കേരളത്തിൽ ചൂട് 39 ഡിഗ്രിയും കടന്നു കഴിഞ്ഞു !
First Published : 2026-03-26, 10:40:26am -
1 മിനിറ്റ് വായന
4.jpg)
സംസ്ഥാനത്ത് കൊല്ലം,എറണാകുളം കോട്ടയം ജില്ലകളിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നു എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.മാർച്ച് മാസത്തിൽ തന്നെ 39 ഡിഗ്രിയിലെക്ക് ചൂട് വർധിച്ചത് സൂര്യാഘാതത്തിൻ്റെ സാധ്യത കൂട്ടിയിട്ടുണ്ട്.മഴ അധികമായി ലഭിച്ച പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്ഥമല്ല.സൂര്യപ്രകാശത്തിലെ പ്രകാശകിരണ ത്തിൻ്റെ തീവൃത പരിധിക്കു മുകളിൽ എത്തുന്നു.ജലക്ഷാമം രൂക്ഷമാകുകയാണ്.
രാജ്യത്താകെ ജനുവരി 1 മുതൽ 28-2-26 വരെയുള്ള മഴ ലഭ്യത പരിശോധിച്ചാൽ കേരളം,തമിഴ്നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ അധിക മഴ ലഭിച്ചിരുന്നു എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നത്.(കേരളത്തിലെ കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിൽ കുറവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് (-60% ) .
സാധാരണ മഴ കിട്ടിയത് കർണ്ണാടക,രാജസ്ഥാൻ,ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ.20% മുതൽ 59% വരെ മഴക്കുറവ് ലഡാക്ക്,ഡൽഹി,ഹിമാചൽ,ഹരിയാന,ഉത്തർപ്രദേശ്, പഞ്ചാബ്,ഉത്തരകാണ്ഡ് സംസ്ഥാനങ്ങളിൽ.
ഗുജറാത്ത് മുതൽ പശ്ചിമ ബംഗാൾ,അരുണാചൽ വരെയും തെക്ക് ആന്ധ്ര വരെയും മഴ വളരെ കുറവായിരുന്നു(-99 to -60% ).
മാർച്ച് 1 മുതൽ 21വരെ കേരളത്തിൽ 22.8mm കിട്ടേണ്ടിടത്ത് 20.9mm ലഭിച്ചു.ആലപ്പുഴ ജില്ലയിൽ മഴ അധികമായിരുന്നു (40% അധികം).കാസർഗോഡ്,കോഴിക്കോട് ജില്ലകളിലും അധിക മഴ ഉണ്ടായി.
കൂടുതൽ അധിക മഴ(60% ത്തിലധികം)കണ്ണൂർ,പത്തനംതിട്ട ജില്ലകളിൽ കിട്ടി.കണ്ണൂരിൽ 9.1mm മഴ കിട്ടേണ്ട ഇടത്ത് 15.1 mm.പത്തനംതിട്ടയിൽ പൊതുവെ കൂടുതൽ വേനൽ മഴ കിട്ടുന്ന പ്രദേശമാണ്,അവിടെ 80.5 mm മഴ എത്തി(102% അധികം).
കേരളത്തിൽ വലിയതോതിൽ മഴ കുറവായിരുന്നത് വയനാട്,ഇടുക്കി എന്നിവടങ്ങളിൽ ആയിരുന്നു.കാലാവസ്ഥ വ്യതിയാനം വലിയ തോതിൽ പ്രതികൂലമായി മാറിയ ഈ ജില്ലകളിലെ മഴക്കുറവും മഴക്കാലത്തെ വൻമഴയും ജില്ലകൾ എത്തിച്ചേർന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമാക്കുന്നു.
കാലാവസ്ഥയിലെ തീവ്രമായ മാറ്റങ്ങളുടെ സൂചന നൽകി കൊണ്ടാണ് ഈ വർഷവു വേനൽക്കാലം തുടങ്ങിയിരിക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

2.jpg)
3.jpg)