മരം മുറിച്ച മൂന്ന് ഇന്ത്യക്കാർ സൗദിയിൽ അറസ്റ്റിൽ


First Published : 2019-12-23, 02:23:28pm - 1 മിനിറ്റ് വായന


ഖുന്‍ഫുദ: സൗദിയില്‍ വിറക് വില്‍പ്പനയ്ക്കായി മരംമുറിച്ച മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ഖുന്‍ഫഉദക്ക് തെക്ക് ഹുലിയില്‍ മരംമുറിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടിയെടുക്കുമെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എഞ്ചിനീയര്‍ സഈദ് അല്‍ഗാംദി അറിയിച്ചു.


ഖുന്‍ഫുദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പേരിൽ കടുത്ത നടപടികൾ ഉണ്ടാകും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment