ഖനന നിയമങ്ങൾ നോക്കുകുത്തിയാകുന്ന കേരളം

കേരള ചരിത്രത്തില്‍ അറബി കടല്‍ ഇത്രയധികം ഇളകിമറിഞ്ഞ കാലം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. നമ്മുടെ നദികള്‍ വലിയ തോതില്‍ പ്രക്ഷുധമായതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍, 20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയവും മറ്റും ബാധിച്ചത്, അരലക്ഷം കോടിയുടെ (നേരിട്ടുള്ള) സാമ്പത്തിക നഷ്ട്ടം വരുത്തിയത്, കേരളനാടിന്റെ സംരക്ഷിതശേഷി നഷ്ട്ടപ്പെട്ടു പോയതിനാലാണ്. നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന നാടിന്റ അരക്ഷിതാവസ്ഥ മനുഷ്യരെ മാത്രമല്ല, മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കും. ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസന മാമാങ്കങ്ങള്‍ നിരത്തി ദുരന്തങ്ങളെ മറക്കുകയാണ്.

പശ്ചിമഘട്ടം ലോകത്തെ പ്രധാന ജൈവമണ്ഡലത്തില്‍ നിന്നും Hot Spot പദവിയില്‍ എത്തിയതില്‍ ആരെക്കാളും വേവലാതി പെടെണ്ട കേരളക്കര അതില്‍ പിശുക്കു കാട്ടുമ്പോള്‍, മലനിരകളെ തകര്‍ക്കുന്നവര്‍ ലക്ഷ്യത്തിലെത്തുകയാണ്. എല്ലാത്തിനും മേമ്പൊടിയായി നേതാക്കള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെക്കാനുണ്ട്. നിയമവാഴ്ച്ചയുടെ ഇടര്‍ച്ചയും അതിന്റെ ഭാഗമായ സമാന്തര സാമ്പത്തിക ലോകവും വരുത്തിവെക്കുന്ന വിനകള്‍ വിവരണാതീതമാണ്.

മധ്യവര്‍ഗ്ഗത്തിന് മുന്‍തൂക്കമുള്ള ലോകത്ത് റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് തുടങ്ങിയ ഊഹവിപണികള്‍ പ്രകൃതിവിഭവങ്ങളെ ചരക്കായി മാത്രം പരിഗണിക്കുക പതിവാണ്. തൊഴില്‍ അവസരങ്ങള്‍ക്ക് മുഖ്യവേദിയാകുന്ന കാര്‍ഷികരംഗത്തെ പിന്നിലാക്കി, നിര്‍മ്മാണ മേഖലക്കു ലഭിക്കുന്ന പരിഗണന അസ്ഥിരമായ സാമ്പത്തിക ലോകത്തെ സാര്‍വ്വത്രികമാക്കും. അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിയമങ്ങള്‍ മാറ്റി മറിക്കപ്പെടും. അഴിമതിയും നിയമലംഘനവും സധാരണമായി പ്രവര്‍ത്തിക്കും എന്നത് സാര്‍വ്വദേശീയ യാഥാര്‍ത്ഥ്യമാണ്.

കേരള ചരിത്രത്തില്‍ അറബി കടല്‍ ഇത്രയധികം ഇളകിമറിഞ്ഞ കാലം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.നമ്മുടെ നദികള്‍ വലിയ തോതില്‍ പ്രക്ഷുധമായതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു. 2018,2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍, 20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയവും മറ്റും ബാധിച്ചത്,അരലക്ഷം കോടിയുടെ (നേരിട്ടുള്ള) സാമ്പത്തിക നഷ്ട്ടം വരുത്തിയത്, കേരളനാടിന്റെ സംരക്ഷിതശേഷി നഷ്ട്ടപ്പെട്ടു പോയതിനാലാണ്. നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന നാടിന്റ അരക്ഷിതാവസ്ഥ മനുഷ്യരെ മാത്രമല്ല, മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കും. ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസന മാമാങ്കങ്ങള്‍ നിരത്തി ദുരന്തങ്ങളെ മറക്കുകയാണ്.

പശ്ചിമഘട്ടം ലോകത്തെ പ്രധാന ജൈവമണ്ഡലത്തില്‍ നിന്നും Hot Spot പദവിയില്‍ എത്തിയതില്‍ ആരെക്കാളും വേവലാതി പെടെണ്ട കേരളക്കര അതില്‍ പിശുക്കു കാട്ടുമ്പോള്‍, മലനിരകളെ തകര്‍ക്കുന്നവര്‍ ലക്ഷ്യത്തിലെത്തുകയാണ്. എല്ലാത്തിനും മേമ്പൊടിയായി നേതാക്കള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെക്കാനുണ്ട്. നിയമവാഴ്ച്ചയുടെ ഇടര്‍ച്ചയും അതിന്റെ ഭാഗമായ സമാന്തര സാമ്പത്തിക ലോകവും വരുത്തിവെക്കുന്ന വിനകള്‍ വിവരണാതീതമാണ്.

മധ്യവര്‍ഗ്ഗത്തിന് മുന്‍തൂക്കമുള്ള ലോകത്ത് റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് തുടങ്ങിയ ഊഹവിപണികള്‍ പ്രകൃതിവിഭവങ്ങളെ ചരക്കായി മാത്രം പരിഗണിക്കുക പതിവാണ്. തൊഴില്‍ അവസരങ്ങള്‍ക്ക് മുഖ്യവേദിയാകുന്ന കാര്‍ഷികരംഗത്തെ പിന്നിലാക്കി, നിര്‍മ്മാണ മേഖലക്കു ലഭിക്കുന്ന പരിഗണന അസ്ഥിരമായ സാമ്പത്തിക ലോകത്തെ സാര്‍വ്വത്രികമാക്കും. അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിയമങ്ങള്‍ മാറ്റി മറിക്കപ്പെടും. അഴിമതിയും നിയമലംഘനവും സധാരണമായി പ്രവര്‍ത്തിക്കും എന്നത് സാര്‍വ്വദേശീയ യാഥാര്‍ത്ഥ്യമാണ്.

സംസ്ഥാനത്ത് 723 ക്വാറികള്‍ 1721 ഹെക്ടറില്‍ അഥവാ 17.21 ച.കി മീറ്ററില്‍ (4253 ഏക്കര്‍) പ്രവര്‍ത്തിക്കുന്നു. യൂണിറ്റുകളുടെ ശരാശരി വലിപ്പം 7.1 ഏക്കര്‍. പ്രതിവര്‍ഷം 250 /350ലക്ഷത്തോളം ടണ്‍ പാറ പൊട്ടിച്ച് എടുക്കുമ്പോള്‍ സര്‍ക്കാരിലെക്ക് വരുമാനം 2O20 ല്‍ 71 കോടി. കഴിഞ്ഞ വര്‍ഷം 152 കോടി. മൈനിംഗ് & ജിയോളജി വകുപ്പിലേക്ക് ഔദ്യോഗികമായി ഖനന കരാറുകാര്‍ അറിയിച്ചിട്ടുള്ളത് അനുവദിക്കപ്പെട്ടതിന്റെ 40% മാത്രമെ പൊട്ടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ്.

ചെറുകിട ധാതുക്കളുടെ കുഴിച്ചെടുക്കലുമായി ബന്ധപെട്ട സംസ്ഥാന നിയമം (Kerala Minor Minerals Rule 1967) പാറ, ചെങ്കല്ല്, മണ്ണ് മുതലായവയുടെ ഖനനത്തിന് അനുവാദം നല്‍കുന്നു. പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട അതീവ മുന്‍ കരുതലുകള്‍ എടുക്കണമെന്ന സൂചന ,പഞ്ചായത്തിന്റെ കുഴിച്ചെടുക്കല്‍ നിയമത്തിന്റെ പേരില്‍ തന്നെ പ്രകടമായിരുന്നു. (Kerala Panchayat Raj (Issue of Licence to Dangerous and Offensive Trades and,Factories) Rules/1996). പ്രസ്തുത പേരില്‍ പിന്നീട് വരുത്തിയ മാറ്റം സര്‍ക്കാര്‍ ഖനനങ്ങളെ സാര്‍വ്വത്രികമാക്കി മാറ്റുവാനുള്ള ശ്രമത്തിന് തെളിവാണ്. (License to Industries, Factories, Trade, Entrepreneurship Activities and Other Services Amendment Rules എന്ന് 2018ല്‍ പുനര്‍ നാമകരണം ചെയ്തു.)

തുടരും...

(ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് ഇ.പി അനിൽ ദി ക്രിറ്റിക്കിന് വേണ്ടി എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിച്ചത്) 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment