മണസൂണിൻ്റെ ആദ്യമാസത്തിൽ രാജ്യത്താകെ അധിക മഴ !


First Published : 2025-07-03, 11:02:06am - 1 മിനിറ്റ് വായന


സംസ്ഥാനത്തെ കാലാവർഷം ജൂൺ 1മുതൽ 30 വരെ സാധാരണ നിലയിലാണ് കടന്നുപോയി.620mm മഴ ലഭിച്ചു, ലഭിക്കേണ്ടിയിരുന്നത് 648 mm മഴയായിരുന്നു.

ഏറ്റവും കുറഞ്ഞ തോതിൽ മഴ കിട്ടിയത് വയനാട്ടിൽ ,36% മഴയാണ് കുറച്ചു ലഭിച്ചത്.കിട്ടിയത് 453 mm,കിട്ടേണ്ടിയിരുന്നത് 704 mm).

വയനാട് കഴിഞ്ഞാൽ മഴ കുറഞ്ഞത് ഇടുക്കിയിൽ.736 mm ലഭിക്കേണ്ട സ്ഥാനത്ത് 608 mm മാത്രം(17% കുറവ്).


മൺസൂൺ മഴ ആദ്യ മാസത്തിൽ കൂടുതൽ ലഭിക്കുക കാസർഗോഡ് ജില്ലയിൽ(982mm)രണ്ടാം സ്ഥാനം കണ്ണൂർ + കോഴിക്കോട്(ഏകദേശം 880 mm വീതം).അതു കഴിഞ്ഞാണ് ഇടുക്കിയും തൃശൂരും(709mm)വരിക.ജൂൺ മാസത്തിൽ 773 mm മഴ തൃശൂരിൽ കിട്ടിയിരുന്നു.

ഏറ്റവും കുറവ് മഴ ലഭിക്കുക തിരുവനന്തപുരം ജില്ലയിൽ(313 mm), അവർക്ക് 308mm ലഭിച്ചു.
കൊല്ലത്ത് കിട്ടേണ്ട 424 mm മഴയിൽ കുറവില്ല.
പത്തനംതിട്ടയ്ക്ക് 14% കൂടുതൽ മഴക്കാലം ഉണ്ടായിരുന്നു. 508 mm കടന്ന് 579mm ലഭ്യമായി .

കാലവർഷത്തിൻ്റെ സാന്നിധ്യം കേരളത്തിൽ അധികമായി രുന്നില്ല എങ്കിലുംകുറവല്ലാത്ത പ്രശ്നങ്ങൾ കാസർഗോഡ് മുതൽ ആലപ്പുഴ വരെ വരുത്തിയിട്ടുണ്ട്.വയനാട്ടിൽ മഴ കുറവായിരുന്നു എങ്കിലും ചില ദിവസങ്ങളിൽ 100mm നടുപ്പിച്ച് മഴ കിട്ടി.ചൂരൽമലയ്ക്കടുത്ത് കാട്ടിൽ ഉരുൾ പൊട്ടിയത് പ്രദേശത്ത് ആളുകളെ ഉൽക്കണ്ഠരാക്കിയിരുന്നു.


രാജ്യത്ത് ആകെ ജൂൺ മാസം 9% അധിക മഴ കിട്ടിയിരുന്നു.മൺസൂൺ മഴ എത്തുമ്പോൾ നെല്ല്,ചോളം,പരുത്തി,സോയ, കരിമ്പ് എന്നിവയുടെ കൃഷി ഇറക്കുന്നു.ഇതുവരെ 2.62 കോടി ഹെക്ടർ ഭൂമിയിൽ വിളവിറക്കി.കഴിഞ്ഞ വർഷം ഈ സമയ ത്ത് ഇറക്കിയതിനേക്കാൾ 11% കൂടുതൽ സ്ഥലങ്ങളിൽ കൃഷി നടത്തുവാൻ നേരത്തെ എത്തിയ മഴ സഹായിച്ചു.


2025 ലെ ജൂലൈയിലും സ്വാഭാവികമായി കേരളത്തിന്  ലഭിക്കേണ്ട ശരാശരി 680mm മഴ ഉണ്ടാകുമെന്ന് കരുതാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment