ആലുവ- മൂന്നാർ പാത പുനർനിർമാണം : വികസനമല്ല ലക്ഷ്യം !
First Published : 2026-06-15, 11:03:48am -
1 മിനിറ്റ് വായന

ആലുവ -മൂന്നാർ രാജപാത പുതുക്കിപണിത് 4 വരിയാക്കി ഉപയോഗി ക്കാൻ ലക്ഷ്യം വെച്ച് വനം പരിസ്ഥിതി മന്ത്രി ഷിബു ബേബിജോൺ പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.ഈ പാതയുടെ ആകെ ദൂരം ഏകദേശം 64 കിലോമീറ്റർ ആയിരുന്നു എന്നതാണ് ഒരാകർഷണം.
മൂന്നാറിൽ ബ്രിട്ടീഷുകാർ തേയില ഉൾപ്പെടെയുള്ളവ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ പഴയ പാത വീണ്ടും കണ്ടെത്തി യാത്രായോഗ്യമാ ക്കാൻ തീരുമാനിച്ചതു വഴിയാണ് 1924 വരെ വഴി ഉപയോഗപ്പെട്ടത്. മുന്നാറിൽ നിന്ന് തേയില ഉൾപ്പെടെയുള്ളവ കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു പാതയുടെ ലക്ഷ്യം.1891ൽ തിരുവിതാംകൂർ രാജാവിന്റെ അനുമതിയോടെ രാജപാത ബ്രിട്ടീഷുകാർ കണ്ടെത്തി കാളവണ്ടികൾക്ക് പോകാൻ പറ്റുന്ന രീതിയിലാക്കി മാറ്റി.
ആലുവയിൽ നിന്ന് ആരംഭിച്ചകോതമംഗലം,തട്ടേക്കാട്,പൂയംകുട്ടി, മണലി,കരിന്തിരി,പെരുമ്പൻകുത്ത്,മാങ്കുളം വഴി മൂന്നാറിലെത്തു ന്നതായിരുന്നു ഈ പാത.
1931ൽ തുടങ്ങി 1936ൽ നേര്യമംഗലം പാലം പണി പൂർത്തിയായ തോടെ കോതമംഗലം - നേര്യമംഗലം - അടിമാലി വഴിയുള്ള പുതിയ മൂന്നാർ റോഡ് (NH 85)നിലവിൽ വന്നു.
1924ലുണ്ടായ അതിശക്തമായ മഹാപ്രളയമാണ് പാത അടയ്ക്കാൻ കാരണമായി.പ്രളയത്തിൽ റോഡും പ്രദേശങ്ങളും തകർന്ന് യാത്രാ യോഗ്യമല്ലാതായി.പ്രളയത്തിലും ഉരുൾപൊട്ടലിലും പെരിയാർ നദിയിൽ ജലനിരപ്പ് ഉയരുകയും പാതയിലുണ്ടായിരുന്ന മിക്ക പാലങ്ങളും റോഡിന്റെ വലിയൊരു ഭാഗവും ഒലിച്ചുപോകുകയും ചെയ്തു.
കാള വണ്ടി പോയിരുന്ന പാത 4 വരിയായി പുനസ്ഥാപിക്കാനുളള ശ്രമം കാട്ടിനുള്ളിലൂടെയുള്ള വിനോദ സഞ്ചാരത്തെ കൂടി ഉദ്ദേശിച്ചുള്ള താണ്. ഇടതൂർന്ന ഉൾകാട്ടിനുള്ളിലൂടെയുള്ള വിനോദ സഞ്ചാരം, സ്വസ്ഥമായി വിഹരിക്കുന്ന ആനകൾക്കും സകല വന്യജീവികൾക്കും ബുദ്ധിമുട്ടു ണ്ടാക്കും .
28 ഭാഗങ്ങളിലായി ആയിരക്കണക്കിന് ഏക്കർ ഭൂമി പൂയംകുട്ടി വന ഭാഗങ്ങളിൽ കൈയേറിയിട്ടുണ്ടെന്ന് രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ കണ്ടെത്തിയതാണ്.2002ൽ വി എസ് അച്യുതാനന്ദന്റെ ആവശ്യ പ്രകാരം നടന്ന അന്വേഷണത്തിൽ,വനഭൂമിക്ക് അനധികൃത പട്ടയങ്ങൾ നൽകപ്പെ ട്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
പഴയ രാജപാത ഇപ്പോൾ വെറുമൊരു ഉപേക്ഷിക്കപ്പെട്ട റോഡ് മാത്രമല്ല.കഴിഞ്ഞ നൂറു വർഷങ്ങൾകൊണ്ട്,കാട് അതിനെ തിരിച്ചു പിടിച്ചു കഴിഞ്ഞു.പണ്ടൊരു ഇടുങ്ങിയ വണ്ടിച്ചാലായിരുന്ന ആ വഴി ഇപ്പോൾ ജീവിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ ഭാഗമാണ്.
പൂയംകുട്ടി വനങ്ങൾ വെറും ശൂന്യമായ സ്ഥലമല്ല.നിത്യഹരിത വനങ്ങൾ,പെട്ടെന്ന് നാശം സംഭവിക്കാവുന്ന നദീവ്യവസ്ഥകളും അപൂർവ്വ സസ്യങ്ങളും ഉരഗങ്ങളും പക്ഷികളും മൃഗങ്ങളും ആനക ളുടെ പ്രധാന സഞ്ചാരപഥങ്ങളുമൊക്കെയുള്ള പശ്ചിമഘട്ടത്തിലെ ഏറ്റവും നിർണ്ണായക കാടുകളിൽ ഒന്നാണത്.ഈ വഴി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് കെ.എഫ്.ആർ.ഐ പഠനം നടത്തിയിരുന്നു. അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി.വഴി തുറന്നാൽ, ഏതാണ്ട് 400 ച.km വരുന്ന തുടർച്ചയായ വനപ്രദേശം രണ്ടായി മുറിഞ്ഞുപോകുമെന്നായിരുന്നു മുന്നറിയിപ്പ്.
പശ്ചിമഘട്ടത്തിലെ റോഡുകൾ എത്രമാത്രം വന്യജീവികളെ കൊല്ലുന്നു ണ്ടെന്ന് സാക്കോണും(SACON) മറ്റ് ഗവേഷകരും കാണിച്ചു തന്നിട്ടുണ്ട്. തവളകളും പാമ്പുകളും മറ്റ് ഉരഗങ്ങളുമാണ് ഇതിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത്.നിത്യഹരിത വനത്തിലൂടെയുള്ള ഒരു റോഡ് അവയുടെ സ്ഥിരമായ ഒരു മരണരേഖയായി മാറാം.
പ്രദേശം ആനകളുടെ സഞ്ചാരപഥങ്ങളും മനുഷ്യ-മൃഗ സംഘർഷം നടക്കുന്ന മേഖലകളുമാണ്.ആനത്താരകൾക്ക് തടസ്സം വരുമ്പോൾ ആനകൾ ഇല്ലാതാകുന്നില്ല. അവ കൂടുതൽ ആക്രമകാരികളാകും.
1924-ലെ വെള്ളപ്പൊക്കംപ്രദേശത്തിന്റെ അപകടസാധ്യത കാണിച്ചു തന്നതാണ്.ആ വെള്ളപ്പൊക്കം റോഡിന് കേടുപാടുകൾ വരുത്തുക മാത്രമല്ല ചെയ്തത്.അത് ആ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. കരിന്തിരി മല ഇടിഞ്ഞുവീണു. .
ദുർബലമായ ഭൂപ്രകൃതിയിലൂടെ വീണ്ടും റോഡ് നിർമ്മിക്കുക എന്നാൽ നിരന്തരമുള്ള ഉരുൾപൊട്ടലുകളെയും മണ്ണൊലിപ്പിനെയും വലിയ ചിലവുള്ള അറ്റകുറ്റപ്പണികളെയും ക്ഷണിച്ചുവരുത്തുക എന്നാണ് അർത്ഥം.
കൂടുതൽ മുൻകരുതലുകൾ അനിവാര്യമായിരിക്കുന്ന കാലത്ത്, ഉണ്ടായ ദുരന്തങ്ങളെ മറന്ന്,വന്യ മൃഗ സംഘർഷങ്ങളെ രൂക്ഷമാക്കുന്ന പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുന്നത് വികസനത്തെ സഹായിക്കില്ല,വിഷയങ്ങളെ രൂക്ഷമാക്കുകയാകും ചെയ്യുക.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

12.jpg)