നാട്ടിലെ മഴയിൽ 38% കുറവ് !


First Published : 2026-04-23, 11:36:51am - 1 മിനിറ്റ് വായന


2026 ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം കേരളം കഠിനമായ വരൾച്ചയിലൂടെയും ഉഷ്ണതരംഗത്തിലൂടെ യുമാണ് കടന്നുപോകുന്നത്.പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിട്ടുണ്ട്.


ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് (Yellow Alert)തുടരുന്നു.പാലക്കാട്,പുനലൂർ തുടങ്ങിയ ഇടങ്ങളിൽ താപനില റെക്കോർഡ് നിലവാരത്തി ലേക്ക് ഉയരുന്നു.


വറ്റിവരണ്ട ജലസ്രോതസ്സുകൾ :മലമ്പുഴ ഉൾപ്പെടെയുള്ള അണക്കെട്ടുകളിലും പുഴകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.ഡാം പരിസരങ്ങൾ വിണ്ടുകീറിയ നിലയിലാണ്.


തിരുവനന്തപുരം ജില്ലയിൽ ഗുരുതര ജലക്ഷാമം :
വാമനപുരം നദി പല ഭാഗങ്ങളിലും ഒട്ടുമിക്കവാറും വറ്റി
പേപ്പാറ ഡാമിൽ 45 ദിവസത്തേക്കുള്ള വെള്ളം മാത്രം ബാക്കി.3 ലക്ഷം വീടുകൾക്ക് വരെ വെള്ളവിതരണം ബാധിച്ചു.


El Niño,മഴയുടെ അനിശ്ചിതത്വം,ഉയർന്ന ചൂട് ,മനുഷ്യ ഇടപെടലുകൾ എന്നിവ ചേർന്നാണ് 2026ലെ പ്രത്യേക വരൾച്ച സാഹചര്യം രൂപപ്പെട്ടത്. 


മാർച്ച് 1 മുതൽ ഏപ്രിൽ 19 വരെ 95.6 mm മഴ ലഭിക്കേണ്ട സംസ്ഥാനത്ത് 59 mm മാത്രം കിട്ടി.ഏറ്റവും കൂടുതൽ വേനൽ മഴ കിട്ടി വരുന്ന പത്തനംതിട്ട ജില്ലയിൽ 173 mm മഴ കിട്ടി,1.8 mm കുറവാണ്.

പത്തനംതിട്ട ജില്ല കഴിഞ്ഞാൽ കൊല്ലം ജില്ല , പിന്നെ കോട്ടയം എന്നിവിടങ്ങളിലാണ് വേനൽ മഴ കൂടുതൽ ലഭിക്കുക. കുഴപ്പമില്ലാത്ത തരത്തിൽ മഴ കിട്ടിയ മറ്റ് ജില്ലകൾ കണ്ണൂർ, കാസർഗോഡ് മാത്രം.പാലക്കാട് 63% മഴക്കുറവ് ഉണ്ടായി (ലഭിച്ചത് 25.6 mm ,കിട്ടെണ്ടത് 69.4 mm).തൃശൂർ -48%,ഇടുക്കി, വയനാട് -52 .കൊല്ലത്തിന് 139.6 mm മഴക്കു പകരം 64.5 mm മാത്രം കിട്ടി.

സംസ്ഥാനത്ത് 38% മഴക്കുറവാണ് സംഭവിച്ചത്.വർധിച്ച ചൂടും ജലക്ഷാമവും പല തരത്തിലുളള ദുരിതങ്ങൾ നാട്ടിൽ വർധിപ്പിക്കുന്നു.കാർഷിക രംഗത്തെ തിരിച്ചടി മുതൽ വേനൽക്കാല രോഗവും രൂക്ഷമാകാൻ അവസരം വർദ്ധിക്കുകയാണ്.

input efficiency of drought affectedfarmers was lower than the unaffected farmers and was found as 51 per cent

Around 49.09 per cent of yield reduction and 43.6 per cent of financial loss occurred. Regression analysis showed that the most significant variables which contributed to the yield were human labour and machine labour

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment