 2024 പറ്റിയ സമയം നോക്കി നടത്താനും തീരുമാനമായി. ദേശത്തെ / ജനതയെ /ചരിത്രത്തെ അടയാളപ്പെടുത്താൻ കഴിഞ്ഞ ഭാവിയുടെ ഉത്സവം ശ്രദ്ധേയമായിരുന്നു.വേറിട്ട കാഴ്ചകളും അനുഭങ്ങളും നല്കാൻ കഴിഞ്ഞ ഒന്നായി.ഒരു നാടിന്റെ സ്വത്വത്തെ സ്വർശിച്ച  ഉത്സവം എന്ന നിലയിൽ LIFF 2023 ഗംഭീരമായിരുന്നുവെന്ന് ദേശക്കൂട്ടം വിലയിരുത്തി.

 

 വിശദമായ കണക്കവതരിപ്പിച്ചു.ചെറു ചെലവുകൾ ഇതിൽ വന്നിട്ടില്ല.വരവ് - 1,03371 രൂപ ചെലവ് 1,40,351 രൂപ.കലാ പരിപാടികളുടെ ചെലവ് ആകാശവാണി കൊച്ചി FM ആണ് ഏറ്റെടുത്തത്.എന്നാലും 36, 980 രൂപ കുറവ് വന്നു.

കണക്കവതരണം കഴിഞ്ഞ ഉടനെ തന്നെ 10,500 രൂപ Gpay വഴി അക്കൗണ്ടിൽ വന്നിരുന്നു.അങ്ങിനെ കുറവ് 26,450 രൂപയായി. ബാക്കി എല്ലാവരും കൂടി നികത്തി തരണമെന്ന് അഭ്യർത്ഥിക്കുന്നു.അപേക്ഷിക്കുന്നു.

Gpay നമ്പർ 9447021246.

എല്ലാവർക്കും നന്ദി പറഞ്ഞ് ദേശക്കൂട്ടം ഭക്ഷണം കഴിഞ്ഞു പിരിഞ്ഞു പാട്ടും കവിതയും ഉണ്ടായിരുന്നു.

തണ്ണിമത്തൻ ജൂസ്, ഫ്രൂട്ടു സാലഡ്, തേങ്ങാപ്പൂള് , ശർക്കര എന്നിവ പാളപ്പാത്രത്തിൽ സ്വയം വിളമ്പി കഴിച്ചു.

പാളപ്പാത്രം എല്ലാവരും LIFF 2023 ന്റെ ഓർമ്മയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോയി ,

LIFF 2023 ന്റെ സ്മാരകം. ഒരു പക്ഷെ തൊട്ടാൽ ജീവൻ മുളപൊട്ടുന്ന നാട്ടു സ്മാരകം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment