പ്രാദേശീക രാഷ്ട്രീയ നേതാവിന്റെ 2 കോടി രൂപ ആവശ്യത്തിൽ മലയാളികൾ ഞെട്ടില്ല




ക്വാറി മുതലാളിയിൽ നിന്നും 2 കോടി ആവശ്യപ്പെടുന്ന ഭരണ കക്ഷി ബ്രാഞ്ച് സെക്രട്ടറിയുടെ ശബ്ദ സന്ദേശം ഖനന രംഗ വുമായി നേരിട്ടൊ അല്ലാതെയൊ ബന്ധമുളള ആരെയും ഞെട്ടിക്കില്ല.

 

ഖനന രംഗത്തെ ബന്ധമുണ്ട് എന്ന് പറഞ്ഞാൽ പഞ്ചായത്ത് തലത്തിൽ സെക്രട്ടറിയും പഞ്ചായത്ത് മെമ്പർമാരും,

 

വില്ലേജ് ഓഫീസ് ലോകം,

 

മലിനീകരണ നിയന്ത്രണ ബോർഡ് ,

 

ഖനന-ജിയോളജി വകുപ്പ്,

 

പോലീസ് സ്റ്റേഷനുകൾ മുതൽ DGP യുടെ ആഫീസ് വരെ,

 

മോട്ടോർ വാഹന വകുപ്പ് ,

 

സ്ഫോടന സാമഗ്രഹികളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാർ സംവിധാനങ്ങൾ,

 

സർക്കാർ തലത്തിൽ അഴിമതി എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിയുടെ ഡിമാന്റിൽ ഞെട്ടില്ല.

 

 

ഞെട്ടാത്ത മറ്റുള്ള സംവിധാനങ്ങൾ കൂടി

 

രാഷ്ട്രീയ പാർട്ടികൾ,(പരിമിതമായ അറിവിൽ ഒഴിച്ചു നിർത്താൻ കഴിയുന്നത് AAP പാർട്ടിയെ മാത്രം).

 

മത-ജാതി സംഘടനകൾ,

 

ഉത്സവ കമ്മിറ്റികൾ,

 

ഓണാഘോഷം മുതൽ സ്വാതന്ത്ര്യദിന ആഘോഷ സമിതി കൾ,

 

പാലിയേറ്റിവ് സംവിധാനവും സോളാർ സരിത മോഡൽ സ്ഥാപനക്കാരും .

 

......... ...         .........       ..... .....      ....  .....       ......  ......      ...........   ......

 

 

 

1960-90 കളിലെ കേരളത്തിന്റെ സമാന്തര സാമ്പത്തിക ലോകത്തെ അധിപർ ചാരായ ഷാപ്പ് മുതലാളിമാരായിരുന്നു. കോൺഗ്രസ് പാർട്ടിയുടെയും മധ്യ തിരുവിതാംകൂറിലെ പ്രാദേശിക കത്തോലിക്ക സമിതികളുടെയും രഹസ്യ സാമ്പ ത്തിക സഹായിയായി പ്രവർത്തിച്ച മണർകാട് പാപ്പൻ-ഇടതു പക്ഷത്തെ പിൻതുണച്ച എലൈറ്റും മറ്റും(നാട്ടു വർത്ത മാനമാണ് ഈ വാദത്തിന് അടിസ്ഥാനം).

 

 

1990 -2000 കാലത്ത് ആ റോളിലെക്ക് ബാർ മുതലാളിമാരും വസ്തു കച്ചവടക്കാരും എത്തി.2000 ത്തിനു ശേഷം റിയൽ എസ്റ്റേറ്റ് സജീവമായി(ഗൾഫിൽ നിന്നുള്ള പണവരവ് വർധി ച്ചത് സഹായമായി).2010 ആകുമ്പോഴെക്കും വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനം മുതൽ വസ്തു മറിച്ചു വിൽക്കുന്ന ചെറു സംഘങ്ങൾ വരെ മെട്രൊ നഗരം മുതൽ ഗ്രാമങ്ങളിൽ വരെ വർധിച്ചു.ഭൂമി തരം മാറ്റി കച്ചവടവും മറ്റു സമാന പ്രവർത്ത നവും കേരള വികസനത്തിന് അനിവാര്യമാണ് എന്ന് വാദി ക്കാൻ ഭരണ സംവിധാനം വലിയ താൽപ്പര്യം കാട്ടി.ഭൂരഹി തരെ(ദളിത്-ആദിവാസികൾ) ഇത് പ്രതികൂലമാക്കുമെന്ന് ഇടതുപക്ഷം വേഗത്തിൽ മറക്കാൻ ശ്രമിച്ചു.പകരം കർഷക തൊഴിലാളി പെൻഷൻ വിപ്ലവത്തെ ആഘോഷമാക്കി.

 

 

മരട് മോഡൽ നിയമ ലംഘനങ്ങൾ നാട്ടിൽ പതിനായിരത്തി ലധികമാണ്.മരട് പഞ്ചായത്ത് വൻകിട കെട്ടിട നിർമ്മാണ ക്കാർക്കു നൽകിയ പിന്തുണ ജഡ്ജ് അരുൺ മിശ്രയുടെ വിധിയുടെ മുന്നിൽ തകർന്നു വീഴുകയായിരുന്നു.അവസാന നിമിഷവും എറണാകുളത്തെ ജനപ്രതിനിധികൾ,വിവിധ പാർട്ടി നേതാക്കളുടെ(അതിൽ ഇന്നത്തെ ക്യാബിനറ്റ് അംഗം ശ്രീ.P രാജീവിന്റെ വാദം ഏറെ പരിഹാസ്യമായിരുന്നു)പൊളി ക്കൽ പ്രായോഗികമല്ല എന്ന വാദം,DLF,ശോഭ സിറ്റി പോലെ യുള്ള നിയമ ലംഘകരെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമാ യിരുന്നു.അമൃതാനന്ദമയീ മഠക്കാരുടെ ഉൾപ്പെടെ 1000 ത്തി ലധികം കെട്ടിടങ്ങൾ കൊല്ലം ജില്ലയിൽ ഇത്തരത്തിൽ പൊളി ച്ചു മാറ്റാൻ യോഗ്യത നേടിയവയാണ്.

 

 

കാൽ നൂറ്റാണ്ടായി റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ നീരാളി പിടുത്തത്തിലാണ് കേരളം.Life പദ്ധതി പോലെയുള്ള ചെറു കിട നിർമാണത്തിൽ പോലും മുഖ്യമന്ത്രിയുടെ ആഫീസിലെ  IAS ഉദ്യോഗസ്ഥന്റെ കണ്ണ് എവിടെയായിരുന്നു എന്നത്‌ അയാ ളുടെ weak point ആയി ചുരുക്കി കാണരുത്.

 

 

റിയൽ എസ്റ്റേറ്റ് വ്യവസായികൾ എന്ന ചൂതാട്ട വിപണിയുടെ (Speculative capitalism/Fantom Economy)പഴയ രൂപമായ കൺട്രാക്കന്മാർ എന്ന് നാട്ടുകാർ വിളിക്കുന്ന Condractors (ദല്ലാൾ സ്വഭാവക്കാർ)2000ത്തിനു ശേഷം കേരളത്തിന്റെ സാമ്പത്തിക ഗോപുരങ്ങളായി മാറിയത് നാടിനെ അടിമുടി അഴിമതിക്കളമാക്കി.അതിൽ ഒരസ്വാഭാവികതയും CPI m , കോൺഗ്രസ് പാർട്ടികൾക്കു തോന്നിയിട്ടില്ല.(Gini coefficent of Kerala is so high)

 

 

ഒരു കാലത്തെ പ്രാദേശിക മദ്യ വിപണനക്കാരും അവരുടെ ഭാഗമായിരുന്ന സ്പിരിറ്റ് സംഘവും പ്രാദേശിക രാഷ്ട്രീയ  ബാന്ധവങ്ങളിൽ മാത്രമായി ഒതുങ്ങി ഇരുന്നു എങ്കിൽ ഇരുപ ത്തൊന്നാം നൂറ്റാണ്ടിൽ ആ സ്ഥാനത്ത് കേരള ഹൈക്കോട തി, ചീഫ് സെക്രട്ടറി,DGP,ക്യാബിനറ്റ് അംഗങ്ങൾ,MP, MLA,LSG അവരുടെ താഴോട്ടുള്ള  തട്ടുകളുമായി സംസ്ഥാന തലത്തിൽ ആഴത്തിലുളള സൗഹൃദങ്ങൾ ഉറപ്പിക്കാൻ കൺട്രാക്കന്മാ ർക്കു കഴിഞ്ഞു.അതിന്റെ ഭാഗമാണ് കേരളത്തിന്റെ എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചു പ്രവർത്തിക്കുന്ന,എണ്ണത്തിൽ കുറവും അതി സമ്പന്നരുമായി മാറിയ ഖനന മാഫിയകൾ.(Ecomafia എന്നാെ Mafieco എന്നോ ഈ പ്രത്യേക വർഗ്ഗ ത്തിന് പേരു കൊടുക്കാം)

 

 മൈനർ മിനറലുകൾ(പാറ, ചെങ്കല്ല്, മണൽ etc) ഖനനം ചെയ്യാൻ 5 ലൈസൻസുകൾ വേണം.

 

1.    Mining & Geology Dept

2 .   SEIAAA/ DEIAA 

3.    Explosive Licence  

4.    Pollution control Board 

 5.   Panchayath

 

        ജല ശുദ്ധീകരണ പ്ലാന്റ് മുതൽ ഉപേക്ഷിക്കപ്പെട്ട ക്വാറി കൾ നിറക്കൽ വരെ 22 കാര്യങ്ങൾ തൃപ്തികരമായി നടപ്പിലാ ക്കണം ഖനന പ്രവർത്തനത്തിൽ.നിയമങ്ങളെ വകവെക്കാ തെയാണ് 1000 ത്തിൽ താഴെ എണ്ണം വരുന്ന മുതലാളിമാർ രംഗത്തുള്ളത്.അതിന് സാധാ പോലീസ് സ്റ്റേഷനിലെ HSO മുതലുള്ള പോലീസുകാർ കവചം തീർക്കുകയാണ്(കുപ്രസി ദ്ധ മുൻ DGPയുടെ കുടംബത്തിനായി പാല നഗരത്തിന് 20 km നുള്ളിൽ പ്രവർത്തിച്ചു വന്ന സ്ഥാപനം ഈ ബാന്ധവത്തിന്റെ മറ്റൊരു തെളിവാണ്) .

 

 ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കു നൽകിയ 2016ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം അട്ടിമറിച്ചു.

നിയമ ലംഘനങ്ങൾക്ക് ആക്കം കൂട്ടാൻ അവസരം ഒരുക്കി ,

5 വർഷത്തിനു ശേഷം ഇതെ വാഗ്ദാനം ആവർത്തിക്കാൻ ഒട്ടും മടിക്കുന്നില്ല !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment