പാറമടകളുടെ നിയമലംഘനങ്ങളും സർക്കാർ നിഷ്കർഷയും




കോറൊണ കാലത്തെ നിയന്ത്രണങ്ങൾക്ക് ഇളവു നൽകിയതിൻ്റെ ഭാഗമായി പാറ ഖനനം പുനാരംഭിക്കുവാന്‍ മുഖ്യമന്ത്രി അനുവാദം നല്‍കുന്ന അറിയിപ്പിനൊപ്പം, നിയമപരാമായ രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന് കൂട്ടി ചേര്‍ത്തിരുന്നു.  പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാനുള്ള സർക്കാർ നിർദ്ദേശത്തിനൊപ്പം , നിയമപരമായി തന്നെ അവ നീങ്ങേണ്ടതുണ്ട് എന്ന് മുഖ്യമന്ത്രി പറയേണ്ടി വന്നത്, ഗൗരവതരമായ ചില യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്നു. ഖനന രംഗത്തെ അനാശ്യാസങ്ങളെ പറ്റി ഭേദപെട്ട പെട്ട ധാരണ മുഖ്യമന്ത്രിക്കുണ്ട് എന്നാണ് ഇവിടെ വ്യക്തമാക്കപ്പെട്ടത്.  


രാജ്യത്തെ ഖന രംഗം ഭീകരമായ അധോ-ഉപരി ലോക ബന്ധങ്ങളാല്‍ സമൃദ്ധമാണ് എന്നറിയുവാന്‍ Dr.മന്‍മോഹന്‍ സിംഗ്‌ ഭരണ കാലത്തെ കൃഷ്ണാ-ഗോദാവരി പ്രകൃതി വാതക കരാറിലൂടെ അംബാനി കുടുംബത്തിന് ഉണ്ടാക്കി കൊടുത്ത അവസരങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.30000 കോടി രൂപയുടെ അനധികൃത ലാഭം ദിരൂഭായി കുടുംബത്തിനുണ്ടാക്കി കൊടുത്ത കരാറിനെ ചോദ്യം ചെയ്തത് ONGC എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായിരുന്നു.ഹൈകോടതി വിധി അംബാനി ക്കെതിരായപ്പോള്‍ ,സ്വകര്യ സംരഭകരെ സഹായിക്കലാണ് സര്‍ക്കാരിൻ്റെ  നിപാട് എന്ന് സുപ്രീം കോടതിയില്‍ വ്യക്തിമാക്കി.അത് അംബാനി കുടുംബത്തിനു തുണയായി മാറി. അനില്‍ അഗര്‍വാള്‍ നിയന്ത്രിക്കുന്ന വേദാന്ത, അദാനി,ESSAR, TATA, ജിൻഡാൽ തുടങ്ങിയ ബഹു രാഷ്ട്ര കുത്തകകള്‍ വാരി എടുക്കുന്ന ശത കോടികൾ ഒരു വശത്ത്,മറുവശത്ത് ദുരിതങ്ങള്‍ മാത്രം അനുഭവിക്കുന്ന ഛത്തീസ്ഗഢ്, ജാർഖണ്ഡ് പ്രദേശത്തെ ലക്ഷക്കണക്കിന് ആദിമവാസികളും കർഷകരും.മേഘാലയയിലെ കല്‍ക്കരി കുഴിച്ചെടുക്കലും ബാല തൊഴിലും (rat holing), കാൽ ലക്ഷം കോടിയുടെ മധുരയിലെ പറ കടത്ത്, റെഡ്ഡി സഹോദരരും യദൂരപ്പ എന്ന കര്‍ണ്ണാടക മുഖ്യമന്ത്രിയും ഒരു വശത്തും  മറുവശത്ത് ദേവഗൗഡ കുടുംബവും ശിവകുമാറും  നടത്തിയ ഇരുമ്പൈര് കുംഭകോണങ്ങൾ, ഗോവയിലെ ഖനന മാഫിയകൾ. രാജ്യത്തെ പിടിച്ചു കുലുക്കിയ കല്‍ക്കരി കുഭകോണം ഖനന രംഗത്തെ വൻ അട്ടിമറികളുടെ സൂചന മാത്രമാണ്.വൻകിട അഴിമതികളും കള്ള കടത്തും യധേഷ്ട്ടം നടക്കുന്ന ഖനന ലോകം ഇന്ത്യയിൽ കുപ്രസിദ്ധമാണ്.


സംസ്ഥാനത്ത് ദേശിയ നിലവാരമുള്ള മാഫിയകള്‍ ഖനന രംഗം നിയന്ത്രിക്കുന്നില്ല. എങ്കിലും കരിമണല്‍ കടത്ത്, പാറ ഖനന ലോബികള്‍ ശക്തരും നിയമങ്ങള്‍ക്ക് അതീതരാണ് എന്ന് സര്‍ക്കാർ അംഗീകരിച്ചമട്ടാണ്. അവരുടെ അനീതികളെ പറ്റി രഹസ്യവും പരസ്യവുമായ പഠനങ്ങള്‍ വന്നിട്ടും കേരള സര്‍ക്കാര്‍ എല്ലാത്തിനും പച്ചകൊടി കാട്ടി വരുന്നു.കേരള പോലീസ്സിലെ ഉന്നതർക്കുള്ള (ADGP മുതൽ താഴേക്കുള്ള )ബന്ധങ്ങൾ സർക്കാർ അന്വേഷിച്ചാൽ വസ്തുതകൾ നാടിനെ ലജ്ജിപ്പിക്കുന്നതായിരിക്കും.ഖനനത്തെ നിയന്ത്രിക്കുന്ന വ്യവസായ വകുപ്പു മന്ത്രിയുടെ നിയമപരമായി മാത്രമേ ഖനനം നടക്കുന്നുള്ളൂ  എന്ന ആവര്‍ത്തിച്ചുള്ള വായ്ത്താരി ശ്രദ്ധിക്കുമല്ലോ.)


സംസ്ഥാനത്തെ കമ്മീഷനുകള്‍ അടിവരയിട്ടു പറഞ്ഞ നിയമ ലംഘനങ്ങളില്‍ ഒന്ന് പോലും അവസാനിപ്പിക്കുവാന്‍ കേരളത്തിന്‍റെ പഞ്ചായത്തുകളോ,പോലീസ് സംവിധാനമോ,റവന്യു വകുപ്പോ മലിനീകരണ ബോര്‍ഡോ തയ്യാറല്ല.ഖനന രംഗത്തെ നിയമ ലംഘനങ്ങളാൽ നിരവധി ദുരന്തങ്ങള്‍ സംഭവിച്ച നാട്ടില്‍,ഉത്തരവാദിത്തപെട്ട ലൈസന്‍സികളില്‍ ഒരാളെ പോലും ശിക്ഷിപ്പിക്കുവാന്‍ കേരളം വിജയിച്ചിട്ടില്ല.   
 

സംസ്ഥാനത്ത് ആരെയും കൂസാതെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കു വാന്‍ തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ അത്രുത്തിയിൽ സ്ഥിതി ചെയ്യുന്ന  വെള്ളറട പഞ്ചായത്തിൽ ,ശങ്കരാചാര്യ സര്‍വ്വകലശാലയും മേഘാലയയില്‍ നിന്നുള്ള വടക്കു-കിഴക്കന്‍ സര്‍വ്വ കലാശാലയും(ഭൗമ വകുപ്പ്)നടത്തിയ പാറ ഖനനവുമായി ബന്ധപ്പെട്ട പഠനങ്ങൾ (2015)വായിച്ചാൽ മതിയാകും(പഠനം നടത്തിയവർ ശ്രീമതി ശശികല & ശ്രീ ശരത്ചന്ദ്രൻ)


31.6 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള വെള്ളറട ഗ്രാമത്തിന്‍റെ 477 ഹെക്ടറും കുന്നുക ളാണ്.948 ഹെക്ടര്‍ ചരിവുള്ള പ്രദേശങ്ങള്‍, 316 ഹെക്ടര്‍ സ്ഥലങ്ങൾ പാറ നിറഞ്ഞ തുമാണ്. Environment Zone 2ല്‍ പെടുന്ന Protected area ആണെങ്കിലും 8 ക്വാറി കളും ഒരു ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു.5 ക്വാറികളും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചത് കൂത്താളി, കാക്കതൂക്കി എന്നീ വാര്‍ഡുകളില്‍.മൂന്നെണ്ണം ആനപ്പാറ, വെള്ളറട വാര്‍ഡുകളിലും.അതില്‍ 6 എണ്ണത്തെ സര്‍വ്വകലാശാല വിധക്തര്‍ പരിശോധിച്ചു.ചുറ്റുമുള്ള 30(180 ആളുകള്‍)കുടുംബങ്ങളെ മുന്‍ നിര്‍ത്തി വസ്തുത തകള്‍ കണ്ടെത്തി.ശബ്ദം,പ്രകമ്പനം,വായൂ-ജല മലീനീകരണം,ആരോഗ്യ    പ്രശ്നങ്ങള്‍, ഭൂമിയുടെ ഉര്‍വരത എന്നീ ഘടകങ്ങളെ നിരീക്ഷിച്ചു.


താമസക്കാരെ മൂന്നു സോണുകളായി തിരിച്ചായിരുന്നു അന്വേഷണം.ആദ്യ സോണുകാര്‍ ക്വാറികളില്‍ നിന്നും അര കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവർ . രണ്ടാം സോണിലുള്ളവര്‍ അര മുതല്‍ ഒരു കിലോമീറ്റര്‍ വരെയുള്ളവർ. ഒന്നുമുതല്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തിനുള്ളിലുള്ളവർ മൂന്നാം സോണുകാർ.


ആദ്യ ചോദ്യം ജല ലഭ്യതയെ പറ്റിയായിരുന്നു.വേനല്‍ കാലത്ത് മാത്രം ക്ഷാമം അനുഭവിച്ച പഴയ അവസ്ഥയും ഇന്നത്തെ സാഹചര്യവും പൊടി നിറഞ്ഞ വെള്ളം ഒഴുകി ഇറങ്ങുന്നത്, മഴകാലത്തെ വെള്ളപൊക്കവും വേഗം വെള്ളം ഒഴുകി മാറുന്നതും ചോദ്യങ്ങളായിരുന്നു.ആദ്യത്തെ സോണിലും രണ്ടാമത്തെ സോണിലും പെട്ട വീട്ടുകാരെല്ലാവരും മുകളില്‍ സൂചിപ്പിച്ച അസൗകര്യങ്ങള്‍ നേരിടുന്നവര്‍ ആണെന്നു പറഞ്ഞു.ഒരു കിലോ മീറ്ററില്‍ ദൂരെ താമസിക്കുന്നവരില്‍ 40% ആളു കളും വെള്ളത്തിന്‍റെ ലഭ്യത കുറവും ഭൂഗര്‍ഭ ജല താഴ്ച്ചയും സ്വന്തം അനുഭവത്തി ന്‍റെ വെളിച്ചത്തില്‍ വിശദീകരിച്ചു. ജലക്ഷാമം പ്രതിഷേധമായി മാറാതിരിക്കുവാൻ  പെരുമാട്ടി പഞ്ചായത്തിനെ ഓര്‍മ്മിപ്പിക്കും വിധം ടാങ്കറുകളില്‍ വെള്ളം എത്തിക്കു വാന്‍ ക്വാറി മുതലാളിമാര്‍ വെള്ളറടയിലും മടിച്ചിരുന്നില്ല.


ഖനനം മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണമായിരുന്നു അടുത്ത ചോദ്യം.ലോക ആരോഗ്യ സംഘടനയുടെ ശബ്ദത്തെ പറ്റിയുള്ള വിവരണത്തില്‍ പറയുന്നത് പരമാവധി വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ പോലും 75 ഡെസിബല്ലിലധികം ശബ്ദം ഉണ്ടാകരുത് എന്നാണ്. എന്നാല്‍ വെള്ളറട ഗ്രാമത്തില്‍ ആകട്ടെ ശബ്ദത്തിന്‍റെ തോത് 96 മുതല്‍ 125 ഡെസിബല്‍ വരെ എത്തുന്നു. മൂന്നാം സോണിലെ ചുരുക്കം ചിലര്‍ക്കൊഴിച്ച് മറ്റെല്ലാവര്‍ക്കും ശബ്ദ മലിനീകരണം അസ്വസ്ഥയുണ്ടാക്കി.ശബ്ദ മലിനീകരണം, ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മുതല്‍ വൃദ്ധര്‍ക്കും ഹൃദ്രോഹികള്‍ക്കും മറ്റും അപകടകരമായിരിക്കും എന്ന് അറിയാത്തവര്‍ ചുരുക്കമാണ്.


പൊടി പടലങ്ങളുടെ തോതിനെ പറ്റി മലിനീകരണ ബോര്‍ഡു നിര്‍ദ്ദേശിച്ചതിലും  എത്രയോ മടങ്ങായിരുന്നു PM 2.5.,10 സാന്നിധ്യം. ചുമ ,അസ്മ, അലര്‍ജ്ജി, രക്തത്തില്‍ പ്രാണ വായുവിന്‍റെ അളവിലെ കുറവ്, ക്ഷയം,ശ്വാസ കോശ രോഗങ്ങള്‍ മുതലായവയുടെ എണ്ണം വര്‍ധിച്ചതും കൃഷിയിടങ്ങള്‍ പൊടി മൂടി തെങ്ങും മറ്റു വിളകളും നശിക്കുന്ന അവസ്ഥയും മൂന്നു സോണുകളിലും പ്രകടമായിരുന്നു.


പ്രകമ്പനങ്ങളെ ( 70% വരെ അടുത്ത സ്ഥലങ്ങളിലേക്ക് വ്യാപിക്കാറുണ്ട്) പഠനത്തിനു വിധേയമാക്കിയപ്പോള്‍ ,അതിന്‍റെ ബുദ്ധിമുട്ടുകള്‍ ആദ്യത്തെ സോണില്‍ ഉള്ള എല്ലാവരെയും ബാധിച്ചതായി വിധക്തർ മനസ്സിലാക്കി.സോൺ രണ്ടിലെ 70% വും ഇതേ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു.


അടുത്ത ഘട്ടത്തിലെ രോഗങ്ങളെ പറ്റിയുള്ള അന്വേഷണത്തില്‍ ,കേള്‍വി ശേഷി നഷ്ടപെടല്‍ , ത്വക്ക് രോഗങ്ങള്‍ മുതല്‍ ശ്വാസകോശ ബുദ്ധിമുട്ടുകള്‍, കണ്ണുകളുടെ രോഗങ്ങള്‍, ഉറക്ക മില്ലായ്മ,ഹൃദ്രോഗം മുതലായവയുടെ സാന്നിധ്യം ഖനന മേഖല ക്കടുത്ത് താരതമ്യേന കൂടുതലാണ് എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു


വെള്ളറട എന്ന , പാരിസ്ഥിതികമായി Protected area പദവിയില്‍ പെട്ട ഗ്രാമത്തിലെ  ഖനനത്തെ പറ്റിയുള്ള വിധക്തരുടെ കണ്ടെത്തലുകള്‍ ,സര്‍ക്കാരിനെ ഒട്ടും ഉലച്ചിരുന്നില്ല.എല്ലാ നിയമ ലംഘനങ്ങളും സാധ്യമാക്കിയ പാറ ഖനനത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ ആ ഗ്രാമത്തിനു കഴിഞ്ഞത് മുന്‍ കാല മദ്യ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ,മറ്റു പരിസ്ഥിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന് നടത്തിയ പോരാട്ടത്തി ലൂടെയാണ്. എന്നാല്‍ വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ അദാനിക്കു വേണ്ടി ഒരിക്കല്‍ കൂടി ഖനന മാഫിയകള്‍ വെള്ളറട ഗ്രാമത്തെ ഉന്നം വെച്ചു തുടങ്ങിയിരിക്കുന്നു.


തുടരും: അടുത്ത ഭാഗം, ശബരിമല എന്ന പൂങ്കാവനം തുരന്നു തീരാറായിട്ടും... 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment