ലോകത്തെ ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍




ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൂട് അനുഭവപ്പെട്ടതിന്റെ കണക്കാണിത്. എല്‍ ഡൊറാഡൊ എന്ന കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റാണ് ഈ കണക്ക് പുറത്തുവിട്ടത്.


രാജസ്ഥാനിലെ ചുരുവിലാണ് ചൊവ്വാഴ്ച റെക്കോഡ് ചൂട് അനുഭവപ്പെട്ടത്. ജയ്പൂരില്‍ നിന്നും 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യല്‍ ആണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. ഗേറ്റ് വേ ഓഫ് താര്‍ എന്നാണ് ചുരു അറിയപ്പെടുന്നത്.


പാക്കിസ്ഥാനിലെ ജാക്കോബാബാദിലും ഇതേ ചൂടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാനിലെ ബിക്കാനീര്‍, ഗംഗാനഗര്‍, പിലാനി എന്നീ നഗരങ്ങളിലും ചൊവ്വാഴ്ച റെക്കോഡ് താപനില രേഖപ്പെടുത്തി


ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലും 48 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment