എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ച ടൺ കണക്കിന് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള തയ്യാറെടുപ്പുമായി നേപ്പാൾ 




​മാലിന്യ നിർമാർജ്ജനത്തിൽ ലോകത്തിന്​ തന്നെ മാതൃക കാണിച്ചു നൽകാനുള്ള തയാറെടുപ്പിലാണ്​ നേപ്പാൾ.​ എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ച ടൺ കണക്കിന് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി രാജ്യം പ്രഖ്യാപിച്ചു. ഇവ ഒരു ഗാലറിയിൽ പ്രദർശിപ്പിക്കും. ഒപ്പം എവറസ്റ്റിനെ മാലിന്യത്തിൽ നിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കും.


അടുത്തിടെ നേപ്പാൾ ഒരു സംഘത്തെ നിയോഗിച്ച്​ പർവതത്തിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകൾ, പ്ലാസ്റ്റിക് - ഓക്സിജൻ കുപ്പികൾ, ഗോവണികൾ, ക്യാനുകൾ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്​. പർ‌വതാരോഹകരും ട്രെക്കിങ്​ സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ. 


എവറസ്റ്റിന്‍റെ​ അറ്റമായ 8848.86 മീറ്റർ ഉയരത്തിൽനിന്ന് വരെ മാലിന്യം ശേഖരിച്ചു. ഈ മാലിന്യങ്ങളിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്നതിൽ നിരവധി പ്രാദേശിക, വിദേശ കലാകാരന്മാർ പങ്കാളികളാകുമെന്ന് ആർട്ട് പ്രോജക്ട് ഡയറക്ടർ ടോമി ഗുസ്താഫ്‌സൺ പറഞ്ഞു. ഇതോടൊപ്പം തൊഴിൽ, വരുമാനം എന്നിവ സൃഷ്​ടിക്കാനാകും.


മാലിന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും അത്​ കൈകാര്യം ചെയ്യുന്നതിലെ രീതികളും മാറുമെന്ന്​ ഞങ്ങൾ പ്രതീക്ഷിക്കുന്നു. 3780 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള പ്രധാന പാതയായ സിയാങ്‌ബോച്ചെയിലാണ് കേന്ദ്രം സജ്ജീകരിക്കുന്നത്. ഉൽപ്പന്നങ്ങൾ സുവനീറുകളായി വിൽക്കുകയും ഈ പണം പരിസ്​തിഥി സംരക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും' -ടോമി ഗുസ്താഫ്‌സൺ പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment