ആണവനിലയത്തിനെതിരെ വീണ്ടും കേരളം


First Published : 2025-05-09, 10:09:27pm - 1 മിനിറ്റ് വായന


ആണവനിലയത്തിനെതിരെ വീണ്ടും...


1989 ലാണ് കേരളത്തിൽ വീണ്ടും ഒരാണവനിലയ സ്ഥാപന വുമായി അന്നത്തെ സർക്കാർ മുന്നോട്ടു വന്നത്.ആദ്യമത്  ഏറണാകുളം ജില്ലയില കോതമംഗലത്തിനടുത്തായിരുന്നു ആലോചിച്ചത്.എന്നാൽ നടക്കുകയുണ്ടായില്ല.രണ്ടാമത് കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തായിരുന്നു ആലോചിച്ചതും സ്ഥാപിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു വന്നതും.എന്നാൽ മൂന്നു വർഷം നീണ്ടു നിന്ന സമര പരിപാടി കളുടെ ഫലമായി അന്നത്തെ ഭരണകൂടം അതിൽ നിന്നും പിന്നോട്ട് പോയി.


മുപ്പത്തഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും സംസ്ഥാന ഭരണകൂടം ഒരാണവനിലയ സ്ഥാപനവുമായി ഇപ്പോൾ വന്നിരിക്കുന്നു.

അന്ന് കലാലയ വിദ്യാർത്ഥിയായ പത്തൊമ്പതുകാരൻ താൻ കൂടി പങ്കാളിയായ ആ വലിയ സമരത്തെ ഓർമ്മിക്കുകയാണ്. തീർച്ചയായും,വരാനിരിക്കുന്ന ജനകീയ ചെറുത്തു നിൽപ്പുക ൾക്ക് അത് ഊർജ്ജം നൽകുമെങ്കിൽ അത്രയും ആവട്ടെ.

ഇപ്പോൾ ചീമേനിയിലെന്നല്ല ലോകത്തൊരിടത്തും ഒരാണവ നിലയവും പാടില്ല എന്ന മുൻനിലപാടുകൾ മാറാതെ എന്നിൽ നില നിൽക്കുന്നതിനാൽ നിർദ്ദിഷ്ട ചീമേനി ആണവ നിലയ നിർമ്മാണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തിൽ അണി ചേരുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്യും.


1989 - ൽ തുടങ്ങി 1992 - ൽ അവസാനിച്ച പെരിങ്ങോം ആണവ നിലയത്തിനെതിരെയുള്ള ചെറുതും വലുതുമായ സമരങ്ങളിൽ പലതിലും എനിക്ക് ഭാഗമാകാൻ കഴിഞ്ഞു.

തളിപ്പറമ്പ് തൃവർണ്ണ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ഭാരവാ ഹിയായിരുന്നപ്പോൾ സംഘടന വഴിയും നാട്ടിൽ ( ചെപ്പനൂൽ ) സൂര്യ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകരോടൊപ്പം പ്രതികരിച്ചും എന്റെ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചു.

 കുറുമാത്തുർ പഞ്ചായത്ത് കേരളോത്‌സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക ജാഥയിൽ ആണവ വിരുദ്ധ ബാനർ പ്രദർശിപ്പിച്ചതിന്റെ പേരിൽ അന്നത്തെ ഭരണക്കാർ, എതിർത്തത് എനിക്കിന്നലെയെന്ന പോലെ ഓർമ്മിക്കാം. മറ്റൊരു പരിപാടിക്കിടെ അതുമായി ബന്ധമില്ലാത്ത ഒരു പ്രതിഷേധം ഉണ്ടാവേണ്ടിയിരുന്നില്ല എന്ന് ഇന്നെ നിക്കറിയാം. പക്ഷേ ക്ലബ്ബിന്റെ പ്രവർത്തകരായ ഞങ്ങളോടുള്ള തട്ടിക്ക യറലിന്റെ ശരീരഭാഷ ഒരിക്കലും ഒരു കാലത്തും എനിക്കുൾ ക്കൊള്ളാനാവില്ല.

1991 ലെ ഹിരോഷിമ ദിനം.അന്ന് തളിപ്പറമ്പിൽ ആണവ വിരുദ്ധ സെമിനാറാർ സംഘടിപ്പിക്കപ്പെട്ടു. പരിസ്ഥിതി - പൗരാവകാശ  രംഗത്ത് പ്രവർത്തിക്കുന്ന എ. മോഹൻകുമാർ, പി.പി. ഭാർഗ്ഗവൻ, വി.പി. മഹേശ്വരൻ മാസ്റ്റർ,കെ.സുനിൽ കുമാർ തുടങ്ങിയവരായിരുന്നു അതിന്റെ സംഘാടകരായി മുന്നിലുണ്ടായത്. സെമിനാറിനു ശേഷം ചിറവക്കിൽ നിന്നും തളിപറമ്പ് നഗരമദ്ധ്യത്തിലേക്ക് പ്രകടനം.പ്രകടനത്തിൽ എൻ സുബ്രഹ്‌മണ്യൻ മുദ്രാവാക്യം വിളിച്ചു തന്നത് പിന്നിൽ നിന്നും ഞാനടക്കം ഏറ്റു ചൊല്ലിയത് എന്തൊരാവേശത്തോടെയായി രുന്നെന്നോ....

പയ്യന്നൂർ കേന്ദ്രമാക്കി ആണവവിരുദ്ധ സമിതി പ്രവർത്തിച്ചു തുടങ്ങിയതിന്റെ ആസൂത്രണമികവിൽ നവമ്പർ ഒന്നിന് പെരിങ്ങോത്ത് നിന്നു തുടങ്ങി 4.11.1991 ന് കണ്ണൂരിൽ സമാപിച്ച ആണവ വിരുദ്ധ മാർച്ച് എന്റെ ജീവിതത്തെ സ്വാധീനിച്ചത് എങ്ങിനെയാണ് മറക്കാനാകുക.! 
പിൽക്കാല ജീവിതത്തിന്റെ ഊടും പാവുമായിത്തീർന്ന ജീവിതചിന്താഗതികൾ ഒരു ചെറുപ്പക്കാരനിൽ രൂപപ്പെടു ന്നതിന്റെ വിശാലത എന്നിൽ സാധ്യമായിത്തീർന്ന ഉൾപ്പുള കങ്ങൾ ആയിരുന്നു എനിക്കായാത്ര. മാർച്ചിന്റെ പ്രചരണ ത്തിനു വേണ്ടി ലഘുലേഖയുമെടുത്ത് തളിപ്പറമ്പ് ബസാറിൽ ഭാർഗ്ഗവേട്ടനുമൊത്ത് നടന്നതിന്റെ അനുഭവം വേറെത്തന്നെ. വൈദ്യുതിക്കമ്മിയും വികസനക്കാഴ്ചപ്പാടും ബദൽ നിലപാടു കളും സുസ്ഥിരവീക്ഷണവും വിശദീകരിക്കേണ്ടി വന്ന ആ പര്യടനത്തിൽ ഞാനും കൂടുതൽ പഠിക്കയായിരുന്നു മറ്റുള്ളവരിൽ നിന്നും..


ആണവ വിരുദ്ധ മാർച്ചിൽ മൂന്നാം ദിവസം തളിപ്പറമ്പിൽ നിന്നുമായിരുന്നു എന്റെ പങ്കാളിത്തം.ഗുജറാത്തിലെ കക്ക്രപ്പാറയിൽ നിന്നും വന്ന സംഘമിത്ര ഘടേക്കറും ജീവിതപങ്കാളിഡോ: സുരേന്ദ്രഘടേക്കറും ആയിരുന്നു മാർച്ചിൽ പങ്കെടുത്തവരുടെയും കണ്ടു നിന്നവരുടേയും പ്രധാന ആകർഷണം.ബാബുവും കുഞ്ഞി കൃഷ്ണനു മടങ്ങുന്ന ഗായകസംഘം സ്വീകരണസ്ഥലത്തുള്ളവരെ മാർച്ചിലേക്കടുപ്പിച്ചത് മറ്റൊരാകർഷണത. വൈകുന്നേരം പുതിയ തെരുവിലായിരുന്നു സമാപനം.യാത്രയിൽ വളപട്ടണം പാലത്തിനടുത്തെത്തിയപ്പോൾ ജോൺസി മാഷിനെയും പടിഞ്ഞാറൻ ആകാശത്ത് കാണാനായ അന്തിച്ചോപ്പും ബന്ധിപ്പിച്ച് ഒരിക്കൽ ഞാനെഴുതിയിട്ടുണ്ട്.പാലം കഴിഞ്ഞ് പുതിയ തെരുവിലെ തൊഴിലാളി സഖാക്കൾ കൈത്തറിയിൽ നെയ്ത തൂവാല തന്ന് സ്വീകരിച്ചത് മറ്റൊരവിസ്മരണീയത
മാർച്ചിലുടനീളം തലശ്ശേരി പ്രേംനാഥേട്ടന്റെ നേതൃത്വത്തിലുള്ള ടീം വിളിച്ച ''തീയേയെരിഹ"


ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നു....

നവമ്പർ 4 ന് കണ്ണൂരിലേക്ക് പുതിയതെരുവിൽ നിന്നുള്ള തുടക്കം.പള്ളിക്കുന്നിൽ നിന്നും ആ യാത്രയിൽ സഖാവ്   സി.ഉണ്ണിരാജ ചേർന്നു.ആശാൻ എന്ന് ആദരവുള്ളവർ വിളിക്കുന്ന  കെ.വി.സുരേന്ദ്രനാഥ്,എൻ.സി.മമ്മൂട്ടി മാസ്റ്റർ, ഡോ:ടി.പി സുകുമാരൻ മാഷ്, കെ.അജിത തുടങ്ങിയവ രൊക്കെ പള്ളിക്കുന്നിൽ നിന്നുമാണ് അണിചേർന്നത് (പങ്കെടുത്ത എല്ലാവരെയും പറയുന്നതിന് ഓർമ്മ തടസ്സമാവുന്നു )

കേരളത്തിലങ്ങോളമുള്ള പരിസ്ഥിതി പ്രവർത്തകരും പൗരവ കാശക്കാരും അടങ്ങിയവർ ഒന്നു ചേർന്ന , നൂറു കണക്കി നാളുകൾ പങ്കെടുത്ത ആ വലിയ മാർച്ചിൽ ഉയർന്നു .കേട്ട എല്ലാ മുദ്രാവാക്യങ്ങളും ബദൽ വിഹ്വലതകളും എന്നിൽ നിറഞ്ഞ പച്ചപ്പായി ഇപ്പോഴും അവശേഷിക്കുന്നു.അന്ന് ചൂട്ടു പൊള്ളുന്ന ടാറിട്ട റോഡിലൂടെ വിഷമിച്ച് നടന്ന രണ്ട് കുഞ്ഞി ക്കാലുകളെ എന്റെ കണ്ണുകൾ സങ്കടത്തോടെ നോക്കിയത് എത്ര പ്രാവശ്യമാണെന്നറിയില്ല.(അവനിന്ന് അറിയപ്പെടുന്ന ഒരാളാണ്.ആനുകാലികങ്ങളിൽ ഇപ്പോൾ എഴുതിക്കൊണ്ടി രിക്കുന്ന നന്ദലാൽ...)

1992  ഏപ്രിൽ മാസം.ഗുജറാത്തിലെ വേദ്ച്ചിയിൽ നിന്നും പുറപ്പെട്ട ആണവ രാഷ്ടീയം തുറന്നു കാട്ടാനായി സംഘടിപ്പി ക്കപ്പെട്ട സൈക്കിൾ ജാഥ പെരിങ്ങോത്ത് സമാപിക്കുന്നു:


ആർ.വി.ജി മേനോനും എം.പി.വീരേന്ദ്ര കുമാറും അടക്കം പങ്കെടുത്ത ആ പരിപാടിയിൽ പങ്കെടുത്ത് എന്റെ മനസ്സിൽ നിറഞ്ഞ മൂന്നുപേർ ഇന്നില്ല.ഞാൻ സ്വാമിയേട്ടൻ എന്നു വിളിച്ച എൻ. സ്വാമിനാഥൻ,കർണ്ണാടകത്തിൽ നിന്നുമെത്തിയ ഡോ. കുസുമ,ചലച്ചിത്രകാരനും രാഷ്ടീയ ചിന്തകനുമായ കെ.പി. ശശിയേട്ടൻ എന്നിവരാണവർ.

സ്വാമിയേട്ടനും ശശിയേട്ടനും കുസുമക്കയും നടന്നുതീർത്ത വഴികളെ അറിഞ്ഞു നിൽക്കാനേ എന്നെപ്പോലൊൾക്ക് കഴിയൂ.അവരൊക്കെ എന്തിനാണോ പ്രവർത്തിച്ചത്. എന്താണോ ഉൽക്കണ്ഠപ്പെട്ടത് അതൊക്കെ ബഹുരൂപ മാർന്ന് പതിന്മടങ്ങ് പ്രബലമായി വളർന്നു നിൽക്കുന്നു.(ഒരു വൃക്ഷത്തിലെ ഒരില വെറുതെയൊരാൾ നുള്ളിയാൽ  വേദനി ക്കുന്ന ഒരാളായിരുന്നു സ്വാമിനാഥനെന്ന് അദ്ദേഹത്തെ
 അനുസ്മരിക്കുന്ന വേളയിൽ  സുഹൃത്തായ കവി പി. എൻ. ഗോപീകൃഷ്ണൻ എഴുതിയിട്ടുണ്ട്.)


പെരിങ്ങോം ആണവനിലയ വിരുദ്ധ മാർച്ചിൽ ഞാൻ പിടിച്ച പ്ലക്കാർഡിൽ ഇങ്ങനെയുണ്ടായിരുന്നു.ഓർക്കുക എന്നും

Nuclear :
No...!
Never ...!!
No where...!!!


കടപ്പാട് 
(0. M. രാമകൃഷ്ണൻ)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment