ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്‌ടം




ആലപ്പുഴ: ശക്തമായ ഇടിമിന്നലിൽ ഇരമത്തൂർ പ്രദേശത്ത് വീടുകൾക്ക് നാശം. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീടുകൾക്ക് കേടുപാടുണ്ടായത്. ആളപായമുണ്ടായിട്ടില്ല. തുലാം മാസം അവസാനിച്ചിട്ടും സംസ്ഥാനത്ത് കാലാവസ്ഥ സാധാരണ നിലയിലായിട്ടില്ല.


കോയിക്കലേത്ത് വിജയൻ (63), പഴവൂർ തെക്കേതിൽ പ്രസന്നൻ (52) എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകൾ കത്തിനശിച്ചു. വീടിന് മുകളിലെ കോൺക്രീറ്റ് അടർന്ന് ചോർച്ചയുണ്ടായി. പ്രസന്നന്റെ വീട്ടിലെ ഒരു ഫാൻ കത്തിപ്പോയി. ഇടിമിന്നലേറ്റ സമയം വൈദ്യുതി ഇല്ലായിരുന്നതുകാരണം ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചോ എന്നറിവായിട്ടില്ല.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment