അറബ് മേഖലയിലെ ആദ്യ പരിസ്ഥിതി നാനോമെട്രിക് ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു




ആദ്യ പരിസ്ഥിതി നാനോ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങി ദുബായ്. ഖസഖിസ്ഥാനിലെ ബെയ്കോനൂര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 20ന് രാവിലെ 10.07ന് ഡിഎം സാറ്റ്-1 ഉപഗ്രഹവും വഹിച്ചുള്ള റോക്കറ്റ് കുതിക്കും. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും (എംബിആര്‍എസ് സി)ദുബായ് മുനിസിപ്പാലിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനുമുള്ള പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിക്ഷേപണം. ഡിഎംസാറ്റ്-1 അന്തരീക്ഷം പരിശോധിച്ച്‌ മാലിന്യത്തോത്, ഗ്രീന്‍ഹൗസ് വാതകങ്ങളുടെ സാന്നിധ്യം എന്നിവ നിര്‍ണയിക്കും. നഗര മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനും പരിസ്ഥിതി പ്രവചനത്തിനുമുള്‍പ്പെടെ നിരവധി മേഖലകളില്‍ ഉപഗ്രഹം നല്‍കുന്ന ഡാറ്റ ഉപയോഗിക്കും.


പ്രാദേശിക, രാജ്യാന്തര ഗവേഷക സംഘങ്ങളുമായി യോജിച്ചാണ് പഠനങ്ങള്‍ നടത്തുന്നത്. ടൊറന്റോ സര്‍വകലാശാലയിലെ സ്പേസ് ഫ്ലൈറ്റ് ലാബുമായി ചേര്‍ന്നാണ് എംബിആര്‍എസ് സി ഉപഗ്രഹം നിര്‍മിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment