റിലയൻസിൻ്റെ VANTARA യും ഗ്രീൻവാഷിംഗും !
First Published : 2025-03-11, 09:57:56pm -
1 മിനിറ്റ് വായന

റിലയൻസിൻ്റെ VANTARA യും ഗ്രീൻവാഷിംഗും :
പ്രധാനമന്ത്രി മാർച്ച് 4 ന് ഉദ്ഘാടനം നിർവഹിച്ച റിലയൻസ് ഗ്രൂപ്പിൻ്റെ VANTARA(Star of the Forest)എന്ന മൃഗപരിപാലന കേന്ദ്രം അടിമുടി ദുരൂഹതകൾ നിറഞ്ഞതാണെന്ന് Mr.Daniel Stiles(Independent illegal wildlife trade investigator)തെളിവുകൾ നിരത്തി വ്യക്തമാക്കുകയുണ്ടാ യി.അദ്ദേഹത്തിൻ്റെ വിവരണങ്ങൾ Academia എന്ന സാർവ്വദേശിയ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ജാംനഗറിലെ എണ്ണ ശുദ്ധീകരണ സ്ഥാപന സമുച്ചയത്തിനോടു ചേർന്നാണ് VANTARA സ്ഥിതി ചെയ്യു ന്നത്.3000ഏക്കർ(1214 Ha)വിസ്തൃതി ഉണ്ടെന്ന് അവകാശപ്പെടുന്ന പരിപാലന കേന്ദ്രത്തിന് യഥാർത്ഥത്തിൽ 250 ഏക്കർ വലിപ്പമെയുള്ളു എന്ന് Dr.Daniel പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു പറയുന്നുണ്ട്.
അന്തേവാസികളായ മൃഗങ്ങളുടെ എണ്ണത്തിലും അവരെ എത്തിച്ച വഴികളിലും തെറ്റിധരിപ്പക്കൽ ഏറെയാണ്.മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അറിയച്ചത് International Union for Conservation of Nature (IUCN)ൻ്റെയും World Wildlife Fund ൻ്റെയും സഹകരണത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് എന്നായിരുന്നു.അങ്ങനെ ഒരു അംഗീകാരാവും ലഭ്യമായിട്ടില്ല എന്ന് Dr.Daniel വ്യക്തമാക്കി.
കാണ്ടാമൃഗം,സിംഹം,പുലി,ചിമ്പൻസി,ഒറാംഗൂട്ടാൻ,ഗൊറില്ല,പക്ഷികൾ, ഉരഗങ്ങൾ,ആന എന്നിവയെ ലഭ്യമാക്കിയ സ്ഥാപനങ്ങളിലെ ക്രമക്കേ ടുകളെ പറ്റി മൃഗങ്ങളുടെ അനധികൃത കൈമാറ്റത്തിനെതിരെ പ്രവർ ത്തിക്കുന്ന ശാസ്ത്രജ്ഞൻ വിവരിക്കുന്നുണ്ട്.
UAE ലുള്ള Kangaroo Animal Trading , Mr.Khaleed Adhaheriയുടെ ഉടമസ്ഥ തയിൽ പ്രവർത്തിക്കുന്ന മൃഗങ്ങളെ കച്ചവടം ചെയ്തു വന്ന സ്ഥാപന മാണ്.ചിമ്പൻസിയെയും ഒറാംഗൂട്ടാൻ,ചീറ്റ എന്നിവയെയും 310120 ഡോളർ നൽകി റിലയൻസ് വാങ്ങി എന്നാണ് Dr.Daniel പറയുന്നത്. സ്ഥാപനത്തിൻ്റെ അനധികൃത പ്രവർത്തനത്തിനെതിരെ UAE സർക്കാരിന് നടപടി എടുക്കേണ്ടി വന്നിരുന്നു.നൈജീരിയയിൽ നിന്ന് ഇസ്താംബൂൾ വഴി തായ്ലാൻഡിലേക്ക് ഗൊറില്ലകളെ കടത്തിയ സംഭവം വലിയ വാർത്തയായത് ഇവിടെ ഓർക്കുക.
മെക്സിക്കോയിൽ പ്രവർത്തിക്കുന്ന Fauna Zoo de Mexico സ്ഥാപന ത്തിൻ്റെ ഉടമയാണ് Edwardo Serio.286 വന്യജീവികളെ VANTARAയ്ക്ക് അവർ വിറ്റിട്ടുണ്ട്.അനധികൃത കച്ചവടക്കാരായതിനാൽ സർക്കാർ സ്ഥാപനം സീൽ ചെയ്തു കഴിഞ്ഞു.ഈ സ്ഥാപനത്തിൻ്റെ ഭാഗമായ Miguel Angel Perez Hassaf നിയമവിരുധ മൃഗകച്ചവടത്തിൻ്റെ പേരിൽ 2014 ൽ തന്നെ നടപടി നേരിട്ട വ്യക്തിയാണ് .
മൃഗങ്ങൾക്കായി സമീപിച്ച Al Busan Zoological Center,Akwaba Lodge & Predator Park(South Africa),Animal farm Guyana എന്നീ സ്വകാര്യ സ്ഥാപ നങ്ങളും നിയമ ലംഘനങ്ങളുടെ ചരിത്രമുള്ളവരാണ്.
200 ആനകളെ ചികിത്സിച്ച ഭേദമാക്കി എന്നു പറയുന്ന VANTARAയിലെ ആനകളുടെ എണ്ണത്തിലും വന്ന വഴികൾക്കും ദുരൂഹതകളുണ്ട്. അരുണാചലിൽ നിന്ന് 45,ത്രിപുരയിൽ നിന്ന് 23,മഹാരാഷ്ട്രയിൽ നിന്ന് 13 എന്നിങ്ങനെയാണ് എണ്ണം.ഇവയ്ക്ക് ചിപ്പുകൾ ഘടിപ്പിച്ചിട്ടില്ല.
ജർമ്മനിയിലെ പക്ഷി സംരക്ഷണ കേന്ദ്രത്തിൽ നിന്നുൾപ്പെടെ 6360 പക്ഷികൾ,മൃഗങ്ങൾ 3889,1200 ഉരഗങ്ങൾ പാർക്കിലുണ്ട്.കൊക്കെ യിൻ മാഫിയ തലവൻ പാബ്ലോ എസ്കോബാറിൻ്റെ(1993ൽ മരണപ്പെ ട്ടു)കൈവശമുണ്ടായിരുന്ന ഹിപ്പോപൊട്ടാമസിനെ എത്തിക്കും എന്ന് കേട്ടിരുന്നു എങ്കിലും അവ മാക്ഡലിന നദിയിൽ തുടരുന്നു.
ജാംനഗറിൽ എത്തിയിരിക്കുന്ന ബ്രസീലിൻ്റെ Spix's macaws കൃതൃമ മായി ജർമ്മനിയിൽ വളർത്തി എടുത്തവയാണ്.
100 ആനകൾക്ക് കുറഞ്ഞത് 200- 300 ച.km കാടുകൾ വേണമെന്നിരി ക്കെ VANTARA യിലെ ആനകളുടെ ചലിക്കാനുള്ള സ്വാതന്ത്ര്യം എത്രയായിരിക്കും? 200 മുതൽ 300 തരം സസ്യങ്ങൾ ഭക്ഷിച്ചു വളരുന്ന ആന ഇവിടെ സുഭിക്ഷമാണ് എന്ന് പറയാൻ മൃഗസ്നേഹികൾക്ക് കഴിയില്ല.
രാജ്യത്ത് നിലനിന്നിരുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും (2022)വന സംരക്ഷണ ഭേദഗതി(2023)യും VANTARA യെ കൂടി സഹായിക്കും വിധമായിരുന്നു നടപ്പാക്കിയത്.
ആനപിടുത്ത നിരോധനവും കച്ചവടവും കൈമാറ്റവും നിരോധിച്ചിരുന്ന നിയമത്തിൽ വിശ്വാസത്തിൻ്റെ ഭാഗമായും അല്ലാതെയും ആനയെ സംസ്ഥാന അതൃത്തി കടത്താം എന്ന ഭേദഗതി വന്നത് ഇത്തരക്കാരെ സഹായിക്കാനായിരുന്നു.ആനയ്ക്ക് DNA രേഖ ഉണ്ടാകണം,Micro- chipping ആവശ്യമാണെന്ന് എന്ന നിബന്ധനകളും ഒഴിവാക്കപ്പെട്ടു.
കാലാവസ്ഥയിലും ജലസുരക്ഷയിലും വനനശീകരണത്തിലും കഴിഞ്ഞ രണ്ടു വർഷം മുമ്പുവരെ തൃപ്തികരമായ ഉത്തരം നൽകാത്തവരായി ദേശീയ തലത്തിൽ 827 സ്ഥാപനങ്ങളുണ്ടായിരുന്നു.ആ പട്ടികയിൽ റിലയൻസും സ്ഥാനം പിടിച്ചിരുന്നു.
പ്രതിവർഷം ഒരു കോടി മരങ്ങൾ വെച്ചുപിടിപ്പിച്ച് ഇന്ത്യയെ ഹരിതാഭമാ ക്കുന്നു എന്ന വാദത്തിനൊപ്പം റിലയൻസിന്റെ പുതിയ തലമുറക്കാ രനെ പരിസ്ഥിതി രക്ഷകനാക്കി അവതരിപ്പിക്കാൻ ഒരുക്കിയ VANTARA യുടെ പിന്നിലെ നിയമ ലംഘനങ്ങളും കള്ളപ്രചാരണങ്ങളും തുറന്നു കാട്ടാൻ മുഖ്യധാര മാധ്യമങ്ങൾ മടിച്ചു നിൽക്കുമ്പോഴാണ്, ഇന്ത്യക്കാരനല്ലാത്ത Dr.Daniel Stiles വിഷയത്തെ ഗൗരവതരമായി പഠിച്ച് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment