കേരളത്തിലെ ആനത്താരകൾ


First Published : 2026-10-09, 02:51:26pm - 1 മിനിറ്റ് വായന


ആനത്താരകൾ സംരക്ഷിക്കാൻ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൈ കൊണ്ട നടപടികൾ കേരള വനം വകുപ്പ് തുടരേണ്ടതുണ്ട്.അവ ഓരോന്നും ആനകൾക്കും മറ്റ് ജീവികൾക്കും  കേരളത്തിൻ്റെ പരിസ്ഥിതി സംരക്ഷണത്തിനും നിർണ്ണായകമാണ്.


അഗസ്‌ത്യമല: കേരളത്തിന്റെ ജൈവസമ്പത്തിന്റെ ഈറ്റില്ലമാണ്‌ നെയ്യാര്‍,പേപ്പാറ,ബോണക്കാട് ഭാഗങ്ങള്‍ ഉള്‍പ്പെട്ട നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും കാടുകള്‍,ചോലക്കാടുകള്‍,പുല്‍മേടുകള്‍ എന്നിവ കൊണ്ട്‌ സമ്പന്നമാണ്‌. 

650 ച.Km വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന,തമിഴ്‌നാട്ടിലെ കളക്കാട്‌, മുണ്ടന്തുറ വനങ്ങളുടെ തുടര്‍ച്ചയായ അഗസ്‌ത്യമല ആനകളുടെ ആവാസസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌.

പെരിയാര്‍-റാന്നി-അച്ചന്‍കോവില്‍

കേരളത്തിലെ ആനകളുടെ ആറിലൊന്നു ഭാഗവും ഈ പ്രദേശ ത്താണ്‌.അച്ചന്‍ കോവില്‍ മുതല്‍ പെരിയാര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഭൂവിഭാഗത്തിന്റെ ഭാഗമാണ്‌ റാന്നിയും കോന്നിയും. 

ഇടുക്കി : നഗരംപാറ,അയ്യപ്പന്‍ കോവില്‍,കാളിയാര്‍ വനപ്രദേശ ങ്ങളില്‍ ഭൂരിഭാഗവും ശോഷിതമാണ്‌.ദക്ഷിണേന്ത്യയില്‍ ഇത്രയും ഒറ്റപ്പെട്ട, ശോഷിച്ചു പോയ ആവാസ വ്യവസ്ഥ വേറെയില്ല.

ആനമല,നെല്ലിയാമ്പതി, മൂന്നാര്‍:

ആനകളുടെ ഏറ്റവും സുരക്ഷിതമായ ആവാസ വ്യവസ്ഥകളിലൊന്ന്‌. മൂന്നാര്‍,ചിന്നാര്‍,കോതമംഗലം,പൂയംകുട്ടി,വാഴച്ചാല്‍,ചിമ്മിനി, പീച്ചി, പറമ്പിക്കുളം വനപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഭൂവിഭാഗത്തിന്റെ തുടര്‍ച്ചയാണ്‌ തമിഴ്നാട്ടിലെ പളനിയും ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രവും. 4500 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി. കുറ്റിക്കാടുകളും ചോലവനങ്ങളും നിറഞ്ഞ ഭൂവിഭാഗം.ആനയുടെ ആവാസത്തിനും ഏറെ അനുയോജ്യം.

വാളയാര്‍ – മുത്തിക്കുളം. പൊതുവെ ആനകളുടെ സാന്ദ്രത കുറഞ്ഞ പ്രദേശം.

നിലമ്പൂര്‍, സൈലന്റ്‌ വാലി : നിത്യഹരിത വനങ്ങള്‍ ആനകള്‍ക്ക്‌ ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥയല്ല.അട്ടപ്പാടി,ന്യൂ അവരമ്പലം, സൈലന്റ്‌വാലി,മേപ്പാടി പ്രദേശങ്ങള്‍ക്ക്‌ തമിഴ്നാട്ടിലെ നീലഗിരിയു മായി തുടര്‍ച്ചയുണ്ട്‌.മിക്കവാറും നിത്യഹരിത വനങ്ങള്‍.

വയനാട്‌, തിരുനെല്ലി, കുറ്റ്യാടി തമിഴ്നാട്‌,കര്‍ണ്ണാടക സംസ്ഥാനങ്ങ ളിലെ വിസ്‌തൃതമായ വനഭാഗവുമായി തുടര്‍ച്ചയുള്ള ഈപ്രദേശ ത്തിനു കേരളത്തിന്റെ ഭാഗത്ത്‌ തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു.
വയനാടിന്റെ ഭാഗമായ കുറിച്ച്യാട്‌,മുത്തങ്ങ,ബത്തേരി എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുതുമലയും ബന്ദിപ്പൂരുമായി തുടര്‍ച്ച യുള്ള തെക്കന്‍ വയനാടായും കര്‍ണ്ണാടകയിലെ നാഗര്‍ഹോളയു മായി തുടര്‍ച്ചയുള്ള തോല്‍പെട്ടി,തിരുനെല്ലി എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ വയനാടായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്കന്‍ വയനാടിന്റെ തുടര്‍ച്ചയായി കൊട്ടിയൂര്‍-ആറളം വനങ്ങളും പെരിയ വഴി കുറ്റ്യാടിയുടെ വനങ്ങളും ഉണ്ട്‌. ജനസാന്ദ്രത കൂടുതലായതിനാല്‍ ആനകള്‍ ഉണ്ടെങ്കിലും പ്രശ്നങ്ങള്‍ ഏറെയാണ്‌.


മഴ ശക്തമാകുമ്പോൾ ആനത്താരകൾ അടയുന്നതും ആനകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.വേനല്‍ച്ചൂടിൽ ദാഹജലം തേടിയിറ ങ്ങുന്നു കാട്ടാനകൾ, ആനത്താരകള്‍ എന്ന തങ്ങളുടെ പൂര്‍വികര്‍ സഞ്ചരിച്ച അതേ വഴികളിലൂടെ ജലവും ആഹാരവും തേടിയിറങ്ങും.

ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി കണ്ടെത്തുന്ന ആനകള്‍ ജനവാസമേഖലകളില്‍ എത്തുന്നത് സ്വാഭാവികമാണ്.ആനകള്‍ സ്ഥിരം സഞ്ചാരപഥത്തിലൂടെ മാത്രമേ സഞ്ചരിക്കാറുള്ളു .അവ തടസപ്പെടുത്തു മ്പോള്‍ മാത്രമാണ് അക്രമകാരികളാവുന്നത് .ആനകളെ കാടിനകത്തു തന്നെ നിര്‍ത്താനാണ് ശ്രമിക്കേണ്ടത്.ആനത്താരകളെ പറ്റി ആനകൾക്ക് ജന്മനാ അറിവുണ്ട്. 

വംശനാശ ഭീഷണി നേരിടുന്ന കാട്ടാനകളുടെ സംരക്ഷണത്തിനായി അവയുടെ പരമ്പരാഗത സഞ്ചാര മാർഗങ്ങൾ പുനർ നിർമ്മിക്കുന്ന തിനായി ആസൂത്രണം ചെയ്തതാണ് ആനത്താര പദ്ധതികൾ. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 138 ആനത്താര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നിരവധി സർക്കാറിതര വന്യജീവി സംരക്ഷണ, ഗവേഷണ സംഘടനകളുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.

ഭൂമി ഏറ്റെടുക്കലും ആനത്താരകളിലെ കുടംബങ്ങളെ മാറ്റിപാർപ്പിക്കുന്ന തുമായി ബന്ധപ്പെട്ടു നിരവധി പ്രതിക്ഷേധങ്ങളും നടന്നു വരുന്നു. 
കേരളത്തിൽ 12 ആനത്താര പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

കാട്ടാനകളുടെ സ്വൈരവിഹാരത്തിന് കളമൊരുക്കുകയാണ്‌ ഇതുവഴി വനംവകുപ്പ് ചെയ്യേണ്ടത്.ആനകൾക്ക്‌ ഇടനാഴി നിർമിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക്‌ തേടി ചെയ്യേണ്ടതാണ്.വനമേഖലയേയും മൃ​ഗസംരക്ഷണ കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും വിധം ഇടനാഴി നിർമിക്കുക അത്യാവശ്യമാണ്.

കടപ്പാട്  (ഹാരിസ് നൂഹൂ)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment