നേപ്പാൾ : ഹിമാലയത്തിൻ്റെ നോവായി മാറി !
First Published : 2026-09-05, 02:00:40pm -
1 മിനിറ്റ് വായന

നേപ്പാളിലെ ദുരന്തം പ്രതീക്ഷിക്കേണ്ടതായിരുന്നു !
ആഗസ്റ്റ് 26 ന് ലാങ്ങ്ടാങ് ലിറിംഗ് പർവ്വതത്തിൽ(5000 -7000 മീറ്റർ ഉയരത്തിൽ)നിന്ന് മഞ്ഞുമലകൾ തകർന്നു വീണ്,5.2 റിച്ചർ സ്കെയിൽ പ്രകമ്പനം ഉണ്ടാക്കിയാണ് താഴ് വരയിൽ പതിച്ചത്. മേഘസ്ഫോടനമൊ അനുബന്ധ സംഭവങ്ങളൊ ആയിരുന്നില്ല വില്ലനായി മാറിയത്.മഞ്ഞുരുകി ഉണ്ടായ തടാകവും പിന്നീടുള്ള തകർച്ചയും 10 കോടി മുതൽ 20 കോടി ക്യു മീറ്റർ ചെളിയും വെള്ളവും മറ്റുമാണ് 50 മുതൽ 80 Km വേഗത്തിൽ ഒഴുകി ഇറങ്ങിയത്. ആ ഒഴുക്ക് 100 Km കടന്നുപോയി. അതിൻ്റെ ഭാരം 25 കോടി മുതൽ 50 കോടി ടൺ വരും.
കാഠ്മണ്ഡുവിന് വടക്ക് സ്ഥിതി ചെയ്യുന്ന ലാങ്‌ടാങ് താഴ്വരയിൽ ലാങ്‌ടാങ് ലിറുങ് പർവ്വതം (7,245 മീറ്റർ) തലയുയർത്തി നിൽക്കുന്നു. ഈ താഴ്വരയുടെ അറ്റത്താണ് ടിബറ്റുമായുള്ള അതിർത്തി.പർവ്വത ശിഖരത്തിന് സമീപമുള്ള ഒരു ഹിമാനി(glacier)ഭാഗികമായി വൻതോതിൽ തകർന്നതിനെത്തുടർന്ന് നേപ്പാളിലെയും ടിബറ്റിലെയും ദുരന്തങ്ങളിൽ മരണസംഖ്യ 1000 കടന്നു .
2011-2020 കാലയളവിൽ ഹിന്ദുക്കുഷ് ഹിമാലയത്തിലെ ഹിമാനിക ളുടെ ഉരുകൽ മുൻ ദശകത്തേക്കാൾ 65% വേഗത്തിലായിരുന്നു. ഹിമത്തിന്റെ പിൻവാങ്ങലും മഞ്ഞും മണ്ണും ചേർന്ന permafrost ഉരുകുന്നത് ചരിവിൻ്റെ സ്ഥിരതയെ മാറ്റുന്നു.എല്ലാ സാഹചര്യങ്ങ ളിലും കാലാവസ്ഥാ വ്യതിയാനം ഉടനടി ദുരന്തങ്ങൾ വരുത്തണമെ ന്നില്ല. പക്ഷെ വൻ പ്രശ്നങ്ങളായി അവക്കു മാറാൻ കഴിയും.
ഒരു അപകടം എങ്ങനെ ഒരു ദുരന്തമായി മാറുന്നു എന്ന് പ്രാദേശിക വികസനം നിർണ്ണയിക്കുന്നു.അസ്ഥിരമായ ചരിവുകളിലൂടെയുള്ള റോഡുകൾ,നദികളിലെക്ക് തള്ളി നിൽക്കുന്ന നിർമ്മാണങ്ങൾ, മോശമായ വെട്ടിമാറ്റലുകൾ, മരങ്ങളുടെ നഷ്ടം,ഇടുങ്ങിയ താഴ്‌വരകളിൽ സ്ഥാപിച്ചിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൂടുതൽ ആളുകളെ എത്തിക്കുകയും പാരിസ്ഥിതിക ബഫറുക ളുടെ ഘടന മാറ്റിമറിക്കുകയും ചെയ്യുന്നു.നേപ്പാളിൽ വർഷങ്ങളായി ഇവ നടന്നുവരികയാണ്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ സാധ്യതയും വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ വനനശീകരണം,റോഡ് നിർമ്മാണം, അടിസ്ഥാന സൗകര്യ പരാജയം എന്നിവ ലോകബാങ്ക് വിലയിരുത്തലിൽ സൂചിപ്പി ക്കാറുണ്ട്.കേന്ദ്ര പ്രശ്നം വിവരങ്ങളുടെ അഭാവമല്ല.അറിവും പ്രവർത്തനവും തമ്മിലുള്ള വ്യത്യാസവും അവകാശപ്പെടുന്ന മൂല്യങ്ങ ളും യഥാർത്ഥ തിരഞ്ഞെടുപ്പുകളും തമ്മിലുള്ള വ്യത്യാസവുമാണ്.
2021 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ ഋഷിഗംഗയിൽ ഉണ്ടായ ദുരന്തത്തെപ്പോലെ, വൻതോതിലുള്ള മഞ്ഞും പാറകളും അടങ്ങിയ ഒരു ഭാഗം തകർന്നുവീണ് നദീതടത്തിലേക്ക് പതിക്കുകയും തുടർന്ന് വെള്ളം,കല്ലുകൾ,ചെളി,അവശിഷ്ടങ്ങൾ എന്നിവ ചേർന്ന മഹാ പ്രളയമായി മാറുകയായിരുന്നു.
ഹിമാലയൻ നദികളിൽ ഇത്തരത്തിലുള്ള പ്രകൃതിദത്ത അണക്കെട്ടു കൾ രൂപപ്പെടുകയും തകരുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഇപ്പോൾ ഇത്തരം സംഭവങ്ങളുടെ ആവർത്തനവും തീവ്രതയും നാശനഷ്ടവും വർധിച്ചുവരുന്നതാണ് ആശങ്കാജനകം.
ടിബറ്റൻ പീഠഭൂമിയിലും ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലുമായി ഉത്ഭവിക്കുന്ന ഭോട്ടെ കോശി,സത്‌ലജ്, ബ്രഹ്മപുത്ര തുടങ്ങിയ നദികളിൽ മുമ്പും ഇത്തരം സംഭവങ്ങൾ വലിയ നാശം വിതച്ചിട്ടുണ്ട്. 2016-ൽ നേപ്പാളിലെ തതോപാനി മേഖലയെയും അർണിക്കോ ഹൈവേയെയും ഗുരുതരമായി ബാധിച്ചിരുന്നു.
2000-ൽ ടിബറ്റിലെ യിഗോംഗ് പ്രകൃതിദത്ത തടാകം തകർന്നതിനെ തുടർന്ന് അരുണാചൽ പ്രദേശിലെ സിയാങ് താഴ്വരയിൽ വൻപ്രളയം ഉണ്ടായി. 2005-ൽ ടിബറ്റിലെ പാരെച്ചു തടാകം കരകവിഞ്ഞൊഴുകി ഹിമാചൽ പ്രദേശിലെ സത്‌ലജ് താഴ്വരയിൽ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. 2008-ലെ കോസി ദുരന്തത്തിൽ നദി പഴയ പാതയിലേക്ക് മാറി ബിഹാറിൽ വ്യാപക നാശം വിതച്ചു.
2021ൽ ഋഷിഗംഗ ദുരന്തം മഹാപ്രളയങ്ങൾക്ക് എല്ലായ്പ്പോഴും മേഘവിസ്ഫോടനമോ അതിശക്തമായ മഴയോ ആവശ്യമില്ലെന്ന് തെളിയിച്ചു.ദുരന്തത്തിൽ ഏകദേശം 2.7 കോടി ഘനമീറ്റർ പാറയും മഞ്ഞും കൊടുമുടിയിൽ നിന്ന് തകർന്നു വീണു.തുടർന്നുണ്ടായ അതിശക്തമായ അവശിഷ്ടപ്രവാഹം 200-ലധികം ആളുകളുടെ മരണത്തിനും കാണാതാകലിനും കാരണമാക്കി.
2025-ലെ ധരാലി ദുരന്തവും സമാന പ്രാധാന്യമുള്ളതാണ്.ഖീർ ഗഡിൽ നിന്നുള്ള വെള്ളവും അവശിഷ്ടങ്ങളും നിമിഷങ്ങൾക്കകം ധരാലിയി ലേക്ക് കുതിച്ചുകയറി.ഉപഗ്രഹ പഠനത്തിൽ ഏകദേശം 20 ഹെക്ടർ വിസ്തൃതിയിൽ വൻതോതിലുള്ള അവശിഷ്ട നിക്ഷേപം കണ്ടെത്തി. അന്ന് സമീപ പ്രദേശമായ ഹർസിലിൽ വെറും എട്ട് മില്ലീമീറ്റർ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.അതിനാൽ ശക്തമായ മഴ മാത്രമല്ല, മുകളിലെ ഹിമാനികൾക്ക് സമീപമുള്ള അസ്ഥിരമായ പാറക്കൂട്ട ങ്ങളും മഞ്ഞുമലകളും വലിയ പങ്കുവഹിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഹിമാലയത്തിൻ്റെ അസ്ഥിരതയെ മറന്ന് നേപ്പാൾ മുതൽ ഇന്ത്യയും ചൈനയും ടിബറ്റും ഒക്കെ നടത്തുന്ന ഇടപെടലുകൾ ദുരന്തത്തിൻ്റെ തീവ്രത വർധിപ്പിക്കുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment