ഓണവും നെൽപ്പാടങ്ങളുടെ അന്ത്യവും !
First Published : 2026-08-31, 11:22:53am -
1 മിനിറ്റ് വായന

ഒരിക്കൽകൂടി കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം കടന്നു പോയി.ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ഓർമ്മിപ്പിക്കുന്ന മൂന്ന് അടി സ്ഥലം അളന്നെടുക്കലും അതിലെ ചതിയും ഒപ്പം വിളവെടുപ്പ്, വസന്തകാലം എന്നിവയുടെ ആഘോഷവും ഓണത്തിൻ്റെ ഭാഗമാണ്.
ആഘോഷത്തിൻ്റെ കരുത്ത് ചോർന്നിട്ടില്ല , അതിന് പുതിയ മാനങ്ങൾ നൽകാൻ കഴിയുന്നു,എന്നാൽ യഥാർത്ഥത്തിൽ ഓണത്തിൻ്റെ ഉള്ളടക്ക ത്തെ മറക്കാൻ ശ്രമിക്കുന്നു പുതിയ കാലത്തെ സമീപനങ്ങൾ . ഒരു വശത്ത് നെൽവയലുകളോട് goodbye , അതെ അവസരത്തിൽ ഓണ ആഘോഷങ്ങൾക്ക് കുറവുമില്ല .
ഓണത്തിൻ്റെ കൃഷിയുമായ ബന്ധത്തെ ഓർമ്മിപ്പിക്കുന്ന ചിങ്ങ കൊയ്ത്ത് , നെൽവയലുകളുടെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചു. കർക്കടകമാസത്തെ പഞ്ഞത്തിന് ശേഷം ചിങ്ങമാസത്തിലാണ് പാടത്തെ നെല്ല് വിളഞ്ഞു പാകമാകുന്നത്.ഈ വിളവെടുപ്പാണ് (കൊയ്ത്ത്) ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
നിറയും പുത്തരിയും: കൊയ്തെടുക്കുന്ന ആദ്യത്തെ നെൽക്കതിരുകൾ വീട്ടിൽ കൊണ്ടുവന്ന് പൂജിക്കുന്ന ചടങ്ങാണിത്. ഈ പുതിയ അരി (പുത്തരി)കൊണ്ടാണ് ഓണത്തിനുള്ള പായസവും ചോറും ഒരുക്കുന്നത്.
ഓണം ആഘോഷിക്കുന്നവരുടെ നാട്ടിലെ വയലും അതിൻ്റെ അസ്തമനവും ഉൽപ്പാദനത്തിലെ കുറവും ഓണത്തെ സ്‌നേഹിക്കു ന്നവർക്ക് പ്രശ്‌നമാകുന്നില്ല എന്നതാണ് വൈരുധ്യം.1970 കളിൽ എട്ടേകാൽ ലക്ഷം ഹെക്ടർ നെൽപ്പാടവും 12 ലക്ഷം ടൺ നെല്ലും ഉൽപ്പാദിപ്പിച്ചു വന്ന കേരളത്തിൽ ഇന്നാകട്ടെ പാടത്തിൻ്റെ വിസ്തൃതി 1.77ലക്ഷം ഹെക്ടറിൽ എത്തി.40 ലക്ഷം ടൺ നെല്ലിനായി 15000 കോടി രൂപ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടി വരുന്നു.
വയലുകൾ നെൽ ഉൽപ്പാദന കേന്ദ്രങ്ങൾ മാത്രമല്ല.പാടങ്ങളുടെ സേവനത്തിൽ മഴവെളളം സംഭരിക്കാനുള്ള കഴിവ്,വെളളപ്പൊക്ക നിയന്ത്രണം, സൂക്ഷ്മജീവികളും ആവാസ വ്യവസ്ഥയും അന്തരീക്ഷ ഊഷ്മാവ് കുറക്കൽ തുടങ്ങിയ സേവനങ്ങൾ വലിയ സഹായമായി മാറിയിട്ടുണ്ട്.എന്നാൽ ഇവയെ എല്ലാം മറക്കാൻ ശ്രമിക്കുന്ന വികസന കാഴ്ച്ചപ്പാട് തകർത്തെറിഞ്ഞ നെൽവയലുകളെ സാക്ഷി യാക്കിയാണ് കേരളീയർ ഓണം ആഘോഷിച്ചു വരുന്നത്. കേരളത്തിൽ ഇല്ലാതായ നെൽപ്പാടങ്ങൾ 7 ലക്ഷം x 10 ലക്ഷം വെള്ളത്തിൻ്റെ സംഭരണ സാധ്യതയാണ് തകർത്തത്.
വയലുകൾ കുറഞ്ഞതും കൃഷി തന്നെ പ്രതിസന്ധിയിലായതും വയലുകളും കൊയ്ത്തുമായി ബന്ധപ്പെട്ട പരമ്പരാഗത പ്രാദേശിക കലാരൂപങ്ങളെ അപ്രസക്തമാക്കി. ഓണത്തെ വിപണി ഉത്സവമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഓണം എന്ന അഘോഷത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.അതെ സമയം വയലും കൃഷിപ്പണിയും പുതു നെല്ലും ചെത്തിയും ശംഖുപുഷ്പവും മന്താരവും ഒന്നും ഇല്ലാത്ത ഓണത്തെ ഉപഭോഗ ഉൽപ്പന്നങ്ങളുടെ കൈമാറ്റ അവസരവും വമ്പൻ ലോട്ടറിയുടെ കച്ചവട സാധ്യതയുമാക്കി മലയാളികൾ പരുവപ്പെടുത്തി ...
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment