13 ജില്ലകളിലും അധിക വേനൽ മഴ !

കേരളത്തിൽ വേനൽ മഴ ശക്തമാകുമ്പോഴും മഴ മാറി നിന്നാൽ വർധിച്ച ഉഷ്ണവും ചൂടും സാധാരണ മനുഷ്യ ജീവനുകളെ പ്രതികൂലമായി ബാധിക്കുന്നു.
മൃഗങ്ങളിലും സസ്യങ്ങളിലും അതുണ്ടാക്കുന്ന ആഘാതത്തെ പറ്റിയുള്ള പഠനങ്ങൾ കാര്യമായി കേരളത്തിൽ നടക്കുന്നില്ല. UV പ്രകാശത്തിൻ്റെ തീവ്രത വർധിച്ചു.അത് 11 പോയിൻ്റ് വരെ എത്തിയ പ്രദേശങ്ങൾ പല ജില്ലകളിലും ഉണ്ടായി.ഏറ്റവു അധികം വേനൽ മഴ കിട്ടുന്ന പത്തനംതിട്ടയിൽ(കോന്നി)UV സൂചിക 10 കാണിച്ച ദിവസങ്ങൾ ഉണ്ട്.കൊല്ലത്തും സ്ഥിതി വ്യത്യസ്ഥമല്ല.
ഫെബ്രുവരി-മാസങ്ങളിൽ രാജ്യത്ത് ഏറ്റവും അധിക ചൂട് അനുഭവപ്പെട്ട പ്രദേശങ്ങളായി കണ്ണൂരും കോട്ടയവും പുനലൂരും പാലക്കാടും സ്ഥാനം പിടിച്ചു.ഇത്തരം പ്രതിഭാസ ങ്ങൾ വർധിക്കാനുള്ള സാധ്യതയെ പറ്റിയാണ് പുതിയ റിപ്പോർട്ടുകളും പറയുന്നത്.
കഴിഞ്ഞ മൺസൂൺ മാസത്തിലും 2018 മുതൽ പ്രകടമായ ജൂൺ,ജൂലൈ മാസങ്ങളിൽ(660-685 mm)മഴ കുറഞ്ഞു നിൽ ക്കുകയും ആഗസ്റ്റ് മാസം പെരുമഴകൾ ഉണ്ടാകുകയും ചെയ്തു.ചൂരൽമഴ ദുരന്തം ജൂലൈ അവസാന ദിവസം ഉണ്ടായതും അതിതീവ്ര മഴയുടെ ശക്തികൊണ്ടാണ് .
വർധിച്ച ചൂട് കൂടിയ ബാഷ്പീകരണത്തിന് വേദി ഒരുക്കും. സ്വാഭാവികമായി വലിയ മേഘങ്ങൾ രൂപപ്പെടും.അത് കൂമ്പാര മേഘങ്ങളായിപ്രശ്നങ്ങൾ സൃഷ്ടിക്കും.ഇവക്കെല്ലാം.ആധാര മാകുക,മൺസൂൺ കാറ്റിലെ വ്യതിയാനങ്ങളാണ്.
ഈ വർഷം മൺസൂണിൽ എൽനിനോ പ്രതിഭാസം പ്രകടമാ കില്ല എന്ന് സാർവ്വദേശീയ റിപ്പോർട്ടുകൾ പറയുന്നു.2023 ലെ എൽനിനോ 6% മഴയെ കുറച്ചു.2024 ൽ ദേശീയമായി എൽ നിനോ ഇല്ലാതിരുന്നതിനാൽ മഴ 8% വർധിച്ചു.എൽനിനോ വഴി 0.5 മുതൽ1%വരെ മധ്യ പെസഫിക് സമുദ്രത്തിൽ ചൂട് വർധി ക്കും.അത് രാജ്യത്ത് വളർച്ച വർധിപ്പിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഏപ്രിൽ മുതൽ ജൂൺ വരെ 45 ഡിഗ്രി യിലധികം ചൂടുള്ള 4 മുതൽ 7 ദിവസങ്ങൾ ഉണ്ടാകും.(ഉഷ്ണ തരംഗം/Heat wave ).സാധാരണ ദൈനംദിന ചൂടിനേക്കാൾ 5 ഡിഗ്രി കൂടിയാലും പ്രദേശം ഉഷ്ണ തരംഗത്തിൻ്റെ പിടിയിലാ യി എന്ന് കരുതണം.ഇത്തരം ദിവസങ്ങൾ രാജ്യത്ത് വർധിക്കു മ്പോൾ പ്രതിവർഷം ഏറ്റവുമധികം അസ്വാഭാവിക കാലാവ സ്ഥാ എത്തിയിട്ടുള്ള സംസ്ഥാനങ്ങളിൽ കേരളവും ഉണ്ട്.
വരുന്ന ഏപ്രിൽ -മെയ് - ജൂൺ മാസങ്ങളിൽ വടക്കേ ഇന്ത്യ, കിഴക്കൻ മുനമ്പ്,മധ്യ ഇന്ത്യ,വടക്കു പടിഞ്ഞാറ് മേഖലകളിൽ ചൂട് കടുക്കും.ഏപ്രിലിൽ കേരളത്തിലും തമിഴ്നാട്ടിലും കിഴക്കും മധ്യദേശത്തും പ്രശ്നം രൂക്ഷമാണ്.
സംസ്ഥാനത്ത് മാർച്ച് 1 മുതൽ ഏപ്രിൽ 2 വരെ അധിക വേനൽ മഴ ലഭിച്ചു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.ജനുവരി,ഫെബ്രുവരി,മാർച്ചിലെ ആദ്യ ആഴ്ചക ളിൽ മഴ ശരാശരിയിലും കുറവായിരുന്നു.ഇപ്പോഴാകട്ടെ 32 ദിവസങ്ങൾക്കുള്ളിൽ 38.1 mm മഴ കിട്ടേണ്ട സ്ഥാനത്ത് 72.2 mm മഴ കിട്ടി. ഇരട്ടിയോളം മഴ വന്നു.
കാസർഗോഡ് മാത്രമാണ് മഴ കുറഞ്ഞത്,16.8 mm കിട്ടേണ്ട ഇടത്ത് 6.1 mm മാത്രം എത്തി(64% കുറവ്).കണ്ണൂരിൽ 3 ഇരട്ടി (298%)മഴ ലഭിച്ചു.കോഴിക്കോട് 21.5 mm കിട്ടേണ്ടിയിരുന്നു, 62.6 mm കിട്ടി.
ഏറ്റവും കൂടുതൽ വേനൽ മഴ കിട്ടുന്ന ജില്ലയാണ് പത്തനം തിട്ട.അവിടെ മോശമല്ലാത്ത മഴ വർധന കാണിക്കുന്നു. ഏറ്റവും കുറവ് വേനൽ മഴ ലഭിക്കുന്നത്.തൃശൂർ മുതലുള്ള വടക്കൻ ജില്ലകളിലാണ് .
കാലാവസ്ഥ വലുതായി മാറിയ വയനാട്,ഇടുക്കി ജില്ലകളെ പ്രത്യേകം പരിശോധിക്കണം.മാർച്ച് മധ്യം വരെ വയനാട്ടിൽ 98% മഴക്കുറവ് ഉണ്ടായിരുന്നു.വയനാടിൻ്റെ ഏപ്രിൽ 2 വരെ ഉള്ള കണക്കു പരിശോധിച്ചാൽ 23.9 mm ൻ്റെ സ്ഥാനത്ത് 67.8 mm മഴ വന്നു.ഇപ്പോൾ ഇടുക്കിയിൽ 20% കൂടുതലായി മഴ, (കിട്ടിയത് 67.5 mm കിട്ടേണ്ടിയിരുന്നത് 56.4 mm).തിരുവനന്ത പുരം ജില്ലയിൽ 180% അധികമായിരുന്നു മഴ(112.8 mm പെയ്തു, പെയ്യേണ്ടിയിരുന്നത് 40.4mm ).
ചുരുക്കത്തിൽ സംസ്ഥാനത്ത് മാർച്ച് മാസം 89% കൂടുത മഴ കിട്ടിയിട്ടും വർധിച്ച ചൂടും അതിൻ്റെ ഭാഗമായ സൂര്യാഘാത വും കുറയകയല്ല കൂടുകയാണ്.
കാലാവസ്ഥയിലെ വിവരണാതീതമായ മാറ്റങ്ങൾ മനുഷ്യരെ യും ജീവജാലങ്ങളെയും കൃഷിയെയും പ്രതികുലമാക്കുന്നു. പുതിയ രോഗങ്ങൾ ഉണ്ടാകുന്നതും മഞ്ഞപ്പിത്തം,പനി, ചിക്കൻപോക്സ് എന്നിവയുടെ സ്വഭാവത്തിലെ മാറ്റവും ഗൗര വതരമാണ്.ഇവയെ എല്ലാം പ്രതിരോധിക്കാൻ ആവശ്യമായ കർമ്മപദ്ധതിൾ നാട്ടിൽ നടപ്പാക്കപ്പെട്ടുന്നില്ല .അവ വരുത്തി വെയ്ക്കുന്ന സാമ്പത്തിക ബാധ്യത എത്ര എന്ന് പറയാൻ നമ്മുടെ സർക്കാർ വകുപ്പുകൾ മടിച്ചു നിൽക്കുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment