60% ഭൂമിയും അപകടത്തിൽ !


First Published : 2025-09-19, 11:40:54am - 1 മിനിറ്റ് വായന


ഭൂമിയുടെ സംതുലനത്തിൽ ശക്തമായ ചോദ്യങ്ങൾ ഉയർത്തും വിധമാണ് നമ്മുടെ വികസന സങ്കല്പങ്ങൾ മുന്നേറുന്നത്.ആധുനികതയുടെ അളവുകോലായി പ്രകൃതിയി ലുണ്ടാകുന്ന തിരിച്ചടികൾ സൂചനകൾ നൽകുന്നു.ഉയർന്ന ജീവിതനിലവാരം കൂടുതൽ പാരിസ്ഥിതിക പ്രതിസന്ധികളെ പ്രതിഫലിപ്പിക്കുകയാണ്.

ഭൂമിയുടെ 60% ഇടവും ഇപ്പോൾ സുസ്ഥിരമായ ആവാസ വ്യവസ്ഥ നിലനിർത്താൻ ആവശ്യമായ സുരക്ഷിത പ്രവർത്ത ന മേഖലയ്ക്ക് പുറത്താണെന്ന് പുതിയ പഠനം വെളിപ്പെടു ത്തുന്നു.ഈ ഭയപ്പെടുത്തുന്ന മാറ്റം ഉയർന്ന പാരിസ്ഥിതിക സമ്മർദ്ദങ്ങളെ പ്രതിഫലിപ്പിക്കുന്നു.വന നശീകരണം,കൃഷി, നഗരവൽക്കരണം,വ്യാവസായിക വിപുലീകരണം എന്നിവ മൂലമുണ്ടാകുന്ന ജൈവ മണ്ഡലങ്ങളുടെ നഷ്ടം ഭക്ഷ്യ സുരക്ഷ,ശുദ്ധജലവിതരണം,ജൈവവൈവിധ്യം,ആഗോള കാലാവസ്ഥ എന്നിവയ്ക്ക് ഭീഷണിയാണ്.


കാർബൺ,ജലം,നൈട്രജൻ ചക്രങ്ങളുടെ അതിലോലമായ സന്തുലിതാവസ്ഥ യൂറോപ്പ്,ഏഷ്യ,വടക്കേ അമേരിക്ക എന്നിവയെ ഏറ്റവും കൂടുതൽ ബാധിച്ചതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.നാശനഷ്ടങ്ങൾ പലതും തിരിച്ചു പിടി ക്കാൻ കഴിയാത്തതിനാൽ,പ്രകൃതിയെ സംരക്ഷിക്കുന്നതിന് അടിയന്തിരമായി ഏകോപിതവുമായ ആഗോള ഇടപെടലുക ൾ അനിവാര്യമാണ്.


പ്രകൃതി സംവിധാനങ്ങൾക്ക് ഗുരുതരമായ തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന പാരിസ്ഥിതിക അതിരുകളെ യാണ് Safe Zone സൂചിപ്പിക്കുന്നത്.സസ്യങ്ങൾ,മൃഗങ്ങൾ, പ്രകൃതി പ്രക്രിയകൾ എന്നിവയുടെ സന്തുലിതാവസ്ഥ നില നിർത്താനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്ന Biosphere  Integrityയാണ് ഈ ആശയത്തിന്റെ ഹൃദയം.സസ്യങ്ങളുടെ  സ്വാഭാവിക പ്രക്രിയകൾ കാർബൺ,ജലം,നൈട്രജൻ ചക്ര ങ്ങളെ നിയന്ത്രിക്കുകയും ഭൂമിയിൽ സ്ഥിരത കൈവരിക്കു കയും ചെയ്യുന്നു.ജൈവ വൈവിധ്യ നഷ്ടം,കാലാവസ്ഥാ വ്യതിയാനം,മനുഷ്യന്റെ അമിത ചൂഷണം എന്നിവ ഈ സംവിധാനങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.


വനങ്ങൾ ശോഷിക്കുമ്പോൾ,തണ്ണീർത്തടങ്ങൾ വറ്റിപ്പോകും.  കൃഷിസ്ഥലങ്ങൾ അനിയന്ത്രിതമായി വികസിക്കുന്ന ഇടത്ത്  അതിലോലമായ ചക്രങ്ങൾ സന്തുലിതാവസ്ഥയിൽ നിന്ന് തള്ളപ്പെടുകയും ജൈവമണ്ഡലത്തെ വളരെയധികം സമ്മർദ്ദ ത്തിലാക്കുകയും ദീർഘകാല പാരിസ്ഥിതിക പ്രതിരോധത്തെ തകർക്കുകയും ചെയ്യും.


ജർമ്മനിയിലെ Podsam Institute for Climate Impact Research , വിയന്നയിലെ Bokhu University എന്നിവിടങ്ങളിലെ ഗവേഷക രുടെ നേതൃത്വത്തിലുള്ള പഠനം One Earth ജേണലിൽ പ്രസിദ്ധീകരിച്ചു.


1600 മുതലുള്ള ചരിത്രപരമായ വിവരങ്ങൾ ഉപയോഗിച്ച്, നൂറ്റാണ്ടുകളുടെ മനുഷ്യ പ്രവർത്തനങ്ങൾ ജൈവമണ്ഡല ത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് ശാസ്ത്രജ്ഞർ വിലയിരു ത്തി.അവർ രണ്ട് പ്രധാന സൂചകങ്ങൾ അളന്നു,ജൈവ വസ്തുക്കളുടെ മനുഷ്യന്റെ ഉപയോഗം,ആവാസ വ്യവസ്ഥ യുടെ അപകടസാധ്യത.ഭക്ഷണം,ഇന്ധനം,വസ്തുക്കൾ എന്നിവയ്ക്കായി മനുഷ്യർ ഉപയോഗിക്കുന്ന സസ്യോർജ്ജ ത്തെ ബയോമാസ് സൂചിപ്പിക്കുന്നു.ആവാസ വ്യവസ്ഥയുടെ അപകട സാധ്യത കാർബൺ,ജലം,നൈട്രജൻ ചക്രങ്ങളുടെ തടസ്സത്തെ നിരീക്ഷിക്കുന്നു. 


1900 ആയപ്പോഴേക്കും ആഗോള ഭൂമിയുടെ ഏകദേശം 37%  സുരക്ഷിത മേഖല കടന്നിരുന്നു.ഇത് അപകടസാധ്യത 14% വർധിപ്പിച്ചു.2020 കഴിഞ്ഞപ്പോൾ തകർന്ന ഭൂമി 60%-വും അപകടങ്ങൾ 38% ആയി ഉയർന്നു.ഇത് പ്രകൃതിവിഭവങ്ങൾ  വൻതോതിൽ ചൂഷണം ചെയ്തതിൻ്റെ പ്രതിഫലമാണ്.


തിരിച്ചടികൾ യൂറോപ്പ്,ഏഷ്യ,വടക്കേ അമേരിക്ക എന്നിവിട ങ്ങളെയാണ് കൂടുതൽ ബാധിച്ചത്.പ്രദേശങ്ങളിലെ ആദ്യകാല വ്യവസായവൽക്കരണത്തിനും കൃഷിക്കും വേണ്ടി നടന്ന വന നശീകരണം മോശമല്ലാത്ത തിരിച്ചടി ഉണ്ടാക്കി.


മനുഷ്യന്റെ ബയോമാസിലുള്ള(ഭക്ഷണം,ഇന്ധനം,വസ്തു ക്കൾ എന്നിവയിലൂടെ പുറത്തുവരുന്ന വാതകം)തുടർച്ച യായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.ഈ അമിതമായ ആവശ്യം പ്രകൃതി ഊർജ്ജത്തിന്റെ ഒഴുക്കിനെ അസ്ഥിര പ്പെടുത്തുന്നു. 


വനങ്ങൾ,പുൽമേടുകൾ,തണ്ണീർത്തടങ്ങൾ എന്നിവയ്ക്ക് ശക്തമായ സംരക്ഷണം നൽകുന്നതിനൊപ്പം തീവ്രമായ കൃഷിക്കും ഊർജ്ജ ഉൽപാദനത്തിനും ഉപയോഗിക്കുന്ന ഭൂമിയുടെ അളവ് പരിമിതപ്പെടുത്തണം. 

പുനരുൽപ്പാദന കൃഷി,വളത്തിന്റെ ഉപയോഗം കുറയ്ക്കുക, വിളകളുടെ ഭ്രമണം എന്നിവ പോലുള്ള സുസ്ഥിര കൃഷി രീതി കൾക്ക് മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാനും ജൈവ വൈവിധ്യം സംരക്ഷിക്കാനും കഴിയും.പ്രകൃതി സംവിധാനങ്ങ ളിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ജലം,വായു, മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഭൂമിയുടെ 60% പ്രദേശങ്ങളും അപകടകരമായ ചുറ്റുപാടുകളി ലൂടെ കടന്നുപോകുമ്പോൾ,സ്വാഭാവിക കാടുകളും തണ്ണീർ തടങ്ങളും പുൽമേടുകളും മറ്റ് ജല ശ്രോതസ്സുകളും സംരക്ഷി ക്കാതെ ജീവിവർഗ്ഗങ്ങളുടെ ഭാവി സുരക്ഷിതമാകില്ല.

#OneEarth ജേർണലിനോട് കടപ്പാട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment