വിനോദ സഞ്ചാരികൾ കേരളത്തെ മറക്കാൻ ഇഷ്ടപ്പെടുന്നുവൊ? ഭാഗം : 2


First Published : 2024-11-26, 11:36:54am - 1 മിനിറ്റ് വായന


കാലാവസ്ഥാ വ്യതിയാനത്താൽ വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടികൾ ഉണ്ടായ നാടുകളാണ് മാൽദ്വീപ്, പസഫിക് ദ്വീപ് രാജ്യങ്ങൾ ,ഗ്രീസ്, ബഹ്മാസ് തുടങ്ങിയവ.


ഹെയ്ത്തിയെ A paradise Lost എന്നാണ് ഇന്ന് ആളുകൾ വിശേഷിപ്പിയ്ക്കുന്നത്.2018 മുതൽ അവരുടെ തിരിച്ചടികൾ ആരംഭിച്ചു.13 ലക്ഷം സഞ്ചാരികൾ എത്തിയിരുന്ന നാട്ടിൽ ഒരു വർഷം കഴിഞ്ഞപ്പോൾ വന്നു പോയവർ 9.3 ലക്ഷത്തി ലെത്തി.തുടർച്ചയായ കൊടുങ്കാറ്റുകളും മണ്ണിടിച്ചിലും മറ്റും രാജ്യത്തെ കൂടുതൽ ബുദ്ധിമുട്ടിച്ചു.കാലാവസ്ഥ ദുരന്തങ്ങൾ രാഷ്ട്രീയ അസ്ഥിരതയെ ശക്തമാക്കി. 


ഗ്രീസിൻ്റെ വരുമാനത്തിൽ 15% വിനോദ സഞ്ചാരികൾ പങ്കു വഹിയ്ക്കുന്നു.അവിടെ അനുഭവപ്പെട്ട വർധിച്ച ചൂട് സഞ്ചാര ത്തെ പ്രതികൂലമാക്കി.ഇറ്റലിയുടെ ചൂട് സഞ്ചാരികളെ  ബാധിച്ചു.


90% വരുമാനവും കരിബിയക്കാർക്ക് നൽകുന്ന വിനോദ സഞ്ചാരം,പ്രതിസന്ധിയിൽ അകപ്പെട്ടതും കാലാവസ്ഥ മാറ്റം വരുത്തി വെച്ചതാണ്.


ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം 14. അഭ്യന്തര യാത്രികരുടെ എണ്ണം കുറഞ്ഞു എന്ന് 2023 ലെ കണക്കുകൾ പറയുന്നു.വിദേശ സഞ്ചാരികളുടെ വളർച്ചയിൽ കേരളത്തി ൻ്റെ സ്ഥിതി സുഖകരമല്ല.2018 മുതൽ വിഷയങ്ങൾ രൂക്ഷ മായി.


ലോക വിനോദ സഞ്ചാരികളിൽ 1.64% മാത്രം ആളുകളാണ് ഇന്ത്യയിലെത്തുന്നത്.കഴിഞ്ഞ വർഷം രാജ്യത്ത് 15.27 ലക്ഷം വിദേശികൾ വന്നു.2018 മുതൽ അവരുടെ എണ്ണത്തിൽ വേണ്ടത്ര വളർച്ച ഉണ്ടായില്ല.2020 മുതൽ കുറഞ്ഞു നിന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു.എന്നാൽ കേരളത്തിൽ വർധനയുടെ വേഗത കുറവാണ്.


ടൂറിസം രംഗത്ത് സംഭവിയ്ക്കുന്ന തിരിച്ചടികൾ പരിഹരിക്കാ ൻ മിക്ക രാജ്യങ്ങളും ആരോഗ്യകരമായ തീരുമാനങ്ങൾ എടുത്തു തുടങ്ങിയിട്ടുണ്ട്.


കോസ്റ്റോറിക്കാ സുസ്ഥിര വികസന സഞ്ചാരത്തിന് നല്ല പരിഗണന കൊടുത്തു.യൂറോപ്യൻ യൂണിയനും വ്യത്യസ്ഥമല്ല.

ആസ്ട്രേലിയ കുറഞ്ഞ പരിസ്ഥിതി ആഘാത സഞ്ചാരത്തെ പരമാവധി പരിഗണിച്ചു തുടങ്ങി.
 
സൗത്ത് ആഫ്രിക്കയാകട്ടെ Ethical Tourism ത്തെ പറ്റിയാണ് സംസാരിച്ചത്.Fair-Trade Tourism Certification പ്രധാന പരിപാടിയാണ്.


ഭൂട്ടാൻ High Value,Low Volume ടൂറിസമാണ് നടപ്പിലാക്കുക. ടൂറിസ്റ്റ്കൾ ദൈനംദിനം പണം നൽകിയാകണം രാജ്യത്ത് ഉണ്ടാകേണ്ടത്.യാത്രികരുടെ എണ്ണം നിയന്ത്രിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കലാണ് പദ്ധതി .


ഓരോ പ്രദേശത്തും എത്രപേർക്ക് വന്നു പോകാം,എത്ര നിർ മാണങ്ങൾ ഏതു തരത്തിൽ,അനുവദിയ്ക്കണം.എത്ര വാഹനങ്ങൾ ആകാം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തീരു മാനം എടുക്കുകയാണ് സുസ്ഥിര ടൂറിസം വികസനത്തിനായി പൊതുവെ ചെയ്തു പോകുന്നത്.ഇതിനെ Carrying Capacity യെ പരിഗണിച്ചുള്ളത് എന്ന്  സൂചിപ്പിയ്ക്കുന്നു.


കേരളത്തിലെയ്ക്ക് ടൂറിസ്റ്റ് ശ്രദ്ധ കിട്ടുന്നത് ഉഷ്ണമേഖല മഴ ക്കാടുകളുടെ സാന്നിധ്യവും നീണ്ട തീരങ്ങളും വയലേലകളും വഴിയാണ്.കടൽ ക്ഷോഭവും തീരങ്ങളിലെ അതിരു കടന്ന നിർമാണവും നദികളുടെ വീതി കുറച്ചതും വനനശീകരണവും നിർമാണവും ഖനനവും മാലിന്യപ്രശ്നവും ഒക്കെ ദുരന്തങ്ങ ളുടെ വ്യാപ്തി വർധിപ്പിയ്ക്കുന്നു. 


പ്രകൃതിയുടെ പൊതുഘടനയെ മാറ്റിമറിച്ചുള്ള നിർമാണങ്ങൾ ക്കും മറ്റും ഒഴിവു നൽകാൻ സർക്കാർ തയ്യാറല്ല എന്നിരിക്കെ, കൂടുതൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുകയാണ് നാട്ടിലെ ഉത്തരവാദിത്തപ്പെട്ടവർ !


Rebuild Kerala Initative പഠനം , ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ, വെള്ളപൊക്കവും കടലാക്രമണവും കൂടി ഒരു കോടി മലയാ ളികളെ,150 താലൂക്കുകളിലായി ,ബുദ്ധിമുട്ടിയ്ക്കാൻ സാധ്യത യുണ്ട് എന്നു പറയുന്നു.അതിൽപെട്ട ദുരന്തങ്ങളാണ് മുണ്ടക്കൈ മുതൽ ചൂരൽ മലയിലും പുത്തുമലയിലും പെട്ടി മുടിയിലും മുൻകാലങ്ങളിൽ ചെമ്പ്രയിലും അമ്പൂരിയിലും സംഭവിച്ചത്. ഇത്തരം ദുരന്തങ്ങൾ വിനോദ സഞ്ചാരത്തിന് തിരിച്ചടിയാകും എന്ന് അംഗികരിക്കാൻ സർക്കാർ വക്താക്കൾ ഇന്നും തയ്യാറല്ല.


പഞ്ച നക്ഷത്ര ഹോട്ടലുകൾ, Sea -വിമാനം,സിൽവർലൈൻ പാത,വൻകിട തുറമുഖങ്ങൾ മുതൽ കാസിനോകളും പബ്ബുകളും ടൂറിസ്റ്റുകളെ ആകർഷിക്കുമെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് വെർജിൻ ദ്വീപ് മുതൽ കരിബിയൻ രാജ്യങ്ങ ളുടെ അനുഭവങ്ങൾ.


ലോകത്ത് ടൂറിസം സാധ്യതകൾ ഏറെയുള്ള കേരളത്തെ സ്വർണ്ണമുട്ടയിടുന്ന താറാവിൻ്റെ അനുഭവത്തിലെയ്ക്ക് എത്തിക്കുവാൻ ശ്രമിക്കുന്നർക്കുള്ള താക്കീതായി"Forddose No List 2025" മാറേണ്ടതുണ്ട്.

ഭാഗം : 1

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment