ആദിവാസികൾക്കുള്ള ഭൂ​മി വി​ല്‍​പ​ന​യു​ടെ മ​റ​വി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ അ​റ​സ്​​റ്റി​ല്‍




പാലക്കാട്: ആ​ദി​വാ​സി​ക​ള്‍​ക്കു​ള്ള ഭൂ​മി വി​ല്‍​പ​ന​യു​ടെ മ​റ​വി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ അ​റ​സ്​​റ്റി​ല്‍. കോ​ട്ടോ​പ്പാ​ടം ന​മ്പ​ര്‍ ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​റാ​യ കൊ​ല്ലം സ്വ​ദേ​ശി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​ദേ​വി​നെ​യാ​ണ് വി​ജി​ല​ന്‍​സ് സം​ഘം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം ആ​ദി​വാ​സി​ക​ള്‍​ക്ക് ഭൂ​മി വി​ല്‍​പ​ന ന​ട​ത്താ​ന്‍ വി​ല നി​ര്‍​ണ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​തുകയായിരുന്നു ഇയാൾ.


കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒ​തു​ക്കു​മ്പുറ​ത്ത് ഷി​ഹാ​ബു​ദ്ദീ​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ഭൂ​മി​യു​ടെ വി​ല​നി​ര്‍​ണ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​താ​യി പരാതിയിൽ പ​റ​യു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം മ​റ്റ് ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി ന​ല്‍​കു​ന്ന​തി​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വി​ജി​ല​ന്‍​സി​നെ സ​മീ​പി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു.


വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബി​ജു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment