വിഷുദിന വിചാരങ്ങൾ


First Published : 2026-04-15, 10:27:28pm - 1 മിനിറ്റ് വായന


വിഷു ഒരു കാർഷിക വിളവെടുപ്പുത്സവമാണ്. വിരിപ്പ്, മുണ്ടകൻ പുഞ്ച തുടങ്ങിയ മൂന്ന് വിളക്കാലങ്ങളുടെ ബാക്കിപത്രം.മൂന്ന് ആണ്ടറുതികളായ കന്നിക്കൊയ്ത്ത്, മകരക്കൊയത്ത് പുഞ്ചക്കൊയ്ത്ത് എന്നിവയുടെ ആണ്ടറുതി ഉത്സവങ്ങളാണ് ഓണം,തിരുവാതിര,വിഷു. വിഷു സമരാത്ര ദിനമാണ്. 


സൗര കലണ്ടർ ആരംഭിക്കുന്നത് വിഷുമുതലാണ്. ഞാറ്റുവേല കലണ്ടർ സൗരകലണ്ടറാണ് . കൃഷി സൗരോർജ്ജക്കൊയ്ത്താണ്.ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത് വിഷുദിനത്തിലാണ്. തുടർന്ന് 14 ദിവസം ഇടവിട്ട് 27 നക്ഷത്രങ്ങളുടെ പേരിൽ 27ഞാറ്റുവേലകളുടെ വരവായി. ഞാറ്റുവേല നാട്ടറിവാണ് ; തിരിച്ചറിവാണ് ;പ്രതിരോധമാണ് .


വിഷു കഴിഞ്ഞുള്ള പത്താം നാൾ പത്താമുദയമാണ്. കൃഷിക്ക് പറ്റിയ ഏറ്റവും നല്ല ദിനങ്ങൾ.തുലാം 1 മറ്റൊരു സമരാത്ര ദിനമാണ്.അതാണ് തുലാവിഷു.തുലാപ്പത്ത് പത്താമുദയമായി ആഘോഷിച്ചു വരുന്നു കേരളീയ പാരമ്പര്യ വിജ്ഞാന പദ്ധതിയുടെ ഭാഗമാണ് ഇവയൊക്കെ. അടിസ്ഥാനം കൃഷി, ഭക്ഷണം ആരോഗ്യം എന്നിവയാണ്. കൃഷിക്ക് ഞാറ്റുവേല കലണ്ടർ . ഭക്ഷണത്തിന് അടുക്കള കലണ്ടർ . ആരോഗ്യത്തിന് ഋതുചര്യ കലണ്ടർ . പ്രപഞ്ചത്തിന് പഞ്ചഭൂത കലണ്ടർ ഉള്ളതുപോലെ കേരളീയ പാരമ്പര്യ വിജ്ഞാനത്തിന് ഒരു കലണ്ടറുണ്ട്. അതാണ് മലയാളം കലണ്ടർ ചിങ്ങം മുതൽ കർക്കിടകം വരെയുള്ള കലണ്ടർ . പ്രകൃതിയിലേക്കുള്ള / നിത്യ ജീവിതത്തിലേക്കുള്ള സൂക്ഷമ നോട്ടങ്ങളാണ് മലയാളം കലണ്ടറിൽ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്. ഇതിനു സമാനമാണ് കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ്റെ മലയാം കൊല്ലം മഹാകാവ്യം. 
ചിങ്ങം മുതൽ കർക്കിടകം വരെയുള്ള 12 സർഗ്ഗങ്ങൾ ഉള്ള മലയാം കൊല്ലം മഹാകാവ്യം.മലയാളത്തിൻ്റെ സംസ്‌കൃതിയാണ് മലയാം കൊല്ലം.


ടി. ആർ. പ്രേംകുമാർ
മൂഴിക്കുളം ശാല
ഫോൺ -94470 21246

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment