അറബിക്കടലിനു ഭീഷണിയായി ദേശീയ സർക്കാരിൻ്റെ മണൽ വാരൽ !




പസഫിക് മുതൽ ആർട്ടിക് പ്രദേശം വരെയുള്ള സമുദ്രങ്ങളിൽ വർധിച്ച ചൂടും കടൽ കയറ്റവും അമ്ലീകരണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ തന്നെയാണ് നീല സാമ്പത്തിക മേഖലയെ / Blue Economy / പറ്റിയുള്ള ചർച്ചകൾ ഇന്ത്യയിലും സജീവമാകുന്നത്.


കടലിലെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ ലോക രാജ്യങ്ങൾക്ക് വീഴ്ച സംഭവിച്ചു.അതിനു പരിഹാരം എന്നതരത്തിൽ 100 കോർപ്പ റേറ്റുകൾക്ക് കടൽ കാര്യക്ഷമമായി അരിച്ചെടുക്കാൻ ലോക ബാങ്ക് - ഐക്യ രാഷ്ട്രസഭ - വിവിധ രാജ്യങ്ങളിലെ സർക്കാർ തീരുമാനിക്കുന്നു.  അതുവഴി വലിയ തോതിൽ സാമ്പത്തിക വളർച്ച നേടും എന്നാണ് ഐക്യരാഷ്ട്രസഭയും പറയുന്നത്.നിലവിലെ കടൽ തീരങ്ങളുടെ 200 നോട്ടിൽ മൈൽ വരെയുള്ള ദേശീയ സർക്കാരുകളുടെ നിയന്ത്രണങ്ങ ളിൽ ഇളവു വരുത്തി,വൻകിട കമ്പനികളുടെ യന്ത്രങ്ങൾ വഴി  കടലിനെ ഇളക്കിമറിച്ച്,മണൽ വാരൽ മുതൽ ഖനനവും നടത്തട്ടെ എന്നതാണ് നീല സാമ്പത്തിക ലോകം ആഹ്വാനം ചെയ്യുന്നത്.


Amrit Kaal Vision 2047എന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നീല സാമ്പത്തിക ലോകത്തെ പറ്റി വലിയ കണക്കുകളാണ് കേന്ദ്ര സർക്കാർ നിരത്തുന്നത്.7500 km നീളമുള്ള ഇന്ത്യയുടെ തീരങ്ങൾ ദേശീയ വരുമാനത്തിൻ്റെ 4% പങ്കു വഹിക്കുന്നു.95% കച്ചവട യാത്രയും കടൽ വഴിയാണ്.9 സംസ്ഥാനങ്ങൾ,4 കേന്ദ്രഭരണ പ്രദേശ ങ്ങളും കടൽ തീരത്താണ്.

സുസ്ഥിര വികസനത്തിൻ്റെ പേരിലാണ് കടലിൽ കൂടുതൽ ഇടപെടൽ നടത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.നിലവിലെ കാലാവസ്ഥാ വ്യതിയാനവും മത്സ്യസമ്പത്തിൻ്റെ കുറവും കടലിൽ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കുന്നു കൂടുന്നതും പരമ്പരാഗത മത്സ്യ തൊഴിലാളികളും അവരുടെ ഗ്രാമങ്ങൾ അനുഭവിക്കുന്ന വ്യധകളും പുതിയ പരിശ്രമത്തി ൻ്റെ ഭാഗമല്ല.


സുസ്ഥിരമായ മത്സ്യ ബന്ധനം,കാലാവസ്ഥയെ പ്രതിരോധിക്കൽ, മലിനീകരണ നിയന്ത്രണം,പുതിയ തുറമുഖങ്ങളും പഴയതിൻ്റെ പുതുക്കി എടുക്കലും ഒക്കെ Blue Economy യുടെ ഭാഗമായി പറയുന്നുണ്ട്


കേരള തീരത്ത് കടലിൽ ഖനനം നടത്തി നിർമ്മാണാവശ്യങ്ങൾക്കുള്ള മണ്ണെടുത്ത് വില്പന നടത്താൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അനുമതി തീരദേശത്തിൻ്റെ പ്രതിസന്ധി മൂർച്ചി പ്പിക്കും.


ജനുവരി 11,12 തീയതികളിൽ കൊച്ചിയിൽ വെച്ച് കേന്ദ്ര മൈനിങ് മന്ത്രാലയം നടത്തിയ ശില്പശാലയിലും റോഡ് ഷോയിലും കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുകയുണ്ടായി.


കേരള തീരത്തെ കടൽ വിഭവങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം ചൂഷണം ചെയ്യാൻ തക്ക വിധമാണ് ഭരണകൂടങ്ങൾ ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത്. 


ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മറൈൻ ആൻഡ് കോസ്റ്റൽ സർവ്വേ ഡിവിഷൻ നടത്തിയ പഠനത്തിൽ,കേരള തീരത്തെ കടലിൽ നിന്ന് 74.5 കോടി ടൺ നിർമ്മാണവശ്യങ്ങൾക്കുള്ള മണൽ ഖനനം ചെയ്തെടുക്കാമെന്ന് പറയുന്നു.തീരദേശം മുതൽ 12 നോട്ടിക്കൽ മൈൽവരെയുള്ള ‘ഇന്ത്യൻ ടെറിട്ടോറിയൽ വാട്ടേഴ്‌സ്’ഭാഗത്തും 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഇക്കണോമിക് എസ്ക്ലൂസീവ് സോണി ന്റെ ഭാഗത്തും ഈ മണൽ വിന്യാസമുണ്ടെന്ന് പറയുന്നു. 


മണൽ ഖനനം ചെയ്തെടുത്ത് വില്പനനടത്തുന്നതിന് താല്പര്യമുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് താല്പര്യപത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 18 ന് അകം താല്പര്യപത്രം സമർപ്പിക്കാമെന്നും ഫെബ്രുവരി 28 ന് ടെണ്ടർ നടപടികൾ പൂർത്തിയാകുമെന്നും സർക്കാർ പറയുന്നു.


പുറംകടൽ ധാതുഖനനവുമായി ബന്ധപ്പെട്ട 2002 ലെ കടൽ മേഖല ധാതു (വികസനവും നിയന്ത്രണവും)നിയമം 2023ൽ ബ്ലൂ ഇക്കോണമി യ്ക്ക് വേണ്ടി ഭേദഗതി ചെയ്തതിന്റെ ഭാഗമായാണ് കടൽ ഖനന മേഖലയിലേക്ക് സ്വകാര്യ സംരംഭകർക്ക് അനുമതി നൽകിയത്.കേരള ത്തിൽ നിർമ്മാണാവശ്യങ്ങൾക്കായി ഒരു വർഷം 3 കോടി ടൺ മണൽ വേണമെന്ന് കണക്കാക്കപ്പെടുന്നു.25 വർഷത്തേക്ക് കേരളത്തിലെ നിർമ്മാണാവശ്യങ്ങൾക്കുള്ള മണൽ ഒന്നാം ഘട്ടത്തിൽ തന്നെ കടൽ ഖനനം ചെയ്തെടുക്കാമെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കണക്കുകൂട്ടുന്നു. 


സമുദ്രനിരപ്പിൽ ഉണ്ടായ മാറ്റത്തിന് അനുസൃതമായി സമുദ്രത്തോട് ചേരുന്ന നദികളുടെ വിന്യാസത്തിനനുസരിച്ച് അവ നിക്ഷേപിച്ച മണൽ സഞ്ചയങ്ങളാണ് ഓഫ്‌ഷോർ മണൽ നിക്ഷേപങ്ങളായി കണ്ടെത്തിയി ട്ടുള്ളത്.കേരള തീരത്തിന്റെ ഭാഗമായ അഞ്ച് പ്രധാനപ്പെട്ട മേഖലകളി ലാണ് നിലവിലെ മണൽ സഞ്ചയങ്ങൾ.പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ,ആലപ്പുഴ സെക്ടർ,കൊല്ലം വടക്ക് സെക്ടർ, കൊല്ലം തെക്ക് സെക്ടർ എന്നിവയാണ് അവ.ഈ മേഖലയിൽ കടലിൽ ഏകദേശം 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴത്തിൽ മണൽ നിക്ഷേപമുണ്ടെന്ന് പഠനത്തിൽ പറയുന്നു.

കേരള തീരങ്ങൾ, വിശിഷ്യ ചെല്ലാനം മുതൽ പൂവ്വാർ വരെ കടൽ ക്ഷോഭവും കടൽ കയറ്റവും രൂക്ഷമായിരിക്കെ കടൽ തട്ടിനെ ഇളക്കി മറിച്ചുള്ള മണൽ ഖനനം കടലിൻ്റെ ആവാസ വ്യവസ്ഥയെ അടി മുടി തകർക്കും .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment