വെടിക്കെട്ടുകൾ ദുരന്തങ്ങളായിട്ടും !
First Published : 2026-04-28, 03:59:20pm -
1 മിനിറ്റ് വായന
2.jpg)
വെടി കെട്ടുകൾ വലിയ ദുരന്തങ്ങളായി മാറിയിട്ടും അചാരങ്ങളുടെ പേരിൽ അത് തുടരുകയാണ് നാട്ടിൽ .
2016 ലെ പുറ്റിങ്ങൽ വെടിക്കെട്ടിനാൽ 114 പേർ മരണപ്പെട്ടി രുന്നു, 1000 ആളുകൾക്ക് മുറിവുകൾ പറ്റി.സംഘാടകരെയും ദുരന്തത്തിന് പശ്ചാത്തലം ഒരുക്കിയതിൽ നോക്കുകുത്തി റോളിൽ സേവനം നൽകിയ കൊല്ലം ജില്ല കളക്ടർ , SP തുടങ്ങിയവരെയും ശിക്ഷിക്കാൻ കഴിയാത്ത സംവിധാനം പുതിയ ദുരന്തങ്ങൾക്ക് ഊർജജം പകർന്നു.
പുറ്റിങ്ങൽ ദുരന്തം അന്വേഷിച്ച P S ഗോപിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ
1. രണ്ട് ആഴ്ച്ചക്കു മുമ്പു മുതൽ ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെ പരിശോധനകളും വിലയിരുത്തലും വേണം.
2. സ്പോട്ട് പരിശോധനകൾ,സാമ്പിളുകൾ Regional Chemical Examiner Lab ൽ പരിശോധിക്കൽ,നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് പരിശീലനം തുടങ്ങിയ നിർദ്ദേശങ്ങളിൽ ഒന്നു പോലും വേണ്ട വിധേന നടപ്പിലാക്കിയില്ല എന്ന് അദ്ദേഹം തന്നെ വ്യക്ത്യമാക്കി.
പരിധി കവിഞ്ഞുള്ള വെടിമരുന്നിന്റെ ഉപയോഗം വായു മലിനീകരണം,ശബ്ദ മലിനീകരണം,പൊതുജനാരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് ആർക്കും മനസ്സിലാകും.പാറമേക്കാവിൻ്റെ വെടിപ്പുരയിൽ 50 kg അനുവദനീയമായ സാമഗ്രഹികളുടെ മറവിൽ 500kg സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു എന്ന വാർത്ത നിയമ ലംഘനത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമായി വെടിക്കെട്ടിനെ കരുതുന്നവർക്ക് ,നിരോധനം ഏർപ്പെടുത്തുന്നതിനു പകരം, അവയുടെ ദൃശ്യ ആകർഷണം നിലനിർത്തുന്ന,പരിസ്ഥിതി സൗഹൃദ ബദലുകൾ നടപ്പിലാക്കാം.ടെലിവിഷൻ ഷോകളിലും തിരക്കേറിയ പൊതു പരിപാടികളിലും ഉപയോഗിക്കുന്ന "Cold Spark" സംവിധാനങ്ങൾ അത്തരം ബദലുകളുടെ മികച്ച ഉദാഹരണമാണ്.
Cold Spark സാങ്കേതിക വിദ്യയ്ക്ക് സ്ഫോടനങ്ങളോ പുകയോ അമിതമായ ശബ്ദമോ ഇല്ലാതെ അതിശയകര മായ ദൃശ്യത സൃഷ്ടിക്കാൻ കഴിയും.വരികളായൊ വൃത്താ കൃതയിലോ ക്രമീകരിച്ചിരിക്കുന്ന തണുത്ത തീപ്പൊരി സംവിധാനങ്ങൾക്ക് പരമ്പരാഗത വെടിക്കെട്ടുകളെ മറി കടക്കുന്ന ദൃശ്യങ്ങൾ നിർമ്മിക്കാൻ കഴിയും. എന്നാൽ പൂര പ്രേമന്മാർ അതിന് തയ്യാറല്ല !
Cold Spark സംവിധാനങ്ങൾ സാമ്പത്തികമായി ലാഭകരവും പ്രാദേശികമായി നടപ്പിലാക്കാൻ എളുപ്പവുമാണ്. ഡ്രോണുകൾ അല്ലെങ്കിൽ ലേസറുകൾ പോലുള്ള കൂടുതൽ സങ്കീർണ്ണമായ സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായി, യുവാക്കളെയും കുടുംബശ്രീ പോലുള്ള കമ്മ്യൂണിറ്റി ഗ്രൂപ്പു കളിലെ അംഗങ്ങളെയും പരിശീലിപ്പിച്ച് പുതിയ തൊഴിലവ സരങ്ങൾ സൃഷ്ടിക്കാം.ഈ മാറ്റങ്ങൾ ഘട്ടംഘട്ടമായി അവതരിപ്പിക്കണം.
*Cold Spark* machine is a type of stage effect device designed to produce a shower of sparkling effects that mimic fireworks—but without the risks associated with open flames or explosives. Instead of using gunpowder or pyrotechnic chemicals,cold spark machines work with special granulated powder (titanium-based), producing cold sparks that are safe to touch and leave no residue.DMX (Digital Multiplex) technique is adapted in Cold Spark.
Petroleum and Explosives Safety Organisation,2024 ൽ പൂരത്തെ മുൻനിർത്തി എടുത്ത #തീരുമാനങ്ങളെ എതിർത്ത ഉത്സവ കമ്മിറ്റികളും കേരള സർക്കാരും രാഷ്ട്രീയ പാർട്ടി കളും ഇന്നത്തെ ദുരന്തത്തിന് അവസരമൊരുക്കിയവരുടെ പട്ടികയിൽ പ്രധാനികളാണ്.
#200 മീറ്റർ പടക്കങ്ങൾ സൂക്ഷിക്കുന്നിടവും പൊട്ടിക്കുന്നിടവും തമ്മിൽ ഉണ്ടാകണം , കാഴ്ച്ചക്കാർ 100 മീറ്റർ അകലത്തിൽ,വീടുകളിൽ നിന്ന് 100 മീറ്റർ അകലം എന്നീ നിർദ്ദേശങ്ങളെ മാധ്യമങ്ങളും എതിർക്കാൻ ഉണ്ടായിരുന്നു.
30 ആനകളെ ഈ വർഷവും അണിനിരത്തും എന്ന് അറിയിച്ചിട്ടുള്ള പാറമേക്കാവ് - തിരുവമ്പാടി കരക്കാർ, 24 ഡിഗ്രി ചൂടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വന്യജീവിയെ 36-38 ഡിഗ്രി ചൂടിൽ ഇറക്കി നിർത്തി പൊരിച്ചാലെ,തൃശൂർ വടക്കും നാഥനും ഭഗവതിക്കും സമാധാനം ഉണ്ടാകൂ എന്നാണ് വാദിക്കുന്നത് !
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

4.jpg)