ജല ദിനവും തുല്യതയും


First Published : 2026-03-26, 10:43:27am - 1 മിനിറ്റ് വായന


1993 മുതൽക്കാണ് ജലദിനം ആചരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ്  ജലദിനം ആഘോഷിച്ചു വരുന്നത്.

ശുദ്ധജലത്തിന്റെ പ്രാധാന്യം, കാര്യക്ഷമമായ വിനിയോഗം,  എല്ലാവർക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പ് വരുത്തൽ, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയവ ജലദിനാഘോഷത്തിന്റെ ഉദ്ദേശങ്ങളിൽ പെടുന്നു.
ലോകം നേരിടുന്ന ജലദൗർലബ്യത്തിന് ശാശ്വത പരിഹാര കാണുക എന്നതും ഏവർക്കും ശുദ്ധജലവും ശുചിത്വവും 2030 ഓടെ ഉറപ്പ് വരുത്തുക എന്നതും ഈ ജലദിനാഘോ ഷത്തിന്റെ ലക്ഷ്യമത്രേ.

ജലവും ലിംഗഭേദവും:

എവിടെ ജലം ഒഴുകുന്നുവോ അവിടെ തുല്യത വളരും- എന്നതാണ് ഈ വർഷത്തെ ജലദിനാഘോഷത്തിന്റെ ചർച്ചാ വിഷയം. ശുദ്ധജലവും ശുചിത്വവും മനുഷ്യാവകാശമാണ് എന്നത് ജലദിനാഘോഷം ഉറപ്പിച്ചു പറയുന്നു.ശുദ്ധജല ലഭ്യതയും ശുചിത്വവും വൃത്തിയും ലിംഗഭേദവും പരസ്പര പൂരിതമാണ്. 

കാലാവസ്ഥാ വ്യതിയാനം അഥവാ കാലാവസ്ഥാ പ്രതിസന്ധി സാധാരണ ജനങ്ങള പാരിസ്ഥിതക അഭയാർത്ഥികളായി മാറ്റിക്കൊണ്ടിരിക്കയാണ്.ഈ അഭയാർത്ഥി പ്രവാഹത്തിന് ഒരു കാരണം ശുദ്ധജലലഭ്യതക്കുറവ് കൂടിയാണ്. അത് വരൾച മൂലമോ, പ്രളയം മൂലമോ, അശുദ്ധജലത്തിന്റെ ഉപഭോഗം മൂലമോ ആവാം.ജലം മലിനീകരിക്കപ്പെടുന്നതിന് കടൽ വെള്ളത്തിന്റെ കടന്നുകയറ്റം,വ്യാവസായിക-ഗാർഹിക -കാർഷിക മേഖലകളിലെ രാസ വസ്തുക്കളുടെ ക്രമാധീതമായ ഉപയോഗം തുടങ്ങിയവ കാരണമാകുന്നു.


ജലവും ലാംഗ ഭേദവും: എവിടെ ജലം ഒഴുകുന്നുവോ, അവിടെ തുല്യത വളരും എന്ന ചിന്താശകലത്തിന്റെ പ്രാധാന്യം, ജലവിനിയോഗത്തിലും ജലം സംബന്ധിയായ ചുമതലകളിലും സ്ത്രീ സമൂഹത്തിന് ഭരണപരമായ മേൽക്കൈ നൽകുക എന്നതു കൂടിയാണ്.ശുദ്ധജലം, ശുചിത്വം, വൃത്തി എന്നിവ സമൂഹത്തിൽ പൊതുവേയും, പാരിസ്ഥിതി ക അഭയാർത്ഥികളുടെ വാസ മേഖലകളിൽ പ്രത്യേകിച്ചും എത്തിക്കുക എന്നതും ജലദിനാഘോഷത്തിന്റെ ലക്ഷ്യമത്രേ.


ശുദ്ധജലവും ശുചിത്വവും വൃത്തിയുമില്ലാത്തിടങ്ങളിൽ അരക്ഷിതാവസ്ഥ കൊടികുത്തി വാഴും.ഈ അരക്ഷിത അവസ്ഥയിൽ അഭയാർത്ഥികളുടെ ജീവനും ആരോഗ്യവും അപകടത്തിലാവും. ഇത് സ്ത്രീകളുടേയും പെൺകുട്ടികളു ടേയും ജീവിതത്തേയും ദോഷകരമായി ബാധിക്കും. സമൂഹത്തിൽ അടിത്തട്ടിൽ കഴിയുന്നവരേയും അരക്ഷിത അവസ്ഥ പിടികൂടും ലോകത്തിന്റെ സുസ്ഥിര നിലനില്പിന് ശുദ്ധജലം കൂടിയേ തീരൂ. ഇപ്പോഴും ലോകത്ത് 210 കോടി ജനങ്ങൾ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകാതെയാണ് ജീവിക്കുന്നത്.

ജലക്ഷാമം ലോകത്തെ എല്ലാ ജനവിഭാഗങ്ങളേയും ബാധിക്കും.എന്നാൽ അവ തുല്യമായല്ല ഓരോരുത്തരേയും ബാധിക്കുക.ശുദ്ധജലത്തിനും ശുചിത്വത്തിനുമായുള്ള മനുഷ്യാവകാശം ലംഘിക്കപ്പെടുമ്പോൾ അസന്തുഷ്ടിയും അസമത്വവും വ്യാപിക്കും. ഇവ കൂടുതലായി ബാധിക്കുക സ്ത്രീകളേയും പെൺകുട്ടികളേയുമായിരിക്കും.സ്ത്രീ സമൂഹവും പെൺകുട്ടികളും ജലസസംബന്ധിയായ ഭരണത്തിലും വിനിയോഗത്തിലും അന്തിമ വാക്കായി മാറണം. ഇത് സുസ്ഥിരമായ,സുരക്ഷിതമായ,തുല്യതയിൽ ഊന്നിയ ജലവിതരണത്തിനും ജലലഭ്യതയ്ക്കും വഴിവെക്കും ജലസ്രോതസ്സുകളുടെ സാരക്ഷണവും ഉറപ്പാക്കും.

നയരൂപീകരണത്തിലും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സ്ത്രീകളുടേയും പെൺകുട്ടികളുടേയും നേതൃത്വപരമായ പങ്ക് അനുവദിക്കണം.സ്ത്രീകളുടേയും പെൺകുട്ടികളുടേയും ശാക്തീകരണത്തിന് അവസരം ഒരുക്കണം. എവിടെ ജലം ഒഴുകുന്നുവോ അവിടെ തുല്യത വളരും എന്ന ചിന്താശകലം അർത്ഥവത്താക്കാർ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

ടി.വി.രാജൻ
കോഴിക്കോട്.

Green Reporter

T V Rajan

Visit our Facebook page...

Responses

0 Comments

Leave your comment