വംശനാശ ഭീഷണി മനുഷ്യനിലേക്ക് എത്താൻ ഇനി എത്ര നാൾ? 




ഭൂമിയിലുള്ള 10 ലക്ഷം തരം ജീവി വർഗ്ഗങ്ങൾ വംശ നാശ ഭീഷണിയിൽ ആണ് എന്ന വാർത്ത യോഗ്യതയില്ലാത്ത ജീവികളുടെ തിരിച്ചടി എന്ന തരത്തിൽ  കാണുവാൻ കഴിയില്ല. (Survival of the fittest) അതിനു കാരണം പ്രകൃതിയോടുള്ള മനുഷ്യരുടെ വെല്ലുവിളി മാത്രമാണ്. കരയുടെയും കടലിന്റെയും തെറ്റായ ഉപയോഗം, കാലാവസ്ഥാ വ്യതിയാനം,  ജീവി വർഗ്ഗത്തിനു മുകളിൽ നടത്തുന്ന കൈയ്യേറ്റങ്ങൾ,  മലിനീകരണം മുതലായവയാണ് പല ജീവി വർഗ്ഗത്തിനും ഭീഷണിയായി തീരുന്നത് . ഹരിത വാതകത്തിന്റെ അളവിൽ 1980 നു ശേഷം ഇരട്ടി വർദ്ധന ഉണ്ടായി. അതു വഴി O.7 ഡിഗ്രി അന്തരീക്ഷ ചൂട് കൂടിയിട്ടുണ്ട്.


പ്രകൃതിയുടെ സംതുലനത്തെ വെല്ലുവിളിക്കുന്നതിലൂടെ മണ്ണിന്റെ ഘടനയിലു ണ്ടാകുന്ന  മാറ്റം, നദികളിലുണ്ടാകുന്ന വർദ്ധിച്ച ഉപ്പു രസം, കടലിലെത്തുന്ന കോടിക്കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മുതലായവ മനുഷ്യ വർഗ്ഗത്തിനും കൂടി  പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാക്കുന്നു. കൃഷി ഭൂമിയുടെ 23%ത്തിന്റെയും കാര്യ ക്ഷമതയിൽ കുറവുണ്ടായി. വർഷാ വർഷം 40 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപ്പാദനം, തേനീച്ച തുടങ്ങിയ പരാഗണ സഹായ ജീവികളുടെ നാശത്തിനാൽ തിരിച്ചടി നേരിടുന്നു.10 മുതൽ 30 കോടി ജനങ്ങൾ വരൾച്ച,വെള്ളപ്പൊക്കം, കൊടും കാറ്റ് മുതലായ വിഷയത്താൽ ബുദ്ധിമുട്ടിലാണ്.


1992 മുതൽ നഗരവൽക്കരണത്തിൽ 100 % വർദ്ധനവു കാണാം. ഒരു ഡിഗ്രി അന്തരീക്ഷ ഊഷ്മാവ് കൂടിയ സാഹചര്യങ്ങൾ 75% ജൈവ വ്യവസ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടായി. 40 % കടലിന്റെയും (മനുഷ്യ ഇടപെടനിലാൽ ) സ്വാഭാവികത നഷ്ടപ്പെട്ടു. 55% കടലിലും വ്യവസായ അടിസ്ഥാനത്തിൽ മത്സുബന്ധനം നടക്കുന്നു. 2015 ൽ 33% മത്സ്യ സമ്പത്തിനും ക്ഷത മുണ്ടാകുന്ന തരത്തിൽ മീൻ പിടുത്തം നടത്തിയത്, പിൽക്കാലത്ത് മത്സ്യ തൊഴിലാളികളുടെ വരുമാനം കുറയുവാൻ ഇടയുണ്ടാക്കി. 


കാർഷിക രംഗത്തെ വളർച്ചയുടെ 50 % വും നേടിയത് വനം നശിപ്പിച്ചായിരുന്നു. 1700 മുതലുള്ള 300 വർഷത്തിനിടയിൽ 85% തണ്ണീർ തടങ്ങൾ നഷ്ടപ്പെട്ടു. 15% ജീവി വർഗ്ഗങ്ങളും തിരിച്ചടി നേരിടുന്നു.40% ഉഭയ ജീവികൾ, 33% പ്രസവിക്കുന്ന കടൽ ജീവികൾ, 10% കീടങ്ങൾ എന്നിവ വംശ നാശ ഭീഷണിയിലാണ്.


മനുഷ്യ വർഗ്ഗത്തിന്റെ  തെറ്റായ സമീപനത്തിലൂടെ  പ്രകൃതിയിൽ ഉണ്ടാകുന്ന തിരിച്ചടികൾ പ്രതിദിനം വർദ്ധിക്കുന്ന സാഹചര്യത്തെ തിരുത്തുവാൻ വൈകുന്നതിലൂടെ, മനുഷ്യവർഗ്ഗം തന്നെ അപകടത്തിന്റെ പടിവാതുക്കൽ എത്തുന്ന കാലം ഒട്ടും അകലെയല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment