തുല്യതയാണ് വിഷു അർധമാക്കുന്നത് !

വിഷു എന്നാൽ തുല്യത എന്നാണർത്ഥം.പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്നതിനെയാണ് വിഷു സംക്രമം എന്ന് പറയുന്നത്.എന്നാൽ അത് എല്ലാ വർഷവും ഏപ്രിൽ 14ന് ആയിരിക്കണമെന്നില്ല.സൂര്യരശ്മികൾ 90 ഡിഗ്രിയിൽ പതിക്കുന്ന ദിനങ്ങൾ സ്വാഭവികമായി മാറി കൊണ്ടിരിക്കും. അതുകൊണ്ട് വിഷു എന്നതിനെ മനുഷ്യരുടെ ഇടയിലെ തുല്യതയായി പരിഗണിക്കാം.നാട്ടിൽ ഉള്ളവരെല്ലാം സാമ്പത്തി കമായും സാമൂഹികമായും തുല്യതയിൽ കഴിയുക എന്ന നിർദ്ദേശം ഏവരും അംഗീകരിക്കാതെ പ്രകൃതിയുടെ സംതുലനം സാധ്യമല്ല.
വിഷു കേരളത്തിൽ മാത്രമുള്ളതല്ല.ബിഹു എന്ന പേരിൽ അസമിലും ബൈശാഖി എന്ന പേരിൽ പഞ്ചാബിലും പൊയ്ലാ ബൊയ്ശാഖ് എന്ന പേരിൽ ബംഗാളിലും പല നാടുകളിൽ പല പേരിൽ ആഘോഷിക്കുന്നു
സംക്രമ രാത്രിയിലോ അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളി ലോ മഴ പതിവാണ്.ഈ മഴ വയലിൽ അരയടിയോളം ആഴ ത്തിൽ നനവുണ്ടാക്കിയെങ്കിൽ വിഷുദിനം ഉച്ചവരെ പ്രവൃത്തി ദിനമാകും.
അഞ്ചു തിരിയിട്ട വിളക്കു വെച്ച് ഭൂമിയെ പൂജിച്ച് സാഷ്ടാംഗം നമസ്കരിച്ച് ക്ഷമാപണ പ്രാർഥനയോടെ ഭൂമിയുടെ മാറിൽ ആദ്യത്തെ ഉഴവുചാൽ വീഴ്ത്തും.
തൊഴുത്തും വിറകു പുരയും കെട്ടിമേയണം.കിണർ കലക്കി തേവി വറ്റിച്ച് വൃത്തിയാക്കണം.തൊടിയുടെ വശങ്ങൾ കെട്ടണം.ഇതൊന്നും ഇന്ന് ആവശ്യമില്ല എന്ന് അറിയാമല്ലൊ.
വീടും പരിസരവും വൃത്തിയാക്കുന്നു തോടിയിലെ എല്ലാ ചവറും അടിച്ചുകൂട്ടി കൂമ്പാരമാക്കുന്നു.കൊന്നപ്പൂപറിച്ച് വെള്ളം തളിച്ച് വഴക്കൂമ്പിൽ പൊതിഞ്ഞു.വെക്കുന്നു.
കന്നുകാലികളെ വിസ്തരിച്ച് കുളിപ്പിച്ച് മൃഷ്ടാന്നം നൽകുന്നു. വിത്ത് പത്തായത്തിൽനിന്ന് പുറത്തെടുത്ത് പാറ്റി കൊഴിച്ചു വെക്കുന്നു.
സംക്രമസന്ധ്യയിൽ ഇരുൾ വ്യാപിക്കുന്നതോടെ എല്ലാ വീടുക ളിലും ചവറുകൂമ്പാരത്തിന്)തീയിടുന്നു.കൃഷിയെ നശിപ്പി ക്കുന്ന കീടങ്ങളിൽ പറന്നു നടക്കുന്നവയെല്ലാം തീയിൽ വന്നു വീഴുന്നു.രാത്രി വൈകുവോളം കരിമരുന്നു പ്രയോഗം തുടരുന്നു. പണ്ട് വന്യമൃഗങ്ങളെ അകറ്റാൻ കൂടിയായിരുന്നു കരിമരുന്നു പ്രയോഗം .
പിന്നെ കരിയും നുകവും വിത്തും കൈക്കോട്ടും വെള്ളവും വിളക്കും അവിലും മലരും പൂവും പഴവുമൊക്കെയായി കാലികളെ തെളിച്ച് വയലിൽ ‘ചാലെടുക്കാ’നുള്ള യാത്രയായി
ഏഴരനാഴിക പുലരെയാണ് വിഷുക്കണി.
ഉച്ചയ്ക്ക് ചക്കപ്പുഴുക്കും കാന്താരിച്ചമ്മന്തിയും ചുട്ടപപ്പടവു മായി കഞ്ഞി.പിന്നെ കളിക്കാൻ പോകാം. മുതിർന്നവർക്ക് അവരുടെ കളി, കുട്ടികൾക്ക് അവരുടെയും.ഇങ്ങനെയായി രുന്നു പഴയ കാലത്തെ വിഷു ദിന ചൈര്യ.
രണ്ട് ഐതിഹ്യങ്ങൾ :
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു.യുദ്ധത്തില്‍ നരകാസുരന്‍,മുരന്‍,താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു,നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു.ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം.ശ്രീരാമന്‍ രാവണനെ നിഗ്രഹി ച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ.ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
ഈ ഐതീഹ്യങ്ങളുടെ പരിമിതികൾ വ്യക്തമാണ്.
നമ്മുടെ പരമ്പരാഗത ആഘോഷങ്ങളിൽ പ്രകൃതിക്കുള്ള സ്വാധീനം വ്യക്തമാണ്.വിഷുവും കാർഷിക വൃത്തിയും (സമൃദ്ധിയും)തമ്മിലുള്ള ബന്ധം ശക്തമാണെന്നിരിക്കെ, കൃഷിയെ മറന്ന മലയാളി മാർക്കറ്റിൻ്റെ അതിരുകടന്ന സ്വാധീനത്തിൻ്റെ ഭാഗമായി കേവലം ഒരുക്കങ്ങളും രുചി കൂട്ടുമായി ചുരുങ്ങി പോകുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment