ഇന്ത്യ - നേപ്പാൾ അതിർത്തിയിലും ഡൽഹിയിലും ലക്‌നൗവിലും ഭൂകമ്പം




ഡൽഹി: ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ഉത്തരേന്ത്യയില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയതോടെയാണ് ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനം രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് വടക്ക് ദിശയില്‍ 288 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം


ഇന്ത്യന്‍ സമയം ഏഴ് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം. നേപ്പാളില്‍ നിന്ന് 65 കിഴക്ക് മാറി ദാദല്‍ ദുറയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 14 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യം 5.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് 5.3 തീവ്രത രേഖപ്പെടുത്തുകയായിരുന്നു. 


എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment