ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ ഇനി പരിസ്ഥിതി സൗഹൃദ റൂട്ടുകളും കാണിക്കും




ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷന്‍ ഇനി പരിസ്ഥിതി സൗഹൃദ റൂട്ടുകളും ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തും. അന്തരീക്ഷ മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, കയറ്റങ്ങള്‍ കുറവുള്ള റൂട്ടുകള്‍ കൂടുതലായി സജസ്റ്റ് ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ യുഎസില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ സൗകര്യം ലഭ്യമായി തുടങ്ങും.


യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ റൂട്ടും ഇക്കോ ഫ്രണ്ട്‌ലി റൂട്ടും തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഗൂഗിള്‍ മാപ്പില്‍ ഉണ്ടായിരിക്കും. യുഎസ് സര്‍ക്കാരിന്റെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നിലവില്‍ ഗൂഗിള്‍ മാപ്പ് യുഎസില്‍ പുതിയ സൗകര്യം ഉള്‍പ്പെടുത്തുക.


വ്യത്യസ്തങ്ങളായ വാഹനങ്ങള്‍, റോഡുകള്‍ എന്നിവയെല്ലാം പരീക്ഷണത്തിന്റെ ഭാഗമാകും. അതോടൊപ്പം, കാലാവസ്ഥാ കേന്ദ്രീകൃതമായ മാറ്റങ്ങളും ഗൂഗിള്‍ മാപ്പില്‍ കൂടുതലായി ഉള്‍പ്പെടുത്തും. ജൂണ്‍ മുതല്‍ ഡ്രൈവര്‍മാര്‍ക്ക് ലോ എമിഷന്‍ സോണുകളെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ മാപ്പ് നല്‍കും. ഇത്തരം ഏരിയകളില്‍ ചില വാഹനങ്ങള്‍ക്ക് ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍,യുകെ അടക്കമുള്ള രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment