ഏലക്കാടുകൾ സംരക്ഷിക്കണം, മൂന്നാറിൽ 2000 കോടിയുടെ ഭൂമി കുംഭകോണം എന്ന് ഹൈക്കോടതി !
First Published : 2024-06-30, 02:03:23pm -
1 മിനിറ്റ് വായന

ഇടുക്കി ജില്ലയിലെ ഏലപ്പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോ ഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി.ഏലം കൃഷിക്ക് മാത്രമായി അനുവദിച്ച ഇട ങ്ങൾ, കെട്ടിടങ്ങള്‍,ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. ജില്ലയില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെ ങ്കില്‍ അത് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
മകയിരം പ്ലാന്റേഷനുമായി ബന്ധപ്പെട്ട NOC വിഷയം പരിഗണി ക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഏലപ്പട്ടയ ഭൂമി യായ മകയിരം പ്ലാന്റേഷനില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നു വെന്ന് ഹൈക്കോടതി കണ്ടെത്തുകയും അത് അടച്ചു ഉത്തര വിടുകയും ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി സ്‌റ്റോപ്പ് മെമോ ഇപ്പോള്‍ നല്‍കി.
ഇടുക്കി ജില്ലയില്‍ 'പ്ലാന്റേഷന്‍ ടൂറിസം' എന്ന പേരിൽ ഇത്തര ത്തിൽ ഏലപ്പാട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു വെന്ന വിഷയമാണ് കോടതിക്ക് മുന്നില്‍ വന്നത്.പ്ലാന്റേഷ നുകള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് കടിഞ്ഞാണിടുകയാണ് കോടതിയുടെ ഉത്തരവിന്റെ ലക്ഷ്യം.തഹസില്‍ദാര്‍മാരാണ് ജില്ലയിലെ മുഴുവന്‍ ഭൂമിയും പരിശോധിച്ച് റിപ്പോര്‍ട്ട് നൽകേണ്ടത്.ഇത് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മൂന്നാർ മേഖലയിൽ 2000 കോടിയിൽ കുറയാത്ത ഭൂമി കുംഭ കോണം നടന്നിട്ടുണ്ടെന്നും ഹൈക്കോടതി ബെഞ്ച് അഭിപ്രാ യപ്പെട്ടു.മുൻ ഡെപ്യൂട്ടി തഹസിൽദാർ M.I രവീന്ദ്രൻ നൽകിയ 543 വ്യാജ പട്ടയങ്ങളാണ് മുമ്പ് സംസ്ഥാനത്ത് റദ്ദാക്കിയത്. കൈക്കൂലി വാങ്ങാതെയാണ് പട്ടയം നൽകിയതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോയെന്നും എന്തുകൊണ്ടാണ് ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത തെന്നും ബെഞ്ച് വാക്കാൽ ചോദിച്ചു.രവീന്ദ്രൻ അനധികൃത മായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് ബെഞ്ച് ആരാഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്,ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ് .
മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ വൺ എർത്ത് വൺ ലൈഫ് നൽകിയ പൊതുതാൽപര്യ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
(1999-ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് ദേവി കുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന രവീന്ദ്രനാണ് സർക്കാരിനായി പട്ടയങ്ങൾ നൽകിയത്).
2005 ലെ സർക്കാർ സമിതി റിപ്പോര്‍ട്ടില്‍ 334 ച.മൈല്‍ വരുന്ന ഏലമലക്കാടുകള്‍ വനമാണെന്നും കൈയേറ്റവും അനധികൃത നിര്‍മാണവും നിയമ വിരുദ്ധമായ പട്ടയ വിതരണം നടന്നിട്ടു ണ്ടെന്നും പരാമര്‍ശിച്ചിരുന്നു.
ഏലം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഏലം കർഷകർക്ക് സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിനുമായി 1822 ഏപ്രിലിൽ തിരുവിതാംകൂർ രാജ വിളംബരത്തിലൂടെ ഏല തോട്ടങ്ങൾ നിലവിൽ വന്നു.
ഏലകൃഷി ചെയ്യുവാൻ അനുവാദം നൽകിയ പ്രദേശങ്ങൾ വനഭൂമിയുടെ ഭാഗമായി പരിഗണിച്ചു വരുന്നു.അതിനെ റവന്യൂ ഭൂമിയായി മാറ്റാനുള്ള ശ്രമങ്ങൾ കേരള സർക്കാർ നടത്തി എങ്കിലും ഹരിത ട്രൈബ്യൂണൽ അത് അനുവദിച്ചി രുന്നില്ല.
മൂന്നാറിലെ നിയമലംഘനങ്ങളും അവയ്ക്ക് രാഷ്ട്രീയ പാർട്ടി കൾ നൽകുന്ന പിന്തുണയും ഹൈക്കേടതി മനസ്സിലാക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഏലക്കാടുകളെ പറ്റിയും രവീന്ദ്രൻ പട്ടയ വിഷത്തെ പറ്റിയുമുള്ള ജഡ്ജിമാരുടെ നിലപാടുകൾ .
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment