കേരളത്തിലെ ഏറ്റവും വലിയ 'പരിസ്ഥിതി കഥ' പറഞ്ഞ ചാണ്ടി ഉമ്മൻ !


First Published : 2026-04-10, 11:57:51am - 1 മിനിറ്റ് വായന


"ഭൂമിയെ സംരക്ഷിച്ചു കൊണ്ട് വോട്ടുചെയ്യുക"


എന്ന മുദ്രാവാക്യത്തോട് നീതി പുലർത്തിയ ശ്രീ ചാണ്ടി ഉമ്മനെ പ്രത്യേകം അഭിനന്ദിക്കുവാൻ പരിസ്ഥിതി പ്രവർത്തകർ ബാധ്യസ്ഥരാണ്.നമ്മുടെ നിയമസഭ തെരഞ്ഞെടുപ്പിൽ  883 സ്ഥാനാർത്ഥികൾ മത്സരത്തിലുണ്ടാ യിരുന്നു.കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ മാലിന്യങ്ങൾ 5000 ടൺ വരും.അവിടെ സ്ഥാനാർത്ഥികളുടെ എണ്ണം കുറവായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാൾ കുറിച്ച് മാലിന്യം ഉണ്ടാകാൻ അവസരമൊരുക്കി.ത്രിതല പഞ്ചായത്തുമായി ബന്ധപെട്ട പ്രചരണത്തിൽ 6000 ടൺ മാലിന്യം ഉണ്ടായി.


പ്രചാരണത്തിന് ഡിജിറ്റൽ സാധ്യത ഉപയോഗിക്കുമ്പോഴും തിരഞ്ഞെടുപ്പു മാലിന്യം കൂടുന്നതല്ലാതെ കുറയുന്നില്ല. തിരഞ്ഞെടുപ്പു മാലിന്യത്തിന്റെ അളവു കുറയ്ക്കാൻ വേണ്ടത്ര പ്രാധാന്യം നൽകാതെയാണ് കാര്യങ്ങൾ നീങ്ങിയത്. 


30471 പോളിംഗ് ബൂത്തുകൾ,ഏകദേശം 2,150 ടൺ ബാനറു കൾ/ഹോർഡിംഗുകൾ,980 ടൺ ഫ്ലാഗുകൾ/ഫെസ്റ്റൂണുകൾ, കൂടാതെ1,416 ടൺ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഇനങ്ങൾ എന്നിവ ഉൾപ്പെടെ 5,972 ടൺ മാലിന്യമാണ് ഈ തെരഞ്ഞെടു പ്പിലൂടെ പ്രതീക്ഷിക്കുന്നത്.


ഫ്ലെക്സ് ബോർഡുകളും ഹോർഡിംഗുകളും ഉപേക്ഷിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച നടത്താൻ  സൈക്കിളിനെ ആശ്രയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണമാണ് തെരഞ്ഞെടുപ്പ് കേരളത്തിലെ ഏറ്റവും വലിയ 'പരിസ്ഥിതി കഥ'.


സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക സുരക്ഷ വളരെ ഗൗരവ മേറിയതും അടിയന്തിരവുമാണ്.കഴിഞ്ഞ ദശകത്തിൽ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള പാരിസ്ഥിതിക ദുരന്തങ്ങളിൽ സംസ്ഥാനത്തിന് ആയിരത്തി ലധികം ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. 2012 നും 2021 നും ഇടയിൽ പതിറ്റാണ്ടിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ എട്ട് വർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനം കടുത്ത കടലാക്രമണത്തിനും സാക്ഷ്യം വഹിച്ചു. പ്രകൃതിദുരന്തങ്ങളുടെ പല സന്ദർഭങ്ങളിലും, സംസ്ഥാന സംവിധാനങ്ങൾ ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും ഫലപ്രദമായി ഏകോപിപ്പിച്ചിട്ടുണ്ട്.


തെരഞ്ഞെടുപ്പ് കാലങ്ങളിൽ പോസ്റ്ററുകൾ,ഫ്ലക്സ് ബോർഡുകൾ,പ്ലാസ്റ്റിക് പതാകകൾ എന്നിവ മൂലം വലിയ തോതിലുള്ള ഖരമാലിന്യങ്ങളും വാഹനങ്ങളുടെ ഉപയോഗം വഴി അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നു. .പ്രചരണ ബോർഡുകൾ മരങ്ങളിൽ തറയ്ക്കുന്നത് മരങ്ങളുടെ നാശത്തിന് കാരണമാകുന്നു.ഇത് ഒഴിവാക്കാൻ Green Election Rules കർശനമായി പാലിക്കുകയും പരിസ്ഥിതി സൗഹൃദപരമായ പ്രചരണ രീതികൾ സ്വീകരിക്കുകയും വേണം എന്ന് കമ്മീഷൻ സൂചിപ്പിക്കാറുണ്ട്.


തെരഞ്ഞെടുപ്പും മലിനീകരണവും തമ്മിലുള്ള പ്രധാന ബന്ധങ്ങൾ .....

ഖരമാലിന്യ വർദ്ധനവ്: പോസ്റ്ററുകൾ, ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടികൾ എന്നിവ തെരഞ്ഞെടുപ്പിന് ശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെടുന്നത് മണ്ണിലും പരിസ്ഥിതിയിലും വലിയ മാലിന്യം ഉണ്ടാക്കുന്നു.


അന്തരീക്ഷ മലിനീകരണം:പ്രചരണ വാഹനങ്ങളുടെ അമിതമായ ഉപയോഗം വായു മലിനീകരണത്തിന് കാരണമാകുന്നു.

ശബ്ദ മലിനീകരണം: ഉച്ചഭാഷിണികളുടെയും റാലികളുടെ യും ഉപയോഗം ശബ്ദ മലിനീകരണത്തിന് ഇടയാക്കുന്നു.

മരങ്ങളുടെ നാശം : മരങ്ങളിൽ പോസ്റ്ററുകളും ബാനറുകളും തറയ്ക്കുന്നത് മരങ്ങൾക്ക് ദോഷകരമാണ്.

ശബ്‌ദമലിനീകരണം ശക്തമാക്കുന്ന മെഗാഫോൺ ഉപയോഗം തുടരുകയാണ്.65 ഡെസിബലിൽ കൂടുതലുള്ള ശബ്‌ദ വീചികൾ അസൗകര്യവും 120 ഡെസിബൽ കഴിഞ്ഞുള്ളവ അപകടകരവുമാണ് എന്നിരിക്കെ,സുപ്രീം കോടതിയുടെ തീരുമാനത്തെ ആണ് രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കാതിരുന്നത്.ഇലക്ഷൻ കമ്മീഷൻ ഈ വിഷയ ത്തിൽ ആശാവഹമായ ഇടപെലുകൾ നടത്തിയിട്ടില്ല എന്ന പോരായ്മ തുടരുകയാണ്.


പുൽപ്പായ,ഓല മുതലായവ ഉപയോഗിച്ചുള്ള പ്രചരണം എന്ന നിർദ്ദേശം നടപ്പിലാക്കാൻ സ്ഥാനാർത്ഥികൾ പൊതുവേ ഈ തെരഞ്ഞെടുപ്പിലും ശ്രമിച്ചിട്ടില്ല എന്ന് കാണാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment