മഹാരാഷ്ട്രയിൽ കനത്ത മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ട് 


First Published : 2019-08-03, 02:32:08pm - 1 മിനിറ്റ് വായന


മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളിത്തിനടിയിലായി. സംസ്ഥാനത്തിന്റെ ചിലയിടത്ത് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ജോഗേശ്വരിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.


റായിഗഡ് ,താനെ,മലാട് എന്നിവടങ്ങളിൽ കനത്ത മഴ തുടരുകയാണ്. താനെയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment