കടലുണ്ടിയിലെ ദേശാടനപ്പക്ഷികളുടെ കുറവ് ഒറ്റപ്പെട്ട സംഭമല്ല !


First Published : 2026-02-02, 11:07:05am - 1 മിനിറ്റ് വായന


കടലുണ്ടിയിൽ നടപ്പു സീസണിൽ നടത്തിയ പക്ഷി സർവേയി ൽ ദേശാടനപ്പക്ഷികൾ കുത്തനെ കുറഞ്ഞതായി കണ്ടെത്തി. രണ്ടുപതിറ്റാണ്ടു മുൻപ്‌ 51 ഇനം ദേശാടനപ്പക്ഷികൾവരെ വന്നിരുന്ന സ്ഥാനത്ത് കടലുണ്ടിയിലും വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിലുമായി 31ഇനത്തെ മാത്രമാണ് ഈ വർഷത്തെ സർവേയിൽ കണ്ടെത്താനായത്.


അന്തരീക്ഷ ഊഷ്മാവിൻ്റെ വർധനയും തീരങ്ങളുടെ ശോഷ ണവും മലിനീകരണവും പക്ഷികളുടെ ആവാസ വ്യവസ്ഥ യുടെ തകർച്ചക്കു കാരണമായി.നെൽപ്പാടങ്ങൾ മണ്ണിട്ടു നികത്തിയതും കൃഷി ഇറക്കാത്ത പാടങ്ങളും പ്രദേശത്തിൻ്റെ ഘടനയിൽ മാറ്റമുണ്ടാക്കി.

കടലുണ്ടിയുടെ സ്ഥിതി പരിതാപകരമാണ്.31 ഇനങ്ങളിൽ ചാരമണൽക്കോഴി,പൊൻമണൽക്കോഴി,ചോരക്കാലി എന്നിവ ഉൾപ്പെടെ ആറിനം ദേശാടനപ്പക്ഷികൾമാത്രമാണ് കടലുണ്ടിയിൽ എത്തിയത്. 


40-ലേറെ ഇനത്തിൽപ്പെട്ട അപൂർവ ദേശാടനപ്പക്ഷികൾ വന്നിരുന്ന കടലുണ്ടിയുടെ ഉള്ളടക്കത്തിലും വ്യാപ്തിയിലും ചുരുക്കം സംഭവിച്ചു.2009-16 കാലത്ത് കാൽനടയായി നടത്തിയ സർവേയിൽ കടൽക്കാക്കകൾ ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളെ ധാരാളമായി കണ്ടിരുന്നതായി പക്ഷി നിരീക്ഷകർ പറയുന്നു.ഇത്തവണ കടൽക്കാക്കയും ആള തുടങ്ങിയ പക്ഷികൾ എത്തിയിട്ടില്ല.ഇവിടെ തീറ്റ കിട്ടാതായ തോടെ പുറത്തൂർ, ചാലിയം,അരിയല്ലൂർ എന്നിടങ്ങളിലേക്ക് പക്ഷികൾ പോയിരിക്കാമെന്നും നിഗമനമുണ്ട്.

കഴിഞ്ഞവർഷം മാർച്ചോടെ കടൽക്കാക്കകളെ കടലുണ്ടിയി ൽ കൂടുതലായി കണ്ടെത്തിയിരുന്നു.വരും ദിവസങ്ങളിൽ പക്ഷികൾ കൂടുതലായെത്തുമെന്ന പ്രതീക്ഷയിലാണ് പക്ഷി പ്രേമികളും നിരീക്ഷകരും.അത് സാധ്യമാകണമെങ്കിൽ  കടലുണ്ടി തുടങ്ങിയ പ്രദേശങ്ങളിലെ തനിമ നിലനിർത്തേണ്ട തുണ്ട്. 

കാലാവസ്ഥ വ്യതിയാനത്തിൻ്റെ തിരിച്ചടികൾ രൂക്ഷമാകുന്നു എന്ന് തെളിയിക്കുന്നതാണ് നാട്ടിലെ ദേശാടന പക്ഷികളുടെ വരവിലെ കുറവ്  .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment