ഉത്തര്‍പ്രദേശില്‍ അതിശക്തമായ കാറ്റും മഴയും; 25 മരണം, 11 പേർക്ക് പരിക്ക്




ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അതിശക്തമായ കാറ്റും മഴയും. അപ്രതീക്ഷിത പേമാരിയില്‍ 25 പേരാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 38 ജില്ലകളിലാണ് വന്‍ നാശനഷ്ടം സംഭവിച്ചത്. മരിച്ചവരുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.


പരിക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം സര്‍ക്കാരിന് അയയ്ക്കാനും ഡിഎംമാരോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment