ജൽ, ജംഗൽ, ജമീൻ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു
First Published : 2026-10-21, 04:01:22pm -
1 മിനിറ്റ് വായന

ദക്ഷിണ ഒഡീഷയിലെ ആദിവാസി,ദളിത് വിഭാഗങ്ങൾ തങ്ങളുടെ 'ജൽ,ജംഗൽ,ജമീൻ'(ജലം, വനം, ഭൂമി)എന്നിവയും അതോടൊപ്പം വനങ്ങൾ,കുന്നുകൾ,അരുവികൾ,തങ്ങളുടെ തനതായ അസ്തിത്വം എന്നിവയും സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങൾക്കെതിരെ ഭരണകൂടഅടിച്ചമർത്തൽ തുടരുകയാണ്.ഈ ജനകീയ മുന്നേറ്റങ്ങൾക്ക് പിന്തുണ നൽകുന്ന ഖനനവിരുദ്ധ പ്രവർത്തകരായ ഡോ.റാൻഡൽ സെക്വീര,ലക്ഷ്മൺ നായിക് എന്നിവരെ 2026 ഒക്ടോബർ 16-ന് രാത്രി 10:45-ഓടെ കലഹണ്ടിയിലെ ഭവാനി പട്നയിൽ വെച്ച് അറസ്റ്റ് ചെയ്ത തോടെ അടിച്ചമർത്തലുകൾ കൂടുതൽ ശക്തമായിരിക്കുന്നു.
'മാ മാതി മാലി സുരക്ഷാ മഞ്ച്', 'സമാജ്വാദി ജൻ പരിഷദ്' എന്നീ സംഘടനകളിലെ പ്രമുഖ ദളിത് പ്രവർത്തകനാണ് ലക്ഷ്മൺ നായിക്. തൊഴിൽപരമായി,റായഗഡ ജില്ലയിൽ പ്രവർത്തിക്കുന്ന വിദഗ്ധ ആയോധനകല പരിശീലകൻ കൂടിയാണ് അദ്ദേഹം.കലഹണ്ടി, റായഗഡ ജില്ലകളിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ ഡോ. റാൻഡൽ സെക്വീര പ്രവർത്തിച്ചു വരുന്നു.MBBS ബിരുദത്തിന് ശേഷം അദ്ദേഹം ജനറൽ മെഡിസിനിൽ MD നേടിയിട്ടുണ്ട്.'മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ', 'ജൻ സ്വാസ്ഥ്യ അഭിയാൻ'എന്നീ കൂട്ടായ്മകളിലെ അംഗം കൂടിയാണ് അദ്ദേഹം. ഖനനവും വ്യവസായവൽക്കര ണവും മൂലം ഉണ്ടാകുന്ന കുടിയൊഴിപ്പിക്ക ലുകൾക്കും ദുരിതങ്ങൾ ക്കുമെതിരെ പോരാടുന്ന ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കു ന്നതിനും, മനുഷ്യവാസസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനു മായി ഇരുവരും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നു.
കലഹന്ദി,റായഗഡ ജില്ലകളിലെ സിജിമാലി കുന്നുകളാണ് പ്രധാന ഖനന കേന്ദ്രമായി മാറാൻ തയ്യാറെടുക്കുന്നത്.ഇവിടെ ബോക്സൈറ്റ് ഖനനത്തി നായി1,549 ഹെക്ടർ സ്ഥലത്ത്(ഏകദേശം 700 ഹെക്ടർ വനഭൂമി ഉൾപ്പെടെ)50 വർഷത്തേക്കുള്ള ഖനന പാട്ടം അനുവദിച്ചു.
തദ്ദേശീയ ജനവിഭാഗങ്ങൾ തങ്ങളുടെ നിലനിൽപ്പിനായി കുന്നുകളെ യും,ഇലപൊഴിയും വനങ്ങളെയും വറ്റാത്ത അരുവികളെയും ആശ്രയി ക്കുന്നു.ഔഷധസസ്യങ്ങൾ,വനവിഭവങ്ങൾ(സിയാലി ഇലകൾ,തേൻ, മാന്തോപ്പുകൾ തുടങ്ങിയവ),' തിജി രാജ' എന്ന ദേവന്റെ വാസസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങൾ,കർലാപട്ട് വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങൾ എന്നിവയും ഇവരുടെ ജീവിതവുമായി അഭേദ്യ മായി ബന്ധപ്പെട്ടിരിക്കുന്നു.ഇവ സംരക്ഷിക്കാനുള്ള സമരമാണ് കലഹണ്ടി, റായഗഡ പ്രദേശത്ത് നടന്നു വരുന്നത്.
ഭൂമി,വനം,ജലസ്രോതസ്സുകൾ എന്നിവയെ കൂട്ടായി സംരക്ഷിക്കു ന്നതിനായുള്ള ഗോത്രവർഗ മുന്നേറ്റങ്ങളുടെ ദീർഘകാല ചരിത്രത്തിൽ നിന്നാണ് Jal,Jungle,Jameen മുദ്രാവാക്യം ഉരുത്തിരിഞ്ഞത്.ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുകയും,തങ്ങളുടെ പൂർവ്വിക രുടെ ഭൂമിയിൽ ഗോത്രവർഗക്കാർക്ക് നിയന്ത്രണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെടു കയും ചെയ്ത ബിർസ മുണ്ടയുടെ നേതൃത്വത്തിലുള്ള 1899-ലെ 'ഉൽഗുലാൻ'(Ulgulan)പോലുള്ള സംഭവങ്ങളിൽ,ഈ മുന്നേറ്റങ്ങളുടെ കൊളോണിയൽ വിരുദ്ധ സ്വഭാവം പ്രകടമാണ്.
1935-ൽ,ബിർസ മുണ്ടയുടെ നേതൃത്വത്തിൽ നടന്ന 'പ്രതാപ് ചന്ദ്ര ദാസിന്റെ കലാപം'(Uprising of Prathap Chandra Das)വീണ്ടും ബ്രിട്ടീഷ് ഭരണത്തി നെതിരെ പ്രതിഷേധമുയർത്തി.
ആദിവാസി മേഖലകളിലേക്ക് വിഭവചൂഷണ വ്യവസായങ്ങൾ കടന്നു കയറുന്നതിനെതിരെ,ഭൂമിക്കും തദ്ദേശീയ ജനതയുടെ അവകാശങ്ങ ൾക്കുമായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീ.കൊമരം ബീം "ജൽ,ജംഗൽ, ജമീൻ" (വെള്ളം, വനം, ഭൂമി)എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്.
കൊമാരം ബീം എന്ന പോരാളി ഇന്നത്തെ തെലുങ്കാനയിൽ 1901-40 കാലത്ത് ജീവിച്ചു.ഹൈദ്രബാദ് നൈസാമിൻ്റെ പട്ടാളം,ഗോണ്ട വംശനായ ആദിവാസി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.
ബ്രിട്ടീഷ് വന നയങ്ങൾ 'ജൽ,ജംഗൽ,ജമീൻ'(ജലം,വനം,ഭൂമി)എന്നിവയെ, സമൂഹത്തിന് പൊതുവായി ഉപയോഗിക്കാവുന്ന ഇടങ്ങളിൽ നിന്ന് മാറ്റി എടുത്തു.സാമ്രാജ്യത്വ വരുമാനം,തടി, റെയിൽവേ നിർമ്മാണം,വാണിജ്യ പരമായ വിഭവശേഖരണം എന്നിവയ്ക്കായി നിയന്ത്രിക്കപ്പെടുന്ന വിഭവങ്ങ ളാക്കി മാറ്റി.
1865,1878,1927 വർഷങ്ങളിലെ ഇന്ത്യൻ വനനിയമങ്ങൾ, 'സംരക്ഷിത വനങ്ങൾ'(reserved forests), 'സുരക്ഷിത വനങ്ങൾ'(protected forests), 'ഗ്രാമ വനങ്ങൾ' (village forests)എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് വ്യവസ്ഥയെ കൂടുതൽ ശക്തമാക്കി.അതോടൊപ്പം,സ്ഥലം മാറി കൃഷി ചെയ്യൽ(shifting cultivation),കന്നുകാലികളെ മേയ്ക്കൽ,വേട്ടയാടൽ,വിറക് ശേഖരിക്കൽ, വനവിഭവങ്ങൾ(ചെറിയ വന ഉൽപ്പന്നങ്ങൾ)ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്തു.
പരിസ്ഥിതി പ്രധാനമായ ഇടങ്ങളിൽ താമസിച്ചു വരുന്ന ആദിമവാസികളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കുക,വനഭൂമി തെളിച്ച് ഖനനം നടത്താൻ കോർപ്പറേറ്റുകൾക്ക് അനിയന്ത്രി അവസരങ്ങൾ , പ്രതിഷേധി ക്കുന്നവരെ അഭ്യന്തര ഭീഷണി പ്രയോഗം നടത്തി കൊന്നും കൊല്ലാതെയും നിശബ്ദമാക്കുക . ഇതിൻ്റെ കേന്ദ്രങ്ങളായി ഛാർഖണ്ഡ്,ചത്തീസ്ഗഡ്, ഒഡിഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ മാറു കൊണ്ടിരിക്കുന്നു.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)