വരൾച്ചയും Climate Shift Index അളവ് കോലും
First Published : 2026-03-23, 10:38:05am -
1 മിനിറ്റ് വായന

ഇന്ത്യയുടെ പല ഭാഗങ്ങളിലും അസാധാരണമായി ചൂടുള്ള വേനൽക്കാലം മുൻപും ഉണ്ടായിട്ടുണ്ട്.എന്നാൽ 2026 ൽ എത്തുമ്പോൾ വിഷയം കൂടുതൽ രൂക്ഷമാകുകയാണ്.മിക്ക രാജ്യങ്ങളും അതെ അവസ്ഥയിലായിക്കഴിഞ്ഞു.
കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ ലോകത്തി ന്റെ പ്രധാന ഭാഗങ്ങളിൽ ചൂട് വർദ്ധനവ് കൂടുതലായി അനുഭവപ്പെടുന്നുണ്ടെന്ന് ആഗോള പഠനം കണ്ടെത്തി. മാർച്ച് 18 ന് ക്ലൈമറ്റ് സെൻട്രൽ പ്രസിദ്ധീകരിച്ച പുതിയ ആഗോള വിശകലനം,കഴിഞ്ഞ മൂന്ന് മാസമായി വ്യാപകമായ കാലാവസ്ഥാ പ്രേരിത താപ ആഘാതങ്ങൾ കണ്ടെത്തി.2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലോകമെമ്പാടുമു ള്ള ഓരോ 6 പേരിൽ ഒരാൾക്ക് വീതം കൂടുതൽ ശക്തമായ കാലാവസ്ഥാ വ്യതിയാന സ്വാധീനം അനുഭവപ്പെട്ടതായി നിരീക്ഷിച്ചു.
ഫോസിൽ ഇന്ധനങ്ങൾ തുടർച്ചയായി കത്തിക്കുന്നത് വർദ്ധിച്ചുവരുന്ന ചൂട് പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണമായി തിരിച്ചറിഞ്ഞിട്ടുണ്ട്.“കാലാവസ്ഥാ വ്യതിയാന സൂചിക(Climate Shift Index,CSI)ഉപയോഗിച്ച് - ദൈനംദിന താപനിലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം കണക്കാക്കുന്ന സംവിധാനം - മനുഷ്യർ മൂലമുണ്ടാകുന്ന താപനം മൂന്ന് മാസ കാലയളവിൽ ലോകമെമ്പാടുമുള്ള താപനില എത്രത്തോളം വർദ്ധിപ്പിച്ചുവെന്ന് ഗവേഷകർ വിലയിരുത്തി.നിരവധി ഇന്ത്യൻ നഗരങ്ങളെ ഇത് സാരമായി ബാധിച്ചതായി കണ്ടെത്തി.
ഇന്ത്യൻ നഗരങ്ങൾ ദുരിതമനുഭവിച്ചു കഴിഞ്ഞ 3 മാസമായി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂട് ഇന്ത്യയ്ക്ക് പൊതുവേ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് അനുഭവപ്പെട്ടതെന്ന് Heat and Beyond Impact എന്ന റിപ്പോർട്ട് കണ്ടെത്തി.
Climate Shift Index(CSI)ഓരോ ദിവസവും ചൂടിലുള്ള വ്യത്യാസം രേഖപ്പെടുത്താൻ സഹായിക്കും.-5 മുതൽ 5 വരെ ആണ് സൂചകം.+1 മുതൽ +5 വരെയാണ് വർധന രേഖപ്പെടു ത്തുക.+2 എന്നാൽ ചൂടിൻ്റെ വർദ്ധനവിൽ ഇരട്ടി മാറ്റം ഉണ്ടായി എന്നാണ്. +5 സൂചിപ്പിക്കുന്നത് 5 ഇരട്ടിയും .
കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലെവൽ 2 പദവിയുള്ള 6 ദിവസങ്ങൾ ഇന്ത്യയിലുണ്ടായി.നിരവധി ഇന്ത്യൻ നഗരങ്ങൾ ക്ക് കടുത്ത ചൂട് കാര്യമായി അനുഭവപ്പെട്ടു.
ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും അധികം ചൂടുള്ള ദിവസങ്ങൾ ഉണ്ടായത്.CSI +2 ശ്രീനഗറിൽ 60 ദിവസങ്ങളിൽ കണ്ടു.താനെ,നവി മൂംബെ നഗരങ്ങളിൽ 18,17 ദിവസങ്ങളി ലായിരുന്നു +2 CSI .തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നിവിട ങ്ങളിൽ 11 മുതൽ 16 ദിവസങ്ങൾ വരെ ചൂട് വർധന ഇരട്ടി കാണിച്ചു.
124 രാജ്യങ്ങളിലെ 250 കോടി ജനങ്ങൾക്ക് 30 ദിവസം ഡിസംബർ 2025- ഫെബ്രുവരി 2026 ഇടയിൽ ചൂട് അധികമായി.
47 രാജ്യങ്ങളിലെ 30 ദിവസത്തിലധികം അനുഭവപ്പെട്ട ചൂട് വർധന 22.5 കോടി ആളുകളെ ബാധിച്ചു.ഇതിൽ 81% ആളുകളും ആഫ്രിക്കക്കാരാണ്.
കൽക്കരി,എണ്ണ,മീഥെയ്ൻ വാതകം എന്നിവ അന്തരീക്ഷ ഊഷ്മാവ് കൂടാൻ കാരണമാണ്.അതിൻ്റെ നിയന്ത്രണങ്ങൾ ആവർത്തിച്ച് പാളുകയാണ്.
ആസ്ട്രേലിയയിൽ 5 ഇരട്ടി ദിനങ്ങളിൽ ചൂട് കൂടുതൽ രേഖപ്പെടുത്തി.ആർട്ടിക്,ഗ്രീൻലാൻഡ് മേഖലയിലും പ്രശ്നങ്ങൾ രൂക്ഷമാണ്.അർജൻ്റീനയിൽ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലെത്തി.ചിലിയും അമേരിക്കയും ഒക്കെ ദുരിതത്തിലായി.
വരൾച്ച അതിരൂക്ഷമായ രാജ്യങ്ങളിൽ കെനിയ മുന്നിലാണ്. 20 ലക്ഷം ആളുകളെ അത് ബാധിച്ചു.സൊമാലിയ,എത്യോപ്യ എന്നിവിടങ്ങളിൽ മഴക്കുറവ് പ്രതിസന്ധിയിലാണ്.
വരൾച്ച കൃഷിയെയും മൃഗങ്ങളെയും മനുഷ്യരെയും പ്രതികൂലമാക്കുമ്പോൾ അതുണ്ടാക്കുന്ന ആരോഗ്യ- സാമ്പത്തിക നഷ്ടം വളരെ കൂടുതലാണ്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

3.jpg)
7.jpg)
1.jpg)
3.jpg)
2.jpg)