പുകമഞ്ഞ് മൂടി ഡൽഹി; ദീപാവലിക്ക് ശേഷം വായു മലിനീകരണം രൂക്ഷം




ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹി നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഉയരുന്നു. തലസ്ഥാന നഗരിയാകെ പുകമൂടിയ അവസ്ഥയിലാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ മലിനീകരത്തിന്‍റെ തോത് 306 മുതല്‍ 356 പോയിന്‍റ് വരെ രേഖപ്പെടുത്തി.


അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് ഇത്തവണ പടക്കരഹിത ദീപാവലിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ പടക്കങ്ങള്‍ ഒഴിവാക്കി ദീപാവലി ആഘോഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.


എന്നാലും വിവിധ പ്രദേശങ്ങളിൽ സർക്കാർ തീരുമാനം മറികടന്ന് പടക്കം പൊട്ടിച്ചിരുന്നു. അതോടൊപ്പം തന്നെ വിവിധ കരിമരുന്ന് പോലുള്ള വസ്തുക്കളും ആഘോഷത്തിനായി ഉപയോഗിച്ചിരുന്നു. ഇവയോടൊപ്പം തലസ്ഥാനം മുഴുവൻ കത്തിച്ച ദീപങ്ങളിൽ നിന്നുള്ള പുകയും കൂടി ആയതോടെയാണ് സംസ്ഥാനം പുകയിലമർന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment