പശ്ചിമഘട്ട സംരക്ഷണം : ആറാം തവണയും കരടു രേഖ പ്രസിദ്ധീകരിച്ചു !




പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട 2010 മുതലുള്ള ശ്രമങ്ങൾ ലക്ഷ്യം കാണാതെ തുടരുമ്പോഴാണ്,ലോകത്തിലെ ഏറ്റവും മാരകമായ മുണ്ടക്കൈ ദുരന്തത്തിന് കേരളം സാക്ഷി യാകേണ്ടിവന്നത്.കഴിഞ്ഞ ദിവസം വിലങ്ങാടും വലിയ തോതിൽ ഉരുൾപൊട്ടിയിട്ടുണ്ട്.ഈ അവസരത്തിലാണ് കേന്ദ്ര സർക്കാർ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിയ ന്ത്രണങ്ങളുടെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുന്നത്.ഇത് ആറാം തവണയാണ് ഇത്തരം ശ്രമങ്ങൾ തുടരുന്നത്. കാടുകളുടെ സംരക്ഷണത്തിൽ തീരുമാനം എടുക്കാൻ കഴിയാതെ തുടരു മ്പോൾ എന്താകും വീണ്ടും വീണ്ടും സംഭവിക്കുക!


കോഴിക്കോട്,വയനാട്, ഇടുക്കിയും കോട്ടയവും ഉരുൾ പൊട്ട ലുകളുടെ ഭീഷണി കൊണ്ട് ഭയപ്പെടുകയാണ്.ഉരുൾപൊട്ടലു കൾ ഇത്രയധികം വർധിക്കുന്നതിൽ പശ്ചിമഘട്ടത്തിൻ്റെ ശോഷണം പ്രധാന പങ്കു വഹിക്കുന്നു.മഴയുടെ സ്വഭാവത്തിലെ മാറ്റം,മണ്ണിനു സംഭവിക്കുന്ന പരിണാമം(Withering)എന്നിവ യ്ക്ക് ഒപ്പം നിർമാണങ്ങൾ,ഖനനം എന്നിവ പ്രശ്നങ്ങളാണ്. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തെ ലക്ഷ്യം വെച്ചുള്ള പഠനത്തിനായി 2010 ൽ വിധക്ത സമിതിയെ കേന്ദ്ര സർക്കാൻ നിയമിച്ചത്(മാധവ് ഗാഡ്ഗിൽ).അവരുടെ നിർദ്ദേശ ങ്ങളെ തള്ളിക്കളയുന്നതല്ല ഇന്നലെ പുറത്തു വന്ന ആറാമത് പശ്ചിമഘട്ട സംരക്ഷണ നിർദേശങ്ങൾ (ഡ്രാഫ്റ്റ്).


പുതിയ നിർദ്ദേശങ്ങളിൽ കേരള അതൃത്തിയിലെ 9993 ച.Km പരിസ്ഥിതി ലോക പ്രദേശമായിരിക്കും(Ecological Sensitive Area,ESA).വയനാട്ടിലെ വൈത്തിരി,നൂൽപ്പുഴ എന്നീ താലൂക്കു കൾ(13 പഞ്ചായത്തു കൾ)ESA വിഭാഗത്തിൽ പെടും.

കർണ്ണാടകയിൽ 20688 ച.Km,മഹാരാഷ്ട്രയിൽ 17340 ച.Km, 6914 ച.Km തമിഴ്നാട്,ഗോവയിൽ 1461 Km, ഗുജറാത്തിൽ 449 ച.Km പ്രദേശങ്ങൾ നിയന്ത്രണത്തിൽ വരണം.

ഈ പ്രദേശങ്ങളിൽ പാറ ഖനനം,മണൽ ഖനനം, ചുവന്ന തരം വ്യവസായങ്ങൾ,നിലവിലെ ഖനനങ്ങൾ 5 വർഷം കൊണ്ട് അവസാനിപ്പിക്കണം/ലൈസൻസ് തീരുന്ന സമയം.


പുതിയ താപനിലയങ്ങൾ നിർമ്മിക്കരുത്.20000 ച.മീറ്ററില ധികം വലിപ്പമുള്ള കെട്ടിടം പണി പാടില്ല.50 ഹെക്ടറിൽ അധികം/ 1.5 ലക്ഷം ച .മീറ്റർ വലിപ്പത്തിലധികം വലിപ്പമുള്ള ഷോപ്പിംഗ് മാൾ പാടില്ല.

അദ്യ ഡ്രാഫ്റ്റ് നിർദ്ദേശം 2014 ൽ വന്നു.2015,2017,2018,2022 ലും വീണ്ടും പുറത്തു വന്നു.കേരളവും മറ്റ് 5 സംസ്ഥാനങ്ങളും നിദ്ദേശങ്ങളോടുള്ള വിയോജിപ്പുകൾ ഇന്നും തുടരുന്നു. കർണ്ണാടകയിലെ 20668 ച.Km നുള്ളിലെ നിയന്ത്രണങ്ങൾ പാടില്ല എന്നാണ് അവർ ആവശ്യപ്പെടുന്നത്.കേരളവും നിയന്ത്രണങ്ങളെ എതിർക്കുന്നു.


പശ്ചിമഘട്ട സംരക്ഷണം സാധ്യമാകണമെങ്കിൽ ഗാഡ്ഗിൽ സമിതിയുടെ നിർദ്ദേശ പറയുന്നത് വനത്തിൻ്റെ 60%ത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകണം.കസ്തൂരിരംഗൻ സമിതി പറ ഞ്ഞത് 37% ഇടങ്ങളിൽ ശ്രദ്ധ വേണമെന്നാണ്.ഈ നിർദ്ദേശ ങ്ങൾ സംസ്ഥാനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലാ ണ് സംസ്ഥാനങ്ങൾ സമിതികളെ വെച്ച് നിയന്ത്രണ പ്രദേശങ്ങ ൾ കുറച്ചു കൊണ്ടുവരാൻ ശ്രമിച്ചു വരുന്നത്.


2011ൽ നടപ്പിലാക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇന്നും പ്രയോഗവൽക്കരിക്കാൻ കഴിയാതിരിക്കുമ്പോൾ,പശ്ചിമഘട്ട മലനിരകൾ ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നിന് സാക്ഷിയാകേണ്ടി വന്നിരിക്കുന്നു. ഇനി എങ്കിലും സംരക്ഷണം സാധ്യമാക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ  തീരുമാനമെടുക്കുമൊ ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment